India Languages, asked by TittuSona, 9 days ago

ഓർമ്മയുടെ ഞരമ്പ് എന്ന കഥയിൽ നിന്ന് സ്ത്രീ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന എന്തെങ്കിലും മൂന്ന് സന്ദർഭങ്ങൾ കണ്ടെത്തി എഴുതുക (6 marks)​

Answers

Answered by Anonymous
10

Answer:

ഓർമ്മയുടെ ഞരമ്പ്)

- മറവിക്കെതിരെയുള്ള കലാപം

ക്രാഫ്റ്റിൽ കാണിക്കുന്ന മികവാണ് കെ ആർ മീരയുടെ കഥകളുടെ ഏറ്റവും പ്രധാന സവിശേഷത എന്നു തോന്നുന്നു. കൃഷ്ണഗാഥ, ഒറ്റപ്പാലം കടക്കുവോളം, ഓർമ്മയുടെ ഞരമ്പ് തുടങ്ങി മിക്ക കഥകളിലും ഈ സവിശേഷത കാണാം. എന്തു പറയുന്നു എന്നതു മാത്രമല്ല, എങ്ങനെ പറയുന്നു എന്നതും വളരെ പ്രധാനം തന്നെ. മീരയുടെ ഒട്ടുമിക്ക കഥകളിലൂടെയും കടന്നു പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പഠനാവശ്യത്തിനു വേണ്ടി സൂക്ഷ്മമായി മറ്റു കഥകൾ പരിശോധിച്ചിട്ടില്ലെന്ന കാര്യം ആദ്യം തന്നെ പറയട്ടെ. അതുകൊണ്ട് ഓർമ്മയുടെ ഞരമ്പിൽ തന്നെ നമുക്ക് ഒതുങ്ങി നിൽക്കേണ്ടി വരും.

സത്യത്തിൽ ഓർമ്മയുടെ കഥയാണിത്. വൃദ്ധയുടെ ഓർമ്മകൾ. അതും ക്രമബന്ധമില്ലത്തവ. അവരെ നാം കാണുന്നത് ആ തറവാട്ടിലേക്കു വിവാഹം ചെയ്തു കൊണ്ടു വന്ന പുതുതലമുറയിലെ പെൺകുട്ടിയിലൂടെയാണ്. ഭർത്താവ് വിവാഹത്തിനു പോയ ദിവസം അവൾ വൃദ്ധയുടെ പഴക്കം മണക്കുന്ന മുറിയിലേക്കു കടന്നു ചെല്ലുന്നു. വൃദ്ധ അവളോട് ആദ്യമായി ചോദിക്കുന്നത് കുട്ടി എഴുതുമോ എന്നാണ്. വേലക്കാരിയല്ലാതെ മറ്റാരും കയറാത്ത ആ മുറിയിലേക്ക് പെൺകുട്ടി കടന്നു ചെന്നത് ഏകാന്തത മായ്ക്കാനാവണം. അവൾ വിവാഹത്തിനു പോകാതിരുന്നത് ഭർത്താവുമായുള്ള ചില പിണക്കങ്ങൾ കാരണമാണെന്ന് പിന്നീടു വ്യക്തമാവുന്നുണ്ട്. വൃദ്ധയുടെ സംഭാഷണമല്ലാതെ മറ്റൊന്നും കഥയുടെ ആദ്യ ഭാഗത്തില്ല. മറ്റുള്ളവരെ സംബന്ധിച്ച് ഈ വൃദ്ധ ഓർമ്മ നഷ്ടപ്പെട്ട സ്ത്രീയാണെന്ന സൂചനയുണ്ട്. ക്രമരഹിതമെന്നു പ്രത്യക്ഷത്തിൽ തോന്നാവുന്ന ഈ സംഭാഷണങ്ങളിലൂടെയാണ് വൃദ്ധയുടെ ജീവിതം വ്യക്തമാക്കപ്പെടുന്നത്. വള്ളത്തോൾ വന്ന സമ്മേളനവും അതിൽ കവിത വായിച്ചതും ചരിത്രത്തിന്റെ തിളക്കമുള്ള മുഹൂത്തങ്ങളായി മനസ്സിലാക്കാൻ കഴിയുന്ന പെൺകുട്ടി സാധാരണ പെൺകുട്ടിയല്ല. കുട്ടി എഴുതുമോ എന്ന ചോദ്യത്തിലും ഈ സൂചനയുണ്ടല്ലോ. എഴുതുന്നതു കൊണ്ട് എന്താ പ്രയോജനം എന്നു ചിന്തിക്കുന്ന ഈ തറവാട്ടിൽ എഴുത്തു ബന്ധത്തിനു തീവ്രത കൂടും. ഭൗതികജീവിതസമൃദ്ധിക്കപ്പുറം മനുഷ്യവേദനകളോട് ചേർന്നു നിൽക്കുന്നതാണല്ലോ എഴുത്ത്. വൃദ്ധയുടെ സംഭാഷണങ്ങൾ, പെൺകുട്ടിയുടെ മനോഭാവങ്ങൾ ഇവയാണ് കഥയിലാദ്യാവസാനം. രണ്ടോ മൂന്നോ വാക്യങ്ങളല്ലാതെ പെൺകുട്ടി വേറൊന്നും സംസാരിക്കുന്നതേയില്ല. വൃദ്ധയുടെ രൂപം, സംസാരിക്കുമ്പോൾ വെപ്പുപല്ലുകൾ ഉന്തിവരുന്നത് ഇവയെല്ലാം ആദ്യം പെൺകുട്ടിയിൽ വല്ലാത്ത അറപ്പാണുണ്ടാക്കുന്നത്. ഈ അറപ്പ് പിന്നീട് താൽപര്യത്തിനു (കൃത്രിമമായ കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിച്ചു) വഴിമാറുന്നു എന്നത് കഥയിൽ പ്രധാനമാണ്. ആദ്യ കാഴ്ചയിൽ പെൺകുട്ടി വൃദ്ധയെ കാണുന്നത് ശ്രദ്ധിക്കുക. തുരുമ്പു പിടിച്ച വിജാഗിരികൾ ഇളകുന്ന ശബ്ദം, എഴുന്നു നിൽക്കുന്ന വയലറ്റ് ഞരമ്പ്,തലയോട്ടി പാതിയും പുറത്തായത്, വെപ്പുപല്ലു പുറത്തേക്കുന്തുന്നത് തുടങ്ങിയ കാഴ്ചകളിലൊക്കെ ഈ വെറുപ്പിന്റെ പ്രതിഫലനമുണ്ട്. വളരെ പതുക്കെ പെൺകുട്ടി വൃദ്ധയുടെ വാക്കുകളിൽ ആകൃഷ്ടയാവുന്നു. വള്ളത്തോളിൽ നിന്നും വൃദ്ധ താനെഴുതിയ കഥകളിലേക്കെത്തുന്നു. മൂന്നു കഥകൾ അവരെഴുതിയതായി സൂചനയുണ്ട്. ചില വാക്കുകൾ കൊണ്ടു സൃഷ്ടിക്കുന്ന മുഴക്കങ്ങൾ മീരയുടെ പല കഥകളുടെയും സവിശേഷതയാണ്.

Similar questions