World Languages, asked by RohithRockz992, 18 days ago

'ക്രോധം പരിത്യജിക്കേണം ബുധജനം' - എഴുത്തച്ഛന്റെ ഈ ഉപദേശത്തിന്റെ കാലികപ്രസക്‌തി കണ്ടെത്തി മുഖപ്രസംഗം തയ്യാറാക്കുക

Answers

Answered by Qwmumbai
0

അധ്യാത്മരാമായണം കിളിപ്പാട്ടിലെ "ലക്ഷ്മണോപദേശം" എന്ന ഭാഗമാണ് ഇത്.

  • മനുഷ്യനെ എറ്റവും കൂടുതൽ അധഃപതിപ്പിക്കുന്ന വികാരമാണ് ക്രോധം.
  • ക്രോധം നിയന്ത്രിക്കാനാവാതെ വരുമ്പോൾ മനുഷ്യൻ ക്രൂരനായി മാറുന്നു.
  • കോപം മൂലംഅവൻ അന്ധനായിത്തീരുമ്പോൾ കൊലപാതകിയായി  മാറുന്നു.
  • സ്നേഹത്തോടെയും സഹകരണ മനോഭാവത്തോടെയും ജീവിക്കുന്ന മനുഷ്യന്റെ മനസ്സിലേക്ക് കോപം കടന്നു വരുമ്പോൾ കലഹ സമാനമായ അന്തരീക്ഷം ഉടലെടുക്കുന്നു .
  • അതൊഴിവാക്കാനായി മാനവഹൃദയത്തിൽ സ്നേഹത്തിന്റെയും വിവേകത്തിന്റെയും വിത്തുകൾ പാകാം.
  • സുഖഭോഗങ്ങളെല്ലാം മിന്നൽപിണർപോലെ അസ്ഥിരമാണ്.
  • അതുപോലെ നമ്മുടെ ആയുസ്സും വേഗത്തിൽ നഷ്ടപ്പെടുന്നു എന്നും നീ ഓർക്കുക.
  • അഗ്നിയാൽ ചുട്ടുപഴുത്തിരിക്കുന്ന ലോഹത്തകിടിൽ വീഴുന്ന വെള്ളത്തുള്ളികൾ പോലെ ക്ഷണനേരം കൊണ്ട് നശിച്ചുപോകുന്നതാണ് മനുഷ്യജന്മം.
  • പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണം ആഗ്രഹിക്കുന്നതുപോലെ കാലമാകുന്ന പാമ്പിന്റെ വായിൽ അകപ്പെട്ട മനുഷ്യരും ചഞ്ചലമായ മനസ്സോടെ സുഖഭോഗങ്ങൾ തേടുന്നു.
  • ദേഹമാണ് ഞാൻ എന്ന ചിന്ത മനുഷ്യരുടെ അവിദ്യയെയാണ് കാണിക്കുന്നത്. മോഹങ്ങളെ ജനിപ്പിക്കുന്നത് അവിദ്യയാണ്.
  • അതിനാൽ "അവിദ്യ" മാതാവാകുന്നു. ഞാൻ ദേഹമല്ല; ആത്മാവാണ് എന്ന ചിന്ത മോഹത്തെ നശിപ്പിക്കുന്ന "വിദ്യ"യുമാകുന്നു.
  • മാതാവ്, പിതാവ്, സഹോദരൻ, ബന്ധു, സുഹൃത്ത് എന്നിവരെപ്പോലും ക്രോധം മൂലം മനുഷ്യൻ കൊല്ലുന്നു. ക്രോധം മനോദുഃഖമുണ്ടാക്കുന്നു.
  • ലൗകികജീവിതത്തിൽ മനുഷ്യനെ തളച്ചിടുന്നത് കോധമാണ്.
  • ധർമ്മത്തിന്റെ ക്ഷയത്തിന് കാരണമാകുന്നതും ക്രോധമാണ്. അതിനാൽ ക്രോധത്തെ ബുദ്ധിമാന്മാർ ഉപേക്ഷിക്കുക തന്നെ വേണം.

#SPJ1

Similar questions