ഒരു തള്ളക്കിളിയരുമക്കുഞ്ഞുങ്ങൾക്കിരയുമായിതാ തിടുക്കത്തിൽ പറന്നണയുന്നു. പെട്ടെന്നവൾ നടുങ്ങുന്നു. പിടയുന്നു. ചുറ്റിപ്പറന്നുഴലുന്നു. അവളുടെ വിളി മനുഷ്യഭാഷയിൽ ഇതായിരിക്കാമെന്നെനിക്കു തോന്നുന്നു.
നിങ്ങളെൻ ലോകത്തെയെന്തു ചെയ്തു?
(സുഗതകുമാരി)
Answers
Answer:
ഈ ചോദ്യത്തിൽ ഞാൻ നിങ്ങളെ എങ്ങനെയാണ് സഹായിക്കേണ്ടത്??
Explanation:
ɢօօɖ ɛʋɛռɨռɢ ʄʀɨɛռɖѕ❣️
നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു?
സുഗതകുമാരിയുടെ നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു എന്ന കവിതയാണ് പ്രവേശകം ആയി തന്നിരിക്കുന്നത്. തള്ളക്കിളി കുഞ്ഞുങ്ങൾക്ക് ഇരയുമായി തിടുക്കപ്പെട്ട് കൂട്ടിലേക്ക് വരികയായിരുന്നു. അവിടെ കണ്ട കാഴ്ച്ച അവളെ ആകെ തളർത്തി . നെഞ്ച് പിടഞ്ഞ് അവൾ അവിടെ ഉഴറിപ്പറന്നു. കിളി പറഞ്ഞ കാര്യം മനുഷ്യ ഭാഷയിലേക്ക് പരിവർത്തനം ചെയ്താൽ നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു എന്നാണ് എന്ന് കവയിത്രി സുഗതകുമാരി പറയുന്നു.കിളിയുട ലോകം അവളുടെ കൂടും കുഞ്ഞുങ്ങളുമാണ്. ഏതൊരു അമ്മയുടെയും ലോകമെന്നത് തന്റെ മക്കളാണ് . കിളിയുടെ നിസ്സഹായാവസ്ഥക്ക് കാരണം മനുഷ്യൻറെ പ്രവർത്തികൾ ആണ് . ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യരാശിയുടെ തന്നെ തകർച്ചക്ക് കാരണമാകുന്നു. അവളുടെ ചോദ്യം മനുഷ്യ സമൂഹത്തോടു മുഴുവനാണ്. കാരണം അവളുടെ ലോകം ഇല്ലാതാക്കിയത് മനുഷ്യരാണ്. എല്ലാവരുടെയും ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതി നൽകുന്നുണ്ട് .എന്നാൽ അവന്റെ അത്യാഗ്രഹത്തിനുള്ളത് ഈ പ്രകൃതിയിൽ ഇല്ല എന്ന് ഗാന്ധിജി പറയുകയുണ്ടായി. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ നേർചിത്രമാണ് സുഗതകുമാരി ടീച്ചർ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനുമില്ല. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാം ഉത്തരവാദിത്വമാണ്.
mallu❤️