India Languages, asked by danylfebi186, 3 months ago

അമ്മയെക്കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങൾ കഥയായോ, കവിതയായോ, അനുഭവക്കുറിപ്പായോ എഴുതുക.​

Answers

Answered by saniyasayyed1522
1

Explanation:

സമൂഹമാധ്യമങ്ങളിൽ വൈകാരികമായ കുറിപ്പുകൾ പങ്കുവയ്ക്കുന്ന ആളാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ കലാമോഹൻ. അമ്മയുടെ രോഗാവസ്ഥ വിവരിക്കുന്ന മകനെക്കുറിച്ചാണ് ഇവിടെ അവർ പറയുന്നത്. എന്നും പരസ്പരം വഴക്കടിച്ചിരുന്ന അമ്മയും മകനും പിന്നീട് അമ്മയുടെ രോഗാവസ്ഥയറിഞ്ഞ് ഹൃദയം പൊട്ടുന്ന മകനെക്കുറിച്ചുമാണ് കുറിപ്പ്. വലിച്ചെടുക്കുന്ന ശ്വാസം തിരിച്ചു വരാൻ മടിച്ചാൽ അസ്തമിക്കുന്ന അഹങ്കാരത്തെയും അഹന്തയെയും പറ്റി മനുഷ്യർ ചിന്തിക്കണമെന്നാണ് കുറിപ്പ് പറയുന്നത്.

കുറിപ്പ് വായിക്കാം.

എവിടെയോ വായിച്ചിട്ടുണ്ട്

വലിച്ചെടുക്കുന്ന ശ്വാസം തിരിച്ചു വരാൻ മടിച്ചാൽ അസ്തമിക്കുന്ന അഹങ്കാരത്തെയും അഹന്തയെയും പറ്റി..

അതു ഓർമ്മയിൽ ഓടി എത്തും ചില അനുഭവങ്ങൾ നേരിടുമ്പോൾ..

""എനിക്ക് ഭയം തോന്നും. ഓരോ സ്വരം കേൾക്കുമ്പോഴും..

രാത്രിയുടെ

ഓരോ നിശബ്ദതയും വല്ലാതെ ഭയപ്പെടുത്തും..

ഞാൻ ഇറങ്ങി അമ്മയുടെ മുറിയുടെ അടുത്ത് ചെല്ലും..കൂട്ടുകിടക്കുന്ന കുഞ്ഞമ്മ ഉറങ്ങി കഴിഞ്ഞും മച്ചിന് മുകളിൽ നോക്കി കിടക്കുന്ന എന്റെ അമ്മ..

എന്തോ ഒരു ശബ്ദമേ ഇപ്പൊ അമ്മയ്ക്ക് ഉള്ളു..

തൊണ്ടയിൽ കഫം കെട്ടി കിടക്കുന്നുണ്ട്.

ബ്രെയിൻ ട്യൂമർ മുഴുവൻ വ്യാപിച്ചു കഴിഞ്ഞു.

ഉള്ളിൽ നല്ല ഓർമ്മയുണ്ട്..

ഞാൻ അടുത്ത് ചെല്ലുമ്പോൾ കണ്ണ് നിറയും..

കേട്ടിരിക്കവേ എനിക്ക് അവനെ കെട്ടിപിടിച്ചു കരയണമെന്നു തോന്നി..

കൗൺസിലർ, പാലിക്കേണ്ട ചില കാര്യങ്ങളിൽ ഒന്ന് ക്ലയന്റ് നോട് ഒരുപാട് അടുപ്പം പാടില്ല, അവരുടെ സങ്കടങ്ങൾ തന്റേതാക്കി മാറ്റരുത് എന്നാണെന്നു അറിയാഞ്ഞിട്ടല്ല..

കണ്ണീർ മുഖത്തോടെ അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു..

ഞാനും അമ്മയും തമ്മിൽ നിരന്തരം വഴക്കായിരുന്നു..

അച്ഛൻ വിദേശത്ത് ആയിരുന്നു എന്നത് കൊണ്ട് അമ്മ കുറെ ഏറെ കാർക്കശ്യം ആയിരുന്നു രീതിയിൽ..

അനിയത്തി കുഞ്ഞായത് കൊണ്ട് അവൾ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..

ഞാനും അമ്മയും നിരന്തരം അടി ആയിരുന്നു ടീച്ചർ..

പക്ഷെ, എനിക്കു എന്റെ അമ്മയെ ജീവനാ..

അമ്മ ഇങ്ങനെ കഷ്‌ടപ്പെടുന്നത് കാണാൻ വയ്യ..

ഓടി നടന്നു ഈ വീട് പണി ചെയ്യിപ്പിച്ചത് അമ്മയാണ്..

അച്ഛൻ വീട്ടുകാരെയും അമ്മ വീട്ടുകാരെയും ഒരുപാട് സഹായിക്കുമായിരുന്നു..

ആരെന്തു ചോദിച്ചാലും, അമ്മ കൊടുക്കും.

നല്ല അസ്സലായി പാടും, dance ചെയ്യും .

സൗന്ദര്യം കണ്ടു എന്റെ അമ്മയെ വിവാഹം കഴിച്ചതാ അച്ഛൻ..

ഒരു തിന്മയും ഇല്ലാത്ത ന്റെ അമ്മ...

എന്നിട്ടും എന്തേ ടീച്ചർ എന്റെ അമ്മയ്ക്ക് ഈശ്വരൻ ഇങ്ങനെ വരുത്തി?

രോഷവും സങ്കടവും ഉരുകിയിറങ്ങി നീര്തുള്ളികളായി അവന്റെ ചെന്നിയിലൂടെ ഊർന്നു വീണു..

ഒരിക്കൽ അവൻ അമ്മയുടെ ഫോട്ടോ കാണിച്ചു..

ഈശ്വരാ ! എന്തിനാണ് ഒരിയ്ക്കൽ ഇവളെ ഇത്രയും സുന്ദരി ആക്കിയത്, പിന്നെ തിരിച്ചെടുക്കാനോ?

കൗൺസിലർ ആയ ഞാനും അതന്നെ ചോദിച്ചു ദൈവത്തോട്.

എന്റെ അമ്മയെ,

എന്റെ പൊന്നിനെ ഒക്കെ ഓർത്തു..

എന്റെ ചിന്താ രീതിയിൽ എന്നും അമ്മ അതൃപ്‌ത ആയിരുന്നു..

തിരഞ്ഞെടുപ്പിൽ എന്നും എന്നോട് അമർഷവും അതിന്റെ പേരിൽ ഈ നിമിഷങ്ങൾ വരെ വഴക്കും തുടരുന്നു..

ഒറ്റയ്ക്കു ജീവിതം തുടങ്ങിയതിൽ പിന്നെ ഇടയ്ക്ക് വന്ന പനി..

അതൊന്നും അറിയാതെ, തലേന്ന് വിളിക്കുമ്പോൾ ഒരുപാട് വഴക്കുകൾക്ക് ഇടയിൽ, വെള്ളമെടുത്തു അടുത്ത് വെച്ചേക്കണം എന്ന് പറഞ്ഞു ഫോൺ വെച്ചു.. പനി പിടിച്ചു കിടക്കുമ്പോൾ ഞാൻ അതാണ് ആദ്യം ചെയ്തതും..

ഉള്ളിൽ എന്തോ നീറിപിടയും..

Similar questions