സ്നേഹത്തിൻ്റെ മഹത്വമോതിക്കൊണ്ട് എഴുതിയ രണ്ടു കവിതകൾ നിങ്ങൾ പരിചയപ്പെട്ടു , സ്നേഹത്തെ കുറിച്ച് നിങ്ങളും ഒന്നെഴുതി നോക്കൂ.
Answers
Answer:
"സ്നേഹത്തില്‍ ചെന്നു വീഴുക (Fall in love) എന്നാണ് സാധാരണയായി ഇംഗ്ലീഷില്‍ പറയാറുള്ളത്. ഒരര്‍ത്ഥത്തില്‍ അത് വളരെ ശരിയാണ്. കാരണം സ്നേഹത്തില്‍ കയറ്റങ്ങളൊ ഉയര്‍ച്ചകളൊ ഇല്ല. സ്നേഹത്തില്‍ വീഴ്ച തന്നെയാണുള്ളത്. അവനവനിലുള്ള എന്തോ ഒന്ന് അവിടെ വീണുപോകുന്നു, നഷ്ടമാവുന്നു, പൂര്‍ണമായി ഇല്ലെങ്കിലും നിങ്ങളിലെ ഒരംശം അവിടെ കൈവിട്ടു പോകുന്നു. സ്നേഹത്തിന്‍റെ കാര്യം വരുമ്പോള്‍ സ്നേഹിക്കപ്പെടുന്നവര്‍ക്കു വേണ്ടി എന്തും വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുന്നു. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വ്യക്തിയുടെ സാന്നിദ്ധ്യം, നിങ്ങളുടെ മനോഭാവത്തെയാകെ മാറ്റുന്നു. വാസ്തവത്തില്‍ അപ്പോള്‍ മാത്രമാണ് സ്നേഹം സ്നേഹമാവുന്നത്.
സ്നേഹം പരസ്പരം ലാഭം നേടാനുള്ള ഒരു കൈമാറ്റ കച്ചവടമല്ല. എല്ലാറ്റിനേയും സ്നേഹത്തോടെ കാണാന്‍ കഴിഞ്ഞാല്‍ ജീവിതവും സുഖകരമായ ഒരനുഭവമാകും, ലോകം മുഴുവന്‍ സുന്ദരമായി തോന്നും. സ്നേഹം എന്നത് നിങ്ങള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ലെന്നു മനസ്സിലാവും. സ്നേഹം നിങ്ങള്‍ തന്നെയാണ്, നിങ്ങളുടെ മനോഭാവമാണ്.
സാധാരണയായി നമ്മളുടെ ബന്ധങ്ങളെല്ലാംതന്നെ ഒരു ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങുന്നതാണ്, ഒട്ടാകെ സ്വാര്‍ത്ഥപരവുമാണ്. ആ ബന്ധങ്ങളില്‍ നിന്നും എന്തെങ്കിലും സുഖമൊ നേട്ടമൊ നമുക്കു ലഭിക്കുന്നു. എല്ലാവര്‍ക്കും ശാരീരികവും, വൈകാരികവും, സാമ്പത്തികവും സാമൂഹ്യപരവുമായ ആവശ്യങ്ങളുണ്ട്. ഇതെല്ലാം സാധിച്ചുകിട്ടുവാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗ്ഗമാണ് "ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു" എന്നു പറയുന്നത്. ഈ കാലത്ത് ഇത് ഒരു മന്ത്രം പോലെയായിരിക്കുന്നു. ഈ വാക്കുകള്‍ ഉപയോഗിച്ച് ഏതുവാതിലും തുറക്കാം. എവിടേയും എന്തും സാധിക്കാന്‍ ഈ മന്ത്രപ്രയോഗം മതി.
നമ്മള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഓരോ കാര്യസാദ്ധ്യത്തിനായിട്ടുള്ളതാണ്. ആ സത്യം മനസ്സിലാക്കികഴിഞ്ഞാല്‍ സ്വഭാവികമായി മനസ്സില്‍ സ്നേഹം വളര്‍ത്തിക്കൊണ്ടുവരാനാകും. എന്നാല്‍ പലര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതാണ് സങ്കടം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നേടാനായി തുടങ്ങിയ സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും യഥാര്‍ത്ഥ ബന്ധങ്ങളാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. എല്ലാ സ്നേഹബന്ധങ്ങളും ഈ തരത്തിലുള്ളതാണെന്ന് ഞാന്‍ പറയുന്നില്ല. ആത്മാര്‍ത്ഥമായ സൗഹൃദങ്ങളും തീര്‍ച്ചയായും അവിടവിടെ കാണാം എന്നാല്‍ അവര്‍ക്കുമുണ്ട് ചില പരിമിതികള്‍. ഒരായിരം തവണ ഒരാള്‍ "നിന്നെ ഞാന്‍ സ്നേഹിക്കുന്നു” എന്ന് വികാര തീവ്രതയോടെ പറഞ്ഞിട്ടുണ്ടാകും, എന്നാല്‍ മറുഭാഗം അവനവന്‍റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നു കണ്ടാല്‍ ആ നിമിഷം എല്ലാ ബന്ധങ്ങളും തകര്‍ന്നു താഴെ വീഴും.
Explanation:
pls mark as brainliest
Answer:
ഇ ക്കുഎസ്റ്റിഒനുദെ ഉത്തരം അറീല
Explanation:
പുക്ഷെ നനും മലയലി അന്ന്
കന്നുരില്ല് അൻ വെഇദ്