India Languages, asked by akhilettumanoor2003, 1 month ago

കൗമാരത്തിന്റെ സവിശേഷതകൾ ?​

Answers

Answered by jacobriya9
2

Answer:

മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരപ്രായം. ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്. [1]

ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും ആരോഗ്യ വിദഗ്ദ്ധരുടെയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു.

ഹോർമോണുകളുടെ വർദ്ധനവ്, വേഗത്തിലുള്ള ശാരീരിക വളർച്ച, പക്വതക്കുറവ്, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, പാരമ്പര്യം, ജെൻഡർ എന്നിവയുടെ സ്വാധീനം; പോഷകാഹാരക്കുറവ്, മാധ്യമങ്ങളുടെ സ്വാധീനം, കൂട്ടുകെട്ട് എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു. ലൈംഗികവളർച്ചയും എതിർലിംഗത്തോടോ ചിലരിൽ സ്വലിംഗത്തോടോ ആകർഷണവും ആർജ്ജിക്കുന്ന പ്രായമാണിത്. അതിന്റെ ഭാഗമായി പ്രണയം ഉടലെടുക്കുന്നു. സ്വപ്നസ്ഖലനവും സ്വയംഭോഗവും ആരംഭിക്കുന്ന പ്രായവും കൂടിയാണിത്. ട്രാൻസ്ജെൻഡറുകൾ, സ്വവർഗാനുരാഗികൾ, അലൈംഗികർ തുടങ്ങിയ ലിംഗ- ലൈംഗികന്യൂനപക്ഷങ്ങൾ (LGBTIQ) സ്വന്തം സ്വത്വം തിരിച്ചറിയാൻ സാധ്യതയുള്ള ഒരുഘട്ടം കൂടിയാണിത്. മദ്യം, മയക്കുമരുന്ന്, സിഗരറ്റ്, ആത്മഹത്യ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അനാവശ്യ ഗർഭധാരണം, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, അമിതമായ കോപം, വിഷാദം, ഒറ്റപ്പെടൽ, മുഖക്കുരു, പഠനവൈകല്യം, കുടുംബപ്രശ്നങ്ങൾ, പ്രണയനൈരാശ്യം എന്നിവയെല്ലാം ഈ ഘട്ടത്തിൽ സമ്മർദ്ദ ഘടകങ്ങളാകുന്നുണ്ട്. ഇവയെ അതിജീവിക്കുന്നതിനും ആരോഗ്യകരമായ ശാരീരിക-മാനസിക വികാസത്തിന് ഉതകുംവിധം കൗമാര മനസ്സുകളെ പാകപ്പെടുത്തുന്നതിനും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ആരോഗ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും സമൂഹത്തിനും ബാദ്ധ്യതയുണ്ട്.

കൗമാര വിദ്യാഭ്യാസം, ജീവിത നൈപുണീ വിദ്യാഭ്യാസം, ലഹരി വിമോചന പരിപാടികൾ, ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം, കൗൺസിലിംഗ് തുടങ്ങിയവ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്താറുണ്ട്. [2]

ലോകത്താകെ 1.2 ബില്യൺ കൗമാരപ്രായക്കാരുണ്ട്. അവരിൽ 243 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. [3]

Similar questions