പഴയകാല കാവ്യഭാഷയുടെ എന്തെല്ലാം പ്രത്യേകതകളാണ് പാഠഭാഗത്തുള്ളത്?
Answers
Question :-
പഴയകാല കാവ്യഭാഷയുടെ എന്തെല്ലാം പ്രത്യേകതകളാണ് പാഠഭാഗത്തുള്ളത്?
Answer :-
വൃത്തം, ഈണവുംതാളവും, പിന്നെ പഴയകാല പദങ്ങൾ ഇവയെല്ലാം കവിതയിൽ ഉണ്ട്.
വൃത്തം
'സാന്ദ്രസൗഹൃദം' എന്ന പാഠഭാഗം രചിച്ചിരിക്കുന്നത് നതോന്നത വൃത്തത്തിലാണ്. ഇതിനെ 'വഞ്ചിപാട്ട്' എന്നും അറിയപെടുന്നു.
ഈണവും താളവും
വഞ്ചിപാട്ടിന്റെ താളവും ഈണവും ആണ് ഈ കവിതയ്ക്കുള്ളത്.
പ്രാസം
ഒരു കവിതയുടെ വരികൾ ചില സ്ഥാനങ്ങളിൽ ഒരേ അക്ഷരങ്ങൾ ആവർത്തിച്ച് വരുന്നതിന് 'പ്രാസം' എന്ന് പറയുന്നു.
* ആദ്യാക്ഷര പ്രാസം
* ദ്വാതീയാക്ഷര പ്രാസം
* അന്ത്യാക്ഷര പ്രാസം
കവിതയിലെ പഴയകാലപദങ്ങൾ
ചെമ്മേ, മറന്നില്ലല്ലി, കുളുർന്നു, പുക്ക്, ഉഷപ്പോളം, തുരപ്പ്, പാർന്നിരിയാതെ എന്നിങ്ങനെ പലവാക്കുകളും കവി കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്. ആക്കാലത്തെ വാമൊഴി ഭാഷയാണിത്. എന്നാൽ ഇക്കാലത്ത് ഈ വാക്കുകൾ നാം വാമൊഴി ആയി ഉപയോഗിക്കാറില്ല.
Details About your Question:-
8th Grade
Kerala syllabus
Subject : Malayalam 1
Chapter : 1st Chapter 'Sandrasawhritham' (Poem)
Poem Written By -
'Ramapurath Warrior'
Question No :- 3