അടുത്തടിവച്ചു തൊടുവാൻ നോക്കുമ്പോളകലേക്കു പായും വെളിച്ചമേ നിന്നെ,
ശരിക്കു സാത്വികക്കറുകയേകി ഞാൻ
മെരുക്കുവാൻ നോക്കും മരിക്കുവോളവും!
വെളിച്ചത്തിലേക്ക്
(പി. കുഞ്ഞിരാമൻനായർ )
വരികളിൽ തെളിയുന്ന ആശയം വിശദീകരിക്കുക.
എല്ലാ കവികളുടെയും നിശ്ചയമാണോ ഇത്? ചർച്ചചെയ്യുക.
Answers
Answer:
കവിയായ; അടിമുടി കവി എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കവിയാണ് പി.കുഞ്ഞിരാമൻ നായർ. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ കവിയുണ്ടാവില്ല. തനി കേരളീയ കവിയായ പി കഥകളിയെപ്പറ്റി, അരങ്ങിനെപ്പറ്റി, ഉത്സവങ്ങളെപ്പറ്റി, ഭക്തിയെപ്പറ്റി, ഓണത്തെപ്പറ്റി, പനകളെപ്പറ്റി, പൂക്കളെപ്പറ്റി, ഏറെയെഴുതി- പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നൽകി, ജീവിതവും കവിതയും ഉത്സവമാക്കി.
സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. ''വിനിമയങ്ങളുടെയും ചലനങ്ങളുടെയും നിറങ്ങളുടെയും ഈണങ്ങളുടെയും നിർഭരത മൂലം പി യുടെ കവിത ഒരുനാടൻ ഉത്സവം പോലെ. ഉത്സവത്തിലേക്ക് നാട് സ്വാഭാവികമായി ഒഴുകിയെത്തുന്നു''എന്ന കെ.ജി.ശങ്കരപ്പിള്ളയുടെ വാക്കുകൾ അന്വർത്ഥമാണ്. പ്രവാസത്തിന്റെ പൊള്ളിപ്പിടയലുകൾക്കിടയിൽ ഒരു ധ്യാനം പോലെയാണ് 'കവിയുടെ കാൽപാടുകൾ 'പിന്തുടർന്നത്. പ്രകൃതിയിലെ സർവ്വതിനേയും ഒന്നിച്ചലിയിച്ചു താനായി മാറ്റുന്ന ആ മാന്ത്രിക മനസ്സിനെ പിന്തുടർന്നപ്പോൾ പാതിരക്കാറ്റും നക്ഷത്രങ്ങളും രാത്രിയുടെ നിശ്ശബ്ദതയും ഏകാന്തതയും പ്രണയവുമെല്ലാം ഉള്ളിലേക്ക് ഒഴുകി നിറയുകയായിരുന്നു. ഇതിവൃത്തത്തിലും