Hindi, asked by sdevika957, 2 months ago

ശിഷ്യരുടെ പ്രതിസന്ധികളിൽ തപിക്കുന്ന ഗുരു പ്രതിസന്ധികളെ കൈകോർത്ത് നേരിടുന്ന ശിഷ്യർ. സാന്ദ്ര സൗഹൃദം എന്ന കവിതയിലെ മനസ്സിൽ തങ്ങി നിൽക്കുന്ന ചിത്രങ്ങൾ ആണല്ലോ ഇവ. നിങ്ങളുടെ വിദ്യാലത്തിലെ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് ഒരു അനുഭവ കുറിപ്പ് തയ്യാറാക്കുക

Answers

Answered by sensanchita62
5

Answer:

This answer is the best answer to understand.

Hope it helps.

Please follow.

Please thanks.

Attachments:
Answered by ArunSivaPrakash
2

"സാന്ദ്ര സൗഹൃദം" എന്ന കവിതയുടെ അടിസ്ഥാനത്തിൽ, വിദ്യാലത്തിലെ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ച് തയ്യാറാക്കിയ കുറിപ്പ്:

  • സാന്ദീപനി മഹർഷിയെ പോലെ ശിഷ്യരുടെ പ്രതിസന്ധികളിൽ തപിക്കുന്ന ഗുരുക്കന്മാരും (അദ്ധ്യാപകർ), കൃഷ്ണ - കുചേലന്മാരെ പോലെ പ്രതിസന്ധികളെ കൈകോർത്ത് നേരിടുന്ന ശിഷ്യരുമാണ് (വിദ്യാർത്ഥികൾ) ഒരു വിദ്യാലയത്തിന്റെ സമ്പത്ത്.
  • സാമൂഹികമായ ഉച്ചനീചത്വവും,  സാമ്പത്തികമായ അസമത്വവും തടസമാകാത്ത കൃഷ്ണന്റെയും കുചേലന്റെയും ചങ്ങാത്തം, വിദ്യാർത്ഥികൾക്ക് മാതൃകയാക്കാവുന്ന,  വലുപ്പച്ചെറുപ്പങ്ങളില്ലാത്ത പരിശുദ്ധ സൗഹൃദത്തിന്‍റെ ഉത്തമ ഉദാഹരണമാണ്.
  • വിറകുശേഖരണം അടക്കമുള്ള ഗുരുകുലത്തിലെ ജോലികളിലും മറ്റും, രാജകുമാരനായ കൃഷ്ണനെയും ദരിദ്ര ബ്രാഹ്മണകുമാരനായ കുചേലനെയും തുല്യമായി കണക്കാക്കുന്ന സാന്ദീപനി മഹർഷിയുടെ സമഭാവന ഏതൊരു അദ്ധ്യാപകനും മാതൃകയാക്കാവുന്നതാണ്.
  • കാട്ടിലകപ്പെട്ട ശിഷ്യരെ കണ്ടെത്താൻ പുറപ്പെടുന്ന സാന്ദീപനി മഹർഷിയിലൂടെ, ഒരു ഉത്തമ ഗുരുവിനുണ്ടാകേണ്ട സ്നേഹം, വാത്സല്യം, രക്ഷകർതൃത്വ ബോധം എന്നീ ഗുണങ്ങളെ എടുത്തു കാട്ടുകയാണ് രാമപുരത്തു വാര്യർ.
  • കാട്ടിൽ അകപ്പെട്ട കൃഷ്ണന്റെ വിശപ്പ് ശമിപ്പിക്കുന്നത് കുചേലന്റെ കയ്യിലെ ഭക്ഷണപ്പൊതിയാണ്. ഭക്ഷണം പരസ്പരം പങ്കു വയ്ക്കുന്ന ഈ സുഹൃത്തുക്കൾ, സൗഹൃദങ്ങളിലെ പങ്കുവയ്ക്കലുകളുടെ മഹത്വം വ്യക്തമാക്കുന്നു.
  • വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടുമ്പോഴും ദരിദ്രനായ കുചേലനെ ചേര്‍ത്തു നിർത്തുന്ന കൃഷ്ണൻ, സമ്പത്തോ സ്ഥാനമാനങ്ങളോ അല്ല സുഹൃദ് ബന്ധങ്ങൾക്ക് അടിസ്ഥാനം എന്നും, മനുഷ്യജീവിതം പൂർണമാകുന്നത് പരസപര സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും നന്മകളിലൂടെയാണ് എന്നും ഓര്‍മ്മിപ്പിക്കുന്നു.
  • ഗുരുവിന്‍റെ അനുഗ്രഹത്തിന്‍റെ നന്മ മാത്രമാണ് നമുക്കള്ളത്, ഗുരുവിന്‍റെ അനുഗ്രഹമില്ലാതെ ആർക്കും ജന്മ സാഫല്യമുണ്ടാവില്ല എന്നും കൃഷ്ണൻ പറഞ്ഞു വയ്ക്കുന്നു.
  • ഇല്ലായ്മയ്ക്കിടയിലും സുഹൃത്തിന് അവിൽപ്പൊതി സമ്മാനിക്കുന്ന കുചേലനും, കല്ലും മണ്ണും കലർന്ന അവിൽ വാരി വാരി തിന്നുന്ന കൃഷ്ണനും നിഷ്കളങ്ക സൗഹൃദത്തിന്‍റെ പ്രതീകങ്ങളാണ്.
  • കൊടിയ ദാരിദ്ര്യത്തിലായിരുന്നിട്ടു കൂടി കൃഷ്ണനോട് സഹായം ചോദിക്കാൻ കുചേലൻ മടിക്കുന്നുവെങ്കിലും, അത് പറയാതെ തന്നെ മനസിലാക്കുന്ന കൃഷ്ണൻ കുചേലനെ മനസ്സറിഞ്ഞ് സഹായിക്കുന്നു.
  • ഏതൊരു സാഹചര്യത്തിലും, തന്റെ സുഹൃത്തിന്റെ അവസ്ഥ സ്വയം കണ്ടറിഞ്ഞ് മനസിലാക്കി സഹായിക്കുന്നവനാണ് ആത്മാർത്ഥ സുഹൃത്ത് എന്നാണിവിടെ അർത്ഥമാക്കുന്നത്.
  • അറിവുകളേക്കാളുപരി, ഒരു ഗുരു തന്റെ ശിഷ്യർക്ക് പകർന്നു നൽകേണ്ടത് മൂല്യങ്ങളാണ് എന്ന് സാന്ദീപനി മഹർഷിയും, ഗുരു പകർന്നു നൽകിയ മൂല്യങ്ങളെ മുറുകെ പിടിച്ച്, വർഷങ്ങൾക്കു ശേഷവും തങ്ങൾക്കിടയിലെ സൗഹൃദത്തിന്‍റെ മാറ്റ് കുറയാതെ കാക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്ന് കുചേല - കൃഷ്ണന്മാരും നമ്മെ ഓർമിപ്പിക്കുന്നു.

#SPJ2

Similar questions