സൂഫിസത്തിന്റെ ദര്‍ശനങ്ങള്‍
Answers
Explanation:
ഇസ്‌ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിമാർഗ്ഗം (സൂഫിസം). ഇത് അനുഷ്ഠിക്കുന്നവരെ സൂഫി എന്നുവിളിക്കുന്നു. മുഹമ്മദ് നബി (സ)യുടെ സദസ്സിൽ ഒരു മാലാഖ വന്നു ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവയെ പറ്റി ആരാഞ്ഞിരുന്നതായി മുസ്ലിം പ്രാമാണിക ഗ്രന്ഥങ്ങളിൽ ഉണ്ട്, ഇതിൽ ഇഹ്സാൻ എന്ന തസ്സവ്വുഫിലൂടെ(ആത്മ സംസ്കരണം) ദൈവപ്രീതി നേടുന്നവരാണ് സൂഫികൾ. ത്വരീഖത്ത് സ്വീകരിച്ചു ആത്മ സംസ്കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. അല്ലാഹുവിനെ പ്രാപിക്കുന്നതിന് നേരിട്ടുള്ള അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാം എന്നും സൂഫികൾ കരുതുന്നു. ധ്യാനത്തിന് ഇടക്കിടെ മുഹമ്മദ് നബി ഹിറാ ഗുഹയിലേക്ക് പോകുന്ന ഉദാഹരണമാണ് ഇക്കൂട്ടരുടെ പ്രേരകശക്തി. എന്നിരുന്നാലും മൗലിക ഇസ്‌ലാമികവാദികൾ സൂഫിമാർഗ്ഗത്തെ അംഗീകരിക്കുന്നില്ല. ആത്മീയ ജീവിതത്തിനു പ്രധാന്യം നൽകുകയും ആഡംബര ജീവിതത്തോതോ ട് വൈമുഖ്യം കാണിക്കുകയും ചെയ്തിരുന്നവരായിന്നു സൂഫികൾ.