ഉപന്യാസം ആഹാരതികളും ആരോഗ്യവും
Answers
Answer:
ആരോഗ്യത്തിന് വളരെ പ്രധാനമാണ് നല്ല ഭക്ഷണം. നല്ല ഭക്ഷണം മാത്രമല്ല, നല്ല ഭക്ഷണശീലങ്ങളും.ഭക്ഷണത്തിലുണ്ടാകുന്ന, ഭക്ഷണശീലങ്ങളിലുണ്ടാകുന്ന അപര്യാപ്‌തതയും ആരോഗ്യം നശിപ്പിയ്‌ക്കുമെന്നു മാത്രമല്ല, അസുഖങ്ങള്‍ വരുത്തുകയും ചെയ്യും.
ചിട്ടയായ ഭക്ഷണശീലങ്ങളും വ്യായാമവും ആരോഗ്യം നല്‍കും, അസുഖങ്ങളെ അകറ്റി നിര്‍ത്തും.പച്ചക്കറികള്‍ ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക. ഇത് ആരോഗ്യം നല്‍കുന്ന ഒരു പ്രധാന ശീലമാണ്.വിവിധ വര്‍ണങ്ങളിലെ പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പ്രാതല്‍ ഉപേക്ഷിയ്‌ക്കരുത്. ഇത് ആരോഗ്യശീലങ്ങളില്‍ പ്രധാനമാണ്.ഇരുന്നു ഭക്ഷണം കഴിയ്‌ക്കുക. നിന്നു ഭക്ഷണം കഴിയ്‌ക്കുമ്പോള്‍ വയര്‍ നിറയാന്‍ കൂടുതല്‍ കഴിയ്‌ക്കേണ്ടി വരും. ഇരുന്നു കഴിയ്‌ക്കുമ്പോള്‍ വയര്‍ പെട്ടെന്നു നിറഞ്ഞുവെന്ന തോന്നലുണ്ടാകും.ഗ്രീന്‍ ടീ ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക. ഇത് ആരോഗ്യത്തിന് ഗുണകരമായ ഒന്നാണ്.തടി കൂടുമെന്നു പറഞ്ഞ് കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ ഉപേക്ഷിയ്‌ക്കരുത്. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ അല്‍പം കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.വെള്ളം ധാരാളം കുടിയ്‌ക്കുക. വെള്ളത്തിനു പകരം ജ്യൂസ് കുടിയ്‌ക്കുന്ന ശീലം വേണ്ട.ആരോഗ്യകരമായ പ്രോട്ടീന്‍ സ്‌നാക്‌സ് കഴിയ്‌്‌ക്കുക. ഇത് വളരെ പ്രധാനം.നോണ്‍ വെജിറ്റേറിയന്‍ കഴിയ്‌ക്കുമ്പോള്‍ കൊഴുപ്പു കുറഞ്ഞ ഇറച്ചി മാത്രം ഉപയോഗിയ്‌ക്കുക.