കണ്ടെത്താം , വിശദീകരിക്കാം
------------------------------------------
പപ്പുവിന്റെ എന്തെല്ലാം സവിശേഷതകളാണ് കഥയിൽ വെളിവാകുന്നത്? ജോലിയിലുളള വൈദഗ്ധ്യം, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ, ഇവ വ്യക്തമാക്കുന്ന സന്ദർഭങ്ങൾ കഥയിൽനിന്നു കണ്ടെത്തി വിശദീകരിക്കുക.
ഈ ചെദ്യം ഓടയിൽ നിന്ന് എന്ന കഥയിൽ നിന്നാണ് എടത്തത്.
Answers
ഉത്തരം ➡️ക്ഷയരോഗിയായിരുന്നു ‘ഓടയിൽ നിന്ന്’ നോവലിലെ പപ്പു. രോഗവും രോഗഭീതിയും ലോകത്തെ ഒന്നിച്ച് ആതുരമാക്കിയിരിക്കുന്ന ഇക്കാലത്ത്, ഈ കഥാപാത്രത്തിന്റെ ഉള്ളറയിലൂടെ കയറിയിറങ്ങുന്നത് മനുഷ്യകുലത്തിലൂടെയുള്ള കടന്നു പോക്കായിരിക്കും. (മനുഷ്യനെ മാത്രമല്ല, സാഹിത്യകഥാപാത്രങ്ങളെയും തന്റെ മാനസിക വിശകലത്തിന് വിഷയമാക്കുന്ന ഒരു ശീലം മനഃശാസ്ത്രത്തിന്റെ കുലപതി സിഗ്‌മണ്ട് ഫ്രോയ്ഡിന് ഉണ്ടായിരുന്നത് ഓർമിക്കാം.)
കോവിഡ് എന്ന പേടിക്കു കീഴിൽ നിന്ന് ആലോചിക്കുമ്പോൾ ഒരു കാര്യം തെളിഞ്ഞു വരും- ഓരോ കാലത്തിന്റെയും എഴുത്തിനെ ബലപ്പെടുത്തിയിരുന്നത് ഓരോരോ രോഗങ്ങളായിരുന്നു. ഓരോ സാഹിത്യകാലത്തിനും ഓരോ രോഗങ്ങളുണ്ടായിരുന്നു. റിയലിസ്റ്റിക് കാലത്തിന് അത് ക്ഷയമായിരുന്നു. പിന്നീട് ആധുനികതയിൽ അത് വസൂരിയായി (കാക്കനാടൻ, ഒ.വി. വിജയൻ ഓർക്കുക). ആധുനികാനന്തര കാലത്ത് അത് പ്രണയത്തെയും ശരീരത്തെയും കാർന്നു കീഴടങ്ങുന്ന എച്ച്ഐവി ആയിരുന്നു. ഒന്നുമല്ലാത്ത ഈ കാലത്ത് ഇപ്പോൾ കോവിഡ്.
പി.കേശവദേവ് പപ്പുവിനെ കണ്ടെത്തുന്നത് കൊല്ലത്തുനിന്ന് അറിഞ്ഞ ഒരു യഥാതഥ സന്ദർഭത്തിൽ നിന്നാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ കാലത്തിന്റെ പ്രത്യേകത കാലത്തെ അതേപോലെ വരച്ചിടുക എന്നതായിരുന്നു. അങ്ങനെ പപ്പു അടിമുടി യഥാതഥമായ ഒരു മനുഷ്യനായി നോവലിലേക്കിറങ്ങി. ഇന്നായിരുന്നെങ്കിൽ ഒരു പക്ഷേ അയാളുടെ വേഷവിധാനങ്ങളും മനോസഞ്ചാരങ്ങളും പല ക്രാഫ്റ്റുകൾക്കു വിധേയമായിപ്പോയേനെ. റിയലിസത്തിന്റെ ഉൽപന്നമായ പപ്പു എക്കാലത്തിന്റെയും മാതൃകയാകുന്ന അദ്ഭുതമാണ് നോവലിൽ നമ്മൾ കാണുക.
റിക്ഷക്കാരനായ പപ്പു തന്റെ റിക്ഷ തട്ടി വീഴുന്ന ഒരു പെൺകുട്ടിയെ പിടിച്ചെണീൽപ്പിക്കുന്നു. കൈപിടിച്ചുയർത്തിയശേഷമാണ് അയാൾ അറിയുന്നത് അവൾ അനാഥയാണെന്ന്. അയാൾ അവളെ സ്വന്തം കുഞ്ഞായി സ്വന്തം വീട്ടിലേക്കു കൊണ്ടു പോകുന്നു. റിക്ഷ വലിച്ച് വലിച്ച് അയാൾ കുട്ടിയെ വളർത്തി വലിയവളാക്കുന്നു. ഈ യാത്രയിലെല്ലാം അയാൾ തന്നെ സ്വയം അവഗണിക്കുന്നു. പരിഷ്കരണത്തിലേക്ക് വളർന്ന അവളെ വിവാഹം കഴിപ്പിക്കുന്നു.
ഇത് നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു ..