India Languages, asked by adithanilkumar76, 1 month ago

സൗന്ദര്യലഹരി എന്ന കവിതയിലെ ആസ്വാദനം തയാറാക്കുക

Answers

Answered by s1274himendu3564
16

മലയാളികളെ, പ്രത്യേകിച്ച് താൻ ജീവിച്ച കാലഘട്ടത്തിലെ യുവ മനസ്സുകളെ വളരെയധികം സ്വാധീനിച്ച ചങ്ങമ്പുഴക്കവിതകൾ മലയാളത്തിന്റെ വസന്ത സൗഭാഗ്യമായാണ് നിരൂപകർ വാഴ്ത്തുന്നത്.

കാല്പനികതയുടെ ശക്തമായ സ്വാധീനം ചങ്ങമ്പുഴ കവിതകളിൽ കാണാനാകും. കാവ്യശൈലിയുടെ പ്രസാദ മാധുര്യങ്ങൾ, തട്ടുംതടവുമില്ലാത്ത പദപ്രവാഹം, രചനാ സൗകുമാര്യം, തനി നാടൻവൃത്തങ്ങൾക്ക് സ്വന്തം കൃതികളിലൂടെ നൽകിയ അംഗീകാരം, മനംമയക്കുന്ന സംഗീതാത്മകത്വം, പ്രകൃതി സൗന്ദര്യത്തിന്റെ നിറപ്പകിട്ടാർന്ന വർണന, വാങ്മയ ചിത്രങ്ങൾ, തുടങ്ങിയവ ചങ്ങമ്പുഴക്കവിതയുടെ മുഖമുദ്രകളായി കാണാം. ബാഷ്പാഞ്ജലി, രക്തപുഷ്പങ്ങൾ, സ്പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച്, യവനിക, ഓണപ്പൂക്കൾ, തുടങ്ങി നാല്പതിലധികം കവിതാസമാഹാരങ്ങൾ; രമണൻ എന്ന അജപാലവിലാപ കാവ്യം, ജയദേവ കവിയുടെ ഗീതഗോവിന്ദത്തിന്റെ തർജമയായ ദേവഗീത, പേർഷ്യൻ കവിയായ ഒമർ ഖയാമിന്റെ 'റുബായിയത്തി' ന്റെ വിവർത്തനം മദനോത്സവം, തുടങ്ങി നിരവധി കൃതികളുടെ കർത്താവാണ് ചങ്ങമ്പുഴ. ചങ്ങമ്പുഴ 1911 ഒക്ടോബർ 10-ാം തീയതി എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ജനിച്ചു. 1948 ജൂൺ 17-ന് ചങ്ങമ്പുഴ അന്തരിച്ചു.

വർണനകൾ

'സൗന്ദര്യലഹരി' എന്ന കവിത ഏറ്റവും ശ്രദ്ധേയമാകുന്നത് ചേതോഹരങ്ങളായ വർണനകൾ കവിതയിലുടനീളം കാണുന്നു എന്നതിനാലാണ്. ഭാവനാസമ്പത്തുള്ള ഒരു കവിക്കു മാത്രമേ ഇത് കഴിയൂ. പഴയകാല കവികളെ അനുസ്മരിപ്പിക്കുന്ന വർണനാഭാഗങ്ങളാണ് കവിതാഭാഗത്ത് കാണുന്നത്. പ്രഭാതത്തിന്റെയും പ്രദോഷത്തിന്റെയും രാത്രിയുടെയും പൂഞ്ചോലയുടെയും വള്ളികളുടെ നൃത്തത്തിന്റെയും വർണന വരുന്ന ഓരോ സന്ദർഭവും കവിയുടെ ഭാവനകൊണ്ട് സമ്പന്നമാണ്. കിഴക്കേദിക്കിൽ അരുണാഭ ചൊരിഞ്ഞ്, പൂക്കളെ പുഞ്ചിരിപ്പിച്ചുകൊണ്ടുവരുന്ന പുലരിയും ആകാശവീഥിയിൽ മുല്ലമൊട്ടുകൾ വാരിവിതറി ഉല്ലാസഭരിതയായി വന്നണയുന്ന സന്ധ്യയും വാർമതിയൊഴുക്കുന്ന പൂനിലാച്ചോലയിൽ നീരാടിയെത്തുന്ന രജനിയും (രാത്രി) എല്ലാം നമ്മുടെ മുന്നിൽ വരിവരിയായി കടന്നുപോകുന്ന അനുഭവമാണ് കവിത വായിക്കുമ്പോൾ ഉണ്ടാവുക.

ആകാശത്തെ ഉള്ളിലൊതുക്കി തിരക്കൈകളാൽ താളംപിടിച്ചു പാടി പാറക്കെട്ടുകളിൽ തട്ടിത്തടഞ്ഞ് ചിന്നിച്ചിതറി ഒഴുകുന്ന കാട്ടരുവിയും തളിരുനിറഞ്ഞ ചില്ലകളാകുന്ന കൈകൾ ആട്ടിക്കൊണ്ട് നർത്തനം ചെയ്യുന്ന വള്ളികളാകുന്ന നടികളുമെല്ലാം ചേർന്ന് സൗന്ദര്യം ചൊരിയുന്നതും നമുക്കു കവിതയിൽ കാണാം. പ്രകൃതി പ്രതിഭാസങ്ങളിലും പ്രകൃതി വസ്തുക്കളിലും മാനുഷികഭാവം ആരോപിച്ച് കവി നടത്തുന്ന വർണന വളരെ ശ്രദ്ധേയമാണ്.

സമകാലിക പ്രസക്തി

പ്രകൃതിസൗന്ദര്യത്തിന്റെ ഉദ്ഗാനമാണ് 'സൗന്ദര്യലഹരി' എന്ന കവിത. മനോഹരിയായ സൗന്ദര്യവതിയായ പ്രകൃതിയാണ് മനുഷ്യന് ഭൂമിയിൽ ജീവിക്കാൻ പ്രചോദനമേകുന്നത്. ഈ സൗന്ദര്യം ഇല്ലായിരുന്നെങ്കിൽ ജീവിതം വിരസവും അർഥശൂന്യവുമായിപ്പോകുമായിരുന്നു. പ്രകൃതി സൗന്ദര്യം നിലനിന്നെങ്കിലേ ജീവിതം അർഥപൂർണമാകൂ. പ്രകൃതിസൗന്ദര്യത്തെ കെടുത്തിക്കളഞ്ഞ് പ്രകൃതിയെ വിരൂപയും വികൃതയുമാക്കി മാറ്റിയാൽ മനുഷ്യൻ ഇവിടെ ജീവിക്കുന്നതിൽ കാര്യമില്ല. 'സൗന്ദര്യലഹരി' എന്ന കവിത എഴുതിയിട്ട് അരനൂറ്റാണ്ടിലേറെ പിന്നിട്ടുവെങ്കിലും പ്രകൃതിസൗന്ദര്യം എന്നെന്നും നിലനില്ക്കണമെന്നും മനുഷ്യനെ ഭൂമിയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ആ സൗന്ദര്യമാണെന്നുമുള്ള ആശയത്തിന് മനുഷ്യനും ലോകവുമുള്ള കാലത്തോളം പ്രസക്തിയുണ്ട്.

കവികല്പനകൾ; കാവ്യഭംഗികൾ!

''പശ്ചിമാംബരത്തിലെ പനിനീർപ്പൂന്തോട്ടങ്ങൾ.''

സാന്ധ്യശോഭയുടെ കേളീരംഗമായ പടിഞ്ഞാറൻ ആകാശമാണ് ഇവിടത്തെ പനിനീർപ്പൂന്തോട്ടം. ആ പൂന്തോട്ടം നാം നോക്കിക്കാണുന്നത് മരച്ചില്ലകളുടെ പഴുതിലൂടെയാണ്. സൂര്യാസ്തമയസമയത്തെ ആകാശത്തിന്റെ കാഴ്ചയും, പടിഞ്ഞാറൻചക്രവാളത്തിന്റെ സൗന്ദര്യവും പാടിപ്പുകഴ്ത്താത്ത കവികളില്ല. 'സായന്തനാരുണൻ ചായംപിടിപ്പിച്ച വാരുണീമങ്കതന്നങ്കണത്തിൽ' എന്നും 'ചക്രവാളത്തിന്റെ മതിലിൻമേൽ കയ്യും കുത്തി നില്ക്കും ഞാൻ' എന്നുമെല്ലാം കവികൾ പാടിപ്പുകഴ്ത്തിയിട്ടുണ്ട്.

''പൂർവദിങ്മുഖത്തിങ്കൽ സിന്ദൂരപൂരം പൂശി

പൂവിനെച്ചിരിപ്പിച്ചു വന്നെത്തും പുലരിയും.''

കിഴക്കേദിക്കിലെങ്ങും പ്രഭാതത്തിൽ അരുണനിറം വ്യാപിക്കുന്നതിനെയാണ് സിന്ദൂരം പൂശലായി കല്പിക്കുന്നത്. പ്രകൃതിമാതാവിന്റെ സ്നേഹസ്പർശമേറ്റ് ഉണർന്നെണീറ്റ് പുഞ്ചിരി പൊഴിച്ചുകൊണ്ടു നില്ക്കുന്ന പുഷ്പങ്ങൾ. പ്രഭാതത്തിൽ വിരിയുന്ന പുഷ്പങ്ങളുടെ മനോഹാരിതയാണ് കവി അവതരിപ്പിക്കുന്നത്. പൂ വിടരുന്നതാണ് അതിന്റെ പുഞ്ചിരി. പ്രഭാതത്തിൽ ഉണർന്നെഴുന്നേല്ക്കുന്ന മനുഷ്യൻ പ്രകൃതിയിൽകാണുന്ന ആദ്യത്തെ കാഴ്ചയാണ് ഉഷസ്സിന്റെ ഈ ചാരുത.

''മുല്ലമൊട്ടുകൾ വാരിവാനിങ്കൽ വിതറിക്കൊ-

ണ്ടുല്ലാസഭരിതയായണയും സന്ധ്യാശ്രീയും''

നക്ഷത്രങ്ങളാകുന്ന മുല്ലമൊട്ടുകൾ ആകാശവീഥിയിൽ വാരിവിതറി രാത്രിയെ വരവേല്ക്കുന്ന സന്ധ്യയെ അവതരിപ്പിക്കുന്നു. പ്രകൃതിസൗന്ദര്യത്തിന്റെ മനോഹരമായ മറ്റൊരു മുഖം അവതരിപ്പിക്കുന്നു.

''അന്തരംഗാന്തരത്തിലംബരാന്തത്തെയേന്തി-

ത്തൻതിരകളാൽ താളംപിടിച്ചു പാടിപ്പാടി

പാറക്കെട്ടുകൾ തോറും പളുങ്കുമണി ചിന്നി-

യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവേ''

അരുവി തന്റെ അടിത്തട്ടിൽ ആകാശത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, തിരക്കൈകളാൽ താളംപിടിച്ചു പാട്ടുപാടി, പാറക്കെട്ടുകളിൽ തട്ടിത്തടഞ്ഞ് ചിന്നിച്ചിതറി പളുങ്കുമണിപോലെയുള്ള ജലകണങ്ങൾ വാരിവിതറിക്കൊണ്ട് മന്ദമായി ഒഴുകിപ്പോകുന്നു. അരുവിയുടെ നിർമലവും സ്ഫടികംപോലെ തെളിഞ്ഞതുമായ ജലത്തിൽ ആകാശം പ്രതിഫലിച്ചുകാണാം. ഇതാണ് ആകാശത്തെ അരുവി തന്റെ ഉള്ളിലൊതുക്കി എന്ന കല്പനയ്ക്കാധാരം. ഓളങ്ങളാകുന്ന ചെറുകരങ്ങളാലാണ് താളംപിടിക്കുന്നത്. കളകളശബ്ദത്തോടുകൂടിയ അരുവിയുടെ ഒഴുക്കാണിവിടെ വിവരിക്കുന്നത്. പാറക്കെട്ടുകളിൽ തട്ടി തകരുമ്പോൾ ജലകണങ്ങൾ എമ്പാടും ചിതറിത്തെറിക്കുന്നതാണ് പളുങ്കുമണി ചിന്നൽ.

''വെള്ളിച്ചില്ലു വിതറി

തുള്ളിത്തുള്ളിയൊഴുകും...''

എന്ന ഗാനം ഓർക്കുക.

ആസ്വാദനക്കുറിപ്പിലേക്ക്

കവിതാഭാഗത്തിന്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിന് കവി പരിചയത്തിനു ശേഷം കവിതാഭാഗം ആദ്യമായി കുട്ടികൾ മൗനമായി വായിക്കട്ടെ. തുടർന്ന് കവിതാഭാഗം ഈണത്തിൽ ചൊല്ലുന്നു. വ്യക്തിഗതമായും സംഘമായും ഈണം നല്കിച്ചൊല്ലാം. കവിതയുടെ ഭാവത്തിനിണങ്ങുന്ന ഈണമാകണം നൽകേണ്ടത്.

ഇനി ഏതാനും ലഘു ചോദ്യങ്ങളിലൂടെ ആശയത്തിലേക്ക് കടന്നുചെല്ലാം.

എനിക്ക് ഒന്നിലധികം നന്ദി പറയൂ, ദയവായി എല്ലാ ഉ

Answered by santoshmandawat4
8

Answer:

മലയാളികളെ, പ്രത്യേകിച്ച് താൻ ജീവിച്ച കാലഘട്ടത്തിലെ യുവ മനസ്സുകളെ വളരെയധികം സ്വാധീനിച്ച ചങ്ങമ്പുഴക്കവിതകൾ മലയാളത്തിന്റെ വസന്ത സൗഭാഗ്യമായാണ് നിരൂപകർ വാഴ്ത്തുന്നത്. 

കാല്പനികതയുടെ ശക്തമായ സ്വാധീനം ചങ്ങമ്പുഴ കവിതകളിൽ കാണാനാകും. കാവ്യശൈലിയുടെ പ്രസാദ മാധുര്യങ്ങൾ, തട്ടുംതടവുമില്ലാത്ത പദപ്രവാഹം, രചനാ സൗകുമാര്യം, തനി നാടൻവൃത്തങ്ങൾക്ക് സ്വന്തം കൃതികളിലൂടെ നൽകിയ അംഗീകാരം, മനംമയക്കുന്ന സംഗീതാത്മകത്വം, പ്രകൃതി സൗന്ദര്യത്തിന്റെ നിറപ്പകിട്ടാർന്ന വർണന, വാങ്മയ ചിത്രങ്ങൾ, തുടങ്ങിയവ ചങ്ങമ്പുഴക്കവിതയുടെ മുഖമുദ്രകളായി കാണാം. ബാഷ്പാഞ്ജലി, രക്തപുഷ്പങ്ങൾ, സ്പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച്, യവനിക, ഓണപ്പൂക്കൾ, തുടങ്ങി നാല്പതിലധികം കവിതാസമാഹാരങ്ങൾ; രമണൻ എന്ന അജപാലവിലാപ കാവ്യം, ജയദേവ കവിയുടെ ഗീതഗോവിന്ദത്തിന്റെ തർജമയായ ദേവഗീത, പേർഷ്യൻ കവിയായ ഒമർ ഖയാമിന്റെ 'റുബായിയത്തി' ന്റെ വിവർത്തനം മദനോത്സവം, തുടങ്ങി നിരവധി കൃതികളുടെ കർത്താവാണ് ചങ്ങമ്പുഴ. ചങ്ങമ്പുഴ 1911 ഒക്ടോബർ 10-ാം തീയതി എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ജനിച്ചു. 1948 ജൂൺ 17-ന് ചങ്ങമ്പുഴ അന്തരിച്ചു.

Similar questions