സൗന്ദര്യലഹരി എന്ന കവിതക്ക് ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കുക
Answers
Explanation:
ബാഷ്പാഞ്ജലി എന്ന കവിതാ സമാഹാരത്തിലെ സൗന്ദര്യലഹരി എന്ന കവിതയിൽ പ്രകൃതി സൗന്ദര്യത്തിൽ മതിമറക്കുന്ന കവിയെക്കാണാം.പച്ചില ചാർത്തിന്റെ വിടവിലൂടെ പടിഞ്ഞാറൻ ആകാശത്തിലെ പനിനീർപ്പൂന്തോട്ടത്തെ കാണുന്നു എന്ന് കവി പറയുന്നു.ഇത്തരം സൗന്ദര്യത്തെ ആസ്വദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി എന്നാൽ ഇനിയും ആസ്വദിച്ച് തീർന്നിട്ടില്ല. വ്യത്യസ്തമായ സൗന്ദര്യമായതിനാൽ ഓരോ ദിവസവും പ്രകൃതി പുതുമയുള്ളതായിത്തീരുന്നു .അല്ലെങ്കിൽ ഈ ജീവിതത്തെ നമ്മൾ പണ്ടേ വെറുത്തു കഴിഞ്ഞേനെ.കിഴക്കേ ചക്രവാളത്തിൽ സിന്ദൂരം പൂശി പൂവിനെ ചിരിപ്പിച്ചുകൊണ്ട് പുലരി വന്നെത്തി .മുല്ലമൊട്ടുകളാകുന്ന നക്ഷത്രങ്ങൾ ആകാശത്ത് വിതറിക്കൊണ്ട് ഉല്ലാസത്തോടെ സന്ധ്യയും വന്നെത്തി .പൂനിലാവാകുന്ന നദിയിൽ മുങ്ങിക്കുളിച്ച് രാത്രിയും വന്നെത്തി.ഈ പ്രകൃതിയിൽ സൗന്ദര്യമുള്ളതെല്ലാം ജീവിതത്തെ മധുരിപ്പിക്കുന്നുസുഗന്ധപൂരിതമായ തണുത്ത ഇളംകാറ്റ് തളിർത്ത മരങ്ങളെ തഴുകി തളരുമ്പോൾ ,ഹൃദയത്തിന്റെ ഉള്ളറകളിൽ ആകാശത്തെ ഏന്തി കൊണ്ട് തിരകളാൽ താളം പിടിച്ച് പാട്ടുപാടി പാറക്കെട്ടുകൾ തോറും പളുങ്കുമണികൾ ചിന്നിച്ച് കാട്ടിലെ നദികൾ പയ്യെ ഒഴുകുമ്പോൾ, തേൻ തുളുമ്പുന്ന പൂക്കളുടെ ചുറ്റും തേനീച്ചകൾ മൂളിക്കൊണ്ട് പറന്നു കളിക്കുമ്പോൾ ,വള്ളിച്ചെടികളുടെ തളിരുകൾ നിറഞ്ഞ ചില്ലകൾ കാറ്റത്ത് നൃത്തം ചെയ്യുമ്പോൾ അറിയാതെ അവരോടു കൂടി നമ്മളും ആനന്ദത്തിൽ മുഴുകുന്നു .ഇങ്ങനെ ഈ ലോകത്തിലെ മനോഹര വസ്തുക്കൾ എല്ലാം തന്നെ നമ്മളോട് ജീവിക്കൂ ജീവിക്കൂ എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു
"സൗന്ദര്യലഹരി" എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ്:
- ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ "ബാഷ്പാഞ്ജലി" എന്ന സമാഹാരത്തിൽ നിന്നെടുത്ത കവിതയാണ് "സൗന്ദര്യലഹരി" എന്ന പാഠഭാഗം.
- അതിമനോഹരമായി, പ്രാസമൊത്ത പദപ്രയോഗങ്ങളിലൂടെയും വിശേഷണങ്ങളിലൂടെയും വാക്ചാതുരിയോടെയും, പ്രകൃതി സൗന്ദര്യത്തെ അപ്പാടെ തൻ്റെ കവിതയിൽ പുന:സൃഷ്ടിക്കുകയാണ് ചങ്ങമ്പുഴ.
- പച്ചിലച്ചാർത്തിൻ്റെ പഴുതിലൂടെ കാണാകുന്ന പശ്ചിമാംബരത്തിലെ പനിനീർപ്പൂന്തോട്ടങ്ങൾ, അസ്തമയത്തെ സൂചിപ്പിക്കുന്നു. അസ്തമയ സൂര്യൻ്റെ രശ്മിയേറ്റ് ചുവന്ന പടിഞ്ഞാറൻ ചക്രവാളത്തെയാണിവിടെ പശ്ചിമാംബരത്തിലെ പനിനീർപ്പൂന്തോട്ടങ്ങളായി കവി കണക്കാക്കുന്നത്.
- കാലമേറെയായി പ്രകൃതി സൗന്ദര്യത്തെ ആസ്വദിക്കുന്നുവെങ്കിലും, ഇനിയും അത് ആസ്വദിച്ചു തീർന്നിട്ടില്ലെന്നത് പ്രകൃതിയുടെ അനന്തതയെയും അനശ്വരതയെയും സൂചിപ്പിക്കുന്നു.
- ഓരോ ദിവസവും അനർഘ ചാരുത ലോകഗോളത്തെ പുൽകുന്നു എന്നത് മാറി വരുന്ന ഋതുക്കൾ പ്രകൃതിക്ക് സമ്മാനിക്കുന്ന നിറഭേദങ്ങളെ കാണിക്കുന്നു. ദിവസേനയുണ്ടാകുന്ന ഈ പുതുമകളാണ് ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കാൻ (വെറുക്കാതിരിക്കാൻ) നമ്മെ പ്രേരിപ്പിക്കുന്നത്.
- പൂർവ്വദിങ്മുഖത്തിങ്കൽ സിന്ദൂരപൂരം വീശി വന്നെത്തുന്ന പുലരി, മുല്ലമൊട്ടുകൾ വാരി വാനിങ്കൽ വിതറി അണയുന്ന സന്ധ്യാശ്രീ, വാർമതിയൊഴുക്കുന്ന പൂനിലാവിങ്കൽ കുളിച്ചെത്തുന്ന രജനി എന്നിവ യഥാക്രമം ഉദയസൂര്യനെയും, ആകാശത്ത് നക്ഷത്രമാകുന്ന മുല്ലമൊട്ടിനെ വിതറുന്ന സന്ധ്യയെയും, ചന്ദ്രൻ്റെ നിലാവിൽ കുളിച്ച രാത്രിയെയും സൂചിപ്പിക്കുന്നു.
- പ്രകൃതിയിലെ, സൗന്ദര്യമുള്ള ഏതൊരു വസ്തുവും ജീവിതത്തെ മധുരതരമാക്കുന്നു എന്നാണ് കവിയുടെ വീക്ഷണം.
- സൗരഭ്യം പരത്തുന്ന കുളിർ മണിത്തെന്നൽ വൃക്ഷത്തലപ്പുകളെ തഴുകി തളരുകയും, തൻ്റെ ആഴമാകുന്ന ഹൃദയത്തിൻ്റെ ഉളളറകളിൽ ആകാശത്തെ പ്രതിഫലിപ്പിച്ചും താളാത്മകമായ ഹൃദയമിടിപ്പു പോലെ തിരയിൽ താളം പിടിച്ച് പളുങ്കുമണി ചിന്നിച്ചും പൂഞ്ചോലകൾ ഒഴുകുമ്പോഴും, തേൻ നിറഞ്ഞ പൂക്കൾക്കു ചുറ്റിനും തേനീച്ചകൾ മൂളിപ്പറന്നു കളിക്കുമ്പോഴും, തളിരാർന്ന വള്ളിച്ചെടികൾ ചില്ലക്കൈയാട്ടി നൃത്തം വയ്ക്കുമ്പോഴും, അവർക്കൊപ്പം നമ്മൾ ഓരോരുത്തരും അറിയാതെ തന്നെ ആ ആനന്ദപ്രവാഹത്തിൽ മുഴുകുന്നു.
- പ്രകൃതിയിലെ മനോഹര വസ്തുക്കൾ നമ്മെ നിരന്തരമായി ജീവിക്കാൻ ഉദ്ബോധിപ്പിക്കുന്നു എന്നാണ് കവി സൂചിപ്പിക്കുന്നത്.
# SPJ2