അടുത്തടിവച്ചു തൊടുവാൻ നോക്കുമ്പോ
ഉകലേക്കു പായും വെളിച്ചമേ നിന്ന,
ശരിക്കു സാത്വികക്കറുകയേകി ഞാൻ
മരുക്കുവാൻ നോക്കും മരിക്കുമവാളവും
വിതത്തിലേക്ക
പി. കതിരാമൻനായർ )
വരികളിൽ തെളിയുന്ന ആശയം വിശദീകരിക്കുക.
എല്ലാ കവികളുടെയും നിശ്ചയമാണാ ഇത്? ചർച്ചചെയ്യുക
Answers
മലയാള ഭാഷയിലെ പ്രശസ്ത കാൽപ്പനിക കവിയായ; അടിമുടി കവി എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കവിയാണ് പി.കുഞ്ഞിരാമൻ നായർ. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ കവിയുണ്ടാവില്ല. തനി കേരളീയ കവിയായ പി കഥകളിയെപ്പറ്റി, അരങ്ങിനെപ്പറ്റി, ഉത്സവങ്ങളെപ്പറ്റി, ഭക്തിയെപ്പറ്റി, ഓണത്തെപ്പറ്റി, പനകളെപ്പറ്റി, പൂക്കളെപ്പറ്റി, ഏറെയെഴുതി- പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നൽകി, ജീവിതവും കവിതയും ഉത്സവമാക്കി.
സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. ''വിനിമയങ്ങളുടെയും ചലനങ്ങളുടെയും നിറങ്ങളുടെയും ഈണങ്ങളുടെയും നിർഭരത മൂലം പി യുടെ കവിത ഒരുനാടൻ ഉത്സവം പോലെ. ഉത്സവത്തിലേക്ക് നാട് സ്വാഭാവികമായി ഒഴുകിയെത്തുന്നു''എന്ന കെ.ജി.ശങ്കരപ്പിള്ളയുടെ വാക്കുകൾ അന്വർത്ഥമാണ്. പ്രവാസത്തിന്റെ പൊള്ളിപ്പിടയലുകൾക്കിടയിൽ ഒരു ധ്യാനം പോലെയാണ് 'കവിയുടെ കാൽപാടുകൾ 'പിന്തുടർന്നത്. പ്രകൃതിയിലെ സർവ്വതിനേയും ഒന്നിച്ചലിയിച്ചു താനായി മാറ്റുന്ന ആ മാന്ത്രിക മനസ്സിനെ പിന്തുടർന്നപ്പോൾ പാതിരക്കാറ്റും നക്ഷത്രങ്ങളും രാത്രിയുടെ നിശ്ശബ്ദതയും ഏകാന്തതയും പ്രണയവുമെല്ലാം ഉള്ളിലേക്ക് ഒഴുകി നിറയുകയായിരുന്നു. ഇതിവൃത്തത്തിലും ആവിഷ്കാരശൈലിയിലും വൈവിധ്യം പുലർത്തിയിരുന്ന ദാർശനികനായിരുന്നു അദ്ദേഹം. കാലാതിവർത്തി, പരിസ്ഥിതിവിജ്ഞാനം, സ്ത്രീവാദചിന്ത, അധിനിവേശ വിരുദ്ധ മനോഭാവം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അവബോധം കൊണ്ടാവാം ഇന്നും മലയാളകവിതയിൽ സജീവസാന്നിധ്യമായി പി നിലകൊള്ളുന്നത് .
പി. കുഞ്ഞിരാമൻനായരുടെ 'വെട്ടിച്ചത്തിലേക്ക് എന്ന കവിതയിലെ വരികളാണ് പ്രവേശകമായി നൽകിയിരിക്കുന്നത്.
- നിരന്തരാന്വേഷിയായ കവി, തന്നെ പ്രലോഭിപ്പിക്കുന്ന വെളിച്ചത്തെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ്.
- പക്ഷേ, അടിവച്ച് അടുത്തു ചെയ്തു മ്പോഴേക്കും കവിയെ കബളിപ്പിച്ചുകൊണ്ട് അത് വഴുതിമാറുകയാണ് (സാത്വികക്കറുക യേകിയാണ് കവി മെരുക്കാൻ ശ്രമിക്കുന്നത്. സാത്വികറുക എന്നത് അദ്ദേഹത്തിന്റെ നന്മയാണ്).
- പക്ഷേ, തെല്ലും നിരാശനാകാതെ അതിനെ മെരുക്കാൻ ശ്രമിക്കുമെന്ന് കവി ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു.
- ഇവിടെ വെളിച്ചം എന്ന വാക്കിനെ പലതരത്തിൽ വ്യാഖ്യാനിക്കാവുന്നതാണ്. അത് അറിവാണ്. നന്മയാണ്, സൗന്ദര്യമാണ്.
- സൗന്ദര്യത്തിന്റെ നിത്യോപാസകനായ പി. അറി വിനെ, നന്മയെ, സത്യത്തെ, സൗന്ദര്യത്തെ കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുന്നു.
- വെളിച്ചത്തെ മെരുക്കാനാണ് കവി ആഗ്രഹിക്കുന്നത്.
- സത്യം, നന്മ, സൗന്ദര്യം എന്നിവയൊക്കെയാണ് വെളിച്ചം എന്നതു കൊണ്ടർഥമാക്കുന്നത്.
- ഈ ഗുണങ്ങൾ ആവിഷ്കരിക്കാനാണ്. ഓരോ കലാകാരനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
- സൗന്ദര്യം പൂർണമായി ആവിഷ്കരിക്കാൻ ഒരു കലാകാരനുമായിട്ടില്ല. എങ്കിലും കലാകാരൻ അതിനെ തേടിക്കൊണ്ടേയിരിക്കുന്നു.
- ജീവിതം തന്നെ സൗന്ദര്യത്തെ സാക്ഷാൽക്കരിക്കാനുള്ള യാത്രയാണ്.
#SPJ2