ബ്രിട്ടനിലാണ് വ്യാവസായിക വിപ്ലവം ആരംഭിച്ചത് അതിന്റെ ഘടകങ്ങൾ എന്തെല്ലാം
Answers
Answer:
1750 മുതൽ 1850വരെയുള്ള കാലം യൂറോപ്പിൽ ആകെ വലിയൊരു വ്യവസായ മുന്നേറ്റത്തിന് നാന്ദി കുറിച്ചു. ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ വൻ സ്വാധീനം ചെലുത്തിക്കൊണ്ട് കൃഷിയിലും വ്യവസായഉൽപാദനത്തിലും ഗതാഗതത്തിലും ഉണ്ടായ പ്രധാന പുരോഗതികളെയാണ് വ്യവസായവിപ്ലവം എന്നപദം കൊണ്ട് വിവക്ഷിക്കുന്നത്. മാറ്റങ്ങൾ പിന്നീട് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തുടർന്ന് ലോകമെമ്പാടും വ്യാപിച്ചു. ഇന്നും വ്യവസായവൽക്കരണത്തിന്റെ രൂപത്തിൽ ഇത് തുടരുന്നു.
ഒരു വാട്ട് ആവിയന്ത്രം, ഈ ആവിയന്ത്രമാണ് ബ്രിട്ടണിലും ലോകമെമ്പാടും നടന്ന വ്യവസായ മുന്നേറ്റത്തിനു പ്രധാന കാരണമായത്.[1]
മാനവ ചരിത്രത്തിൽ വലിയൊരു മാറ്റമാണ് വ്യവസായ മുന്നേറ്റം (Industrial revolution)സൃഷ്ടിച്ചത്. ജീവിതത്തിന്റെ ഓരോ രംഗത്തും അതിന്റെ പ്രഭാവം ദൃശ്യമായി.ജനസംഖ്യയിലും ശരാശരി വരുമാനത്തിലും സ്ഥായിയായ വളർച്ച ഉണ്ടായി. വ്യവസായ മുന്നേറ്റത്തെ തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകളിൽ ജനസംഖ്യ ആറു മടങ്ങും, പ്രതിശീർഷ വരുമാനം പത്ത് മടങ്ങും വർദ്ധിച്ചു.
18-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടായ ചില കണ്ടുപിടിത്തങ്ങൾ വ്യവസായ മുന്നേറ്റത്തിന് തുടക്കം കുറിച്ചു.