India Languages, asked by mounibeauty3186, 5 hours ago

സതീർത്യനെ കണ്ടപ്പോൾ കൃഷ്ണനുണ്ടായ ഓർമകൾ എന്തെല്ലാം?

Answers

Answered by praseethanerthethil
11

Answer :-

പണ്ട് സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ വസിച്ച് വളരെയധികം ആദരവോടെ വേദശാസ്ത്രാദികൾ അഭ്യസിച്ചിരുന്ന കാലത്തുണ്ടായ സഹസികമായ ഒരു അനുഭവമാണ് കുചേലനെ കണ്ടപ്പോൾ കൃഷ്ണന് ആദ്യം ഓർമ്മയിൽ വന്നത്. ആശ്രമത്തിൽ വിറകിലാതിരുന്നപ്പോൾ ഗുരുപത്നിയുടെ കല്പനപ്രകാരം കൊടുംകാട്ടിൽ പോയി വിറക് ശേഖരികച്ചതും മടങ്ങാറായപ്പോൾ സൂര്യനസ്തമിച്ചതും കൊടുംകാറ്റും പെരുമഴയും ഉണ്ടായപ്പോൾ സഹപാഠികളായ ഇരുവരും തപ്പിതടഞ്ഞു ഒരുമിച്ചതും പേടിമൂലം അന്യോന്യം കൈകൾ കോർത്തുപിടിച്ച് ഗുഹയിൽ ഇരുന്നതും സൂര്യനുദിച്ചപ്പോൾ ശേഖരിച്ച വിറകുമായി ആശ്രമത്തിലേക് വന്നതും ശിഷ്യരെ കാണാതെ പത്നിയോട് ഗുരു കോപ്പിച്ച് അത്യന്തം ദുഖിതനായി അന്വേഷിച്ചിറങ്ങിയതും തങ്ങൾ ഗിരുവിന്റെ അടുക്കൽ എത്തി നമസ്കരിച്ചതും ആയ കാര്യങ്ങളാണ് സതീർഥ്യനെ കണ്ടപ്പോൾ കൃഷ്ണന്റെ ഓർമ്മയിൽ വന്നത്.

Hope it helps !

Details about your question

Class : 8th (kerala syllabus)

Subject : Kerala padavali

Chapter : [1st Unit] The Poem ''Sandrasawhritham"

Question. No : 1

Similar questions