സംയോജിത കൃഷിയുടെ ഉദാഹരണങ്ങൾ പട്ടികപ്പെടുത്തുക
Answers
Answer:
സംയോജിത കൃഷിയെന്നാല്‍ എല്ലാത്തരം മരങ്ങളും പഴവര്‍ഗങ്ങളും അതിനിടവിളയായി പച്ചക്കറികളും അതിന് കീഴേ കിഴങ്ങുവര്‍ഗങ്ങളും കൂടാതെ ((Live Stock compounds) ആട്, കോഴി, പശു, മത്സരം, താറാവ് ഇതെല്ലാം ചേര്‍ന്നതിനെയാണ് സംയോജിത കൃഷി എന്നു പറയുന്നത്.
കീടനാശിനികളുടെ ഉപയോഗം മൂലം മണ്ണിന്റെ ഘടന തന്നെ മാറിപ്പോകുന്നു. ചെടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സൂക്ഷ്മജീവികള്‍ കീടനാശിനിയുടെ ഉപയോഗം മൂലം നശിക്കുന്നു. ഇത് പരിസ്ഥിതിയേയും മണ്ണിനേയും ബാധിക്കുന്നു. രാസവളങ്ങളും മറ്റും ഉപയോഗിക്കാതെ എടുക്കുന്ന സംയോജിത കൃഷിയിലൂടെ പരിസ്ഥിതി സംരക്ഷണം നമുക്ക് ഉറപ്പുവരുത്താം.
ചെടിയുടെ വളര്‍ച്ചയ്ക്കു വേണ്ട ഘടകങ്ങള്‍ സൂര്യപ്രകാശം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ഓക്‌സിജന്‍, ജലം കൂടാതെ മൂലകങ്ങള്‍ എന്നിവയാണ്. 17 മൂലകങ്ങളാണ് ഉള്ളത്. അതില്‍ 14 മൂലകങ്ങള്‍ നാം മണ്ണിലേക്ക് ജൈവഘടകങ്ങള്‍ വഴി കൊടുക്കണം. ബാക്കി മൂന്നു മൂലകങ്ങള്‍ അന്തരീക്ഷത്തില്‍ തന്നെ ഉണ്ട്. അവ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ഓക്‌സിജന്‍, നൈട്രജന്‍ എന്നിവയാണ്. 14 മൂലകങ്ങളെ പ്രഥമ, ദ്വിതീയ, ത്രിതീയ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. മാക്രോ എന്നും മൈക്രോ എന്നും തരംതിരിക്കപ്പെടുന്നു. ഇതില്‍ പ്രഥമ മൂലകങ്ങള്‍ ചെടിയുടെ വളര്‍ച്ചയ്ക്കുള്ളതാണ്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം. ദ്വിതീയ മൂലകങ്ങള്‍ മണ്ണിന്റെ ഘടനയെ നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ് (കാല്‍സ്യം, സള്‍ഫൈറ്റ്, മഗ്‌നീഷ്യം). ത്രിതീയ മൂലകങ്ങളാണ് ബോറോണ്‍, അയണ്‍, കോപ്പര്‍ മുതലായവ. ഇവ സൂക്ഷ്മ മൂലകങ്ങള്‍ എന്നും പറയപ്പെടുന്നു. 17 മൂലകങ്ങളില്‍ 14 മൂലകങ്ങള്‍ ചെടിക്ക് വളരുവാന്‍ വേണം.
സൂക്ഷ്മ ജീവികള്‍ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനെ ഫലഭൂയിഷ്ടിയുള്ളതാക്കുന്നു.
മത്സ്യങ്ങളെ ഇടുന്ന ടാങ്കിന് മുകളില്‍ മണ്‍ചിരാതില്‍ തിരി കത്തിച്ച് വച്ചാല്‍ വിളക്കിന്റെ വെളിച്ചം കണ്ടുവരുന്ന കീടങ്ങള്‍ വെള്ളത്തില്‍ വീഴുകയും അതിനെ മീന്‍ ചാടിപ്പിടിക്കുകയും ചെയ്യുന്നു. ഇതുപോലെ ഒരു പാത്രത്തില്‍ വെള്ളം വച്ച് അതിനു മുകളില്‍ തിരികൊളുത്തി വച്ചാല്‍ വെളിച്ചം കണ്ടുവരുന്ന കീടങ്ങള്‍ തീയില്‍ തട്ടി വെള്ളത്തില്‍ വീഴുകയും ചത്തുപോകുകയും ചെയ്യും. ഇതുകൂടാതെ അനേകതരം കെണികള്‍ കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം. ബ്ലൂട്രാപ്പ്, യെല്ലോട്രാപ്പ്, തുളസിക്കെണി മുതലായവ. നീലനിറം ഇഷ്ടപ്പെടുന്ന കീടങ്ങളെ നീലനിറത്തിലുള്ള കെണി ഉപയോഗിച്ചും മഞ്ഞനിറം ഇഷ്ടപ്പെടുന്നവ മഞ്ഞനിറത്തിലുള്ള കെണിയിലും വീഴുന്നു. തുളസിനീര് ഒരു പാത്രത്തില്‍ വച്ചും കീടങ്ങളെ കീഴ്‌പ്പെടുത്താം.
സംയോജിത കൃഷി കൊണ്ട് മാലിന്യം സംസ്‌കരിക്കുവാന്‍ സാധിക്കുന്നു. ഒന്ന് ഒന്നിന് ഉപയോഗപ്രദമാകും. ഉദാ: പശുവിന്റെ ചാണകം നെല്‍കൃഷിക്ക് വളമായി ഉപയോഗിക്കാം. വൈക്കോല്‍ പശുവിന് തീറ്റയായി കൊടുക്കാം. വീട്ടില്‍ നിന്നും വരുന്ന അവശിഷ്ടങ്ങള്‍ ബയോഗ്യാസിലെ പ്ലാന്റില്‍ നിക്ഷേപിക്കുക. ഇതില്‍ നിന്നും വരുന്ന ഗ്യാസ് ഉപയോഗിച്ച് വീട്ടിലെ പാചകാവശ്യം നിറവേറ്റാന്‍ സാധിക്കുന്നു. സ്‌ളെറി കൃഷിക്ക് വളമായി ഉപയോഗിക്കാം. കൂടാതെ മത്സ്യക്കുളത്തിലേക്ക് ഒഴുക്കുന്നതു മൂലം ജലസസ്യങ്ങള്‍ വളരുകയും അവ മത്സ്യത്തിന് തീറ്റയാകുകയും ചെയ്യുന്നു.
മത്സ്യക്കുളത്തിന് മുകളില്‍ താറാവിന്റെ കൂട് വയ്ക്കുന്നതു മൂലം താറാവിന്റെ കാഷ്ഠം കുളത്തില്‍ വീഴുകയും അവിടെ ജലസസ്യങ്ങള്‍ വളരുകയും അത് മത്സ്യത്തിന് ആഹാരമാകുകയും ചെയ്യുന്നു.
സംയോജിത കൃഷിയുടെ ഗുണങ്ങള്‍
1. പ്രാദേശിക വിഭവങ്ങളെക്കൊണ്ട് മണ്ണ് വളക്കൂറുള്ളതും ജൈവാംശസാന്ദ്രവുമാകുന്നു. തന്‍മൂലം ഫലഭൂയിഷ്ഠമുള്ളതും ആകുന്നു.
2. വന്‍മരങ്ങളുടെ സാന്നിദ്ധ്യം മണ്ണൊലിപ്പ് തടയുന്നു.
3. വന്‍മരങ്ങളില്‍ വസിക്കുന്ന പക്ഷിമൃഗാദികളുടെ അവശിഷ്ടങ്ങളും ഇലകളും ചേര്‍ന്ന് മണ്ണില്‍ ജൈവ കാര്‍ബണിന്റെ അളവ് കൂട്ടുന്നു. അതായത് അന്തരീക്ഷത്തില്‍ കാര്‍ബണിനെ ജൈവ കാര്‍ബണാക്കി മാറ്റുന്നു.
4. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എമിഷന്‍ കുറയ്ക്കുന്നു.
5. വിവിധതരം വിളകള്‍ മാറിമാറി കൃഷി ചെയ്യുന്നതിലൂടെ മണ്ണിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നു.
6. ബയോ കണ്‍ട്രോളിലൂടെയുള്ള കീടനിയന്ത്രണം സാദ്ധ്യമാകുന്നു. അതായത് ഒന്ന് മറ്റൊന്നിന് വളമായും സംരക്ഷണമായും മാറുന്ന രീതിയാണ് സംയോജിത കൃഷിരീതി.
7. സ്ഥിരമായിട്ട് ഒരു വരുമാനമാര്‍ഗം കൂടിയാണ് സംയോജിത കൃഷി. അതായത് പാല്‍, മുട്ട, മത്സ്യം, മാംസ്യം, പലതരം വിളകള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍.
8. കൃഷിക്ക് വേണ്ട സാമഗ്രികള്‍ ഒന്നും പുറത്തു നിന്നും കൊണ്ടുവരണ്ട എന്നതാണ് ഇതിന്റെ സവിശേഷത.
9. സ്വാഭാവിക ജൈവ അവശിഷ്ടങ്ങളിലൂടെയുള്ള വിളപരിപാലനം വഴി മണ്ണില്‍ നടക്കുന്ന പ്രക്രിയ ധനായണ വിനിമയം (CEC - Cation exchange capacity). അത് വഴി ഘനലോഹങ്ങളെ തടഞ്ഞുവയ്ക്കുക വഴി ഭക്ഷ്യവിളകള്‍ അപകടകാരികള്‍ അല്ല.
(10) മണ്ണില്‍ ജൈവരാസ ഭൗതിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംപുഷ്ടമായതിനാല്‍ മണ്ണ് ഫലഭൂയിഷ്്ഠമാകുന്നു. തന്‍മൂലം ചെടി ആരോഗ്യമുള്ളതാകുന്നു