"ഞാനെങ്ങന്യാ മോനേ വര്വാ, അച്ഛൻ എപ്പോഴും എന്നെ വിളിച്ചോണ്ടിരിക്കുകയാ.
ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ...
“ഇപ്പഴും എടേക്കൂടെ പോണ ചെലർ വിവരമറിയാതെ ചോദിക്കും മൂപ്പരെങ്ങാട്ടു
പോയി? ഞാൻ പറയും, പോയീന്ന്. പോയില്ലാന്ന് എനിക്കല്ലേ അറിയൂ.
അ മ്മ യുടെ ഇത്തരം വാക്കുകൾ കഥയ്ക്ക് ക്ക് നൽകുന്ന ഭാവ ഭംഗി കണ്ടെത്തി
അവതരിപ്പിക്കുക.
Answers
Answer:
മലയാളി പൊളിയല്ലേ
ഞാൻ മലയാളി
Answer:
മലയാളചെറുകഥാലോകത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ് യു കെ കുമാരൻ. അദ്ദേഹത്തിന്റെ ഭാവസാന്ദ്രമായ ഒരു ചെറുകഥയാണ് ഓരോ വിളിയും കാത്ത്. ഭർത്താവ് മരിച്ചുപോയ ഒരു വൃദ്ധയുടെ മാനസിക വ്യാപാരമാണ് ഈ കഥയുടെ പ്രമേയം.
"ഞാനെങ്ങന്യാ മോനേ വര്വാ? അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ..." അമ്മയുടെ ഈ വാക്കുകൾ കഥയുടെ ആത്മാവാണ്. കഥയ്ക്ക് ഭാവഭംഗി നൽകുന്നതിൽ ഈ വാക്കുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഓരോ വിളിയും കാത്തിരിക്കുന്ന അമ്മയുടെ ചിത്രം ഏവരേയും കണ്ണീരണിയിക്കും. ഇനി ഒരു വിളിയും വരില്ല എന്നറിയുമ്പോഴും അവർ വിശ്വസിക്കുന്നത് അദ്ദേഹം തന്നെ വിളിക്കുമെന്നാണ്. അദ്ദേഹം വിളിക്കുമ്പോൾ താനിവിടെയില്ലെങ്കിൽ എന്തു ചെയ്യും എന്നാണ് അമ്മ വിചാരിക്കുന്നത്. താൻ തനിച്ചല്ല എന്ന് അവർ പറയുന്നതും അതുകൊണ്ടാണ്. ഭർത്താവിനെ തനിച്ചാക്കി യാതയാകാൻ അവർക്കു കഴിയുന്നില്ല. ആത്മബന്ധത്തിന്റെ ആഴമാണ് ഈ വാക്കു കളിൽ തെളിഞ്ഞുനിൽക്കുന്നത്. ഓരോ വിളിക്കും ചെവിയോർത്തിരിക്കുന്ന അമ്മ സ്നേഹമൂർത്തിയായി മാറുന്നു. ഈ കഥയുടെ ആത്മാവുതന്നെ അമ്മയുടെ ഈ വിശ്വാസമാണ്. ആത്മീയസ്നേഹത്തിന്റെ വെളിച്ചമാണ് ഈ വാക്കുകളിൽ പ്രസരിക്കുന്നത്. അമ്മയുടെ ഈ പ്രസ്താവന കഥയ്ക്കു നൽക്കുന്ന ഭാവഭംഗി എടുത്തു പറയേണ്ടതാണ്.