എന്റെ ഗുരുനാഥന് എന്ന കവിതയുടെ ആശയം
Answers
Answer:
തന്റെ ഗുരുനാഥനായി മഹാകവി വള്ളത്തോൾ മനസ്സുകൊണ്ടാദരിക്കുന്ന മഹാത്മാവിന്റെ ഗുണഗണങ്ങൾ ഓരോന്നായി എടുത്തു പ്രകീർത്തിക്കുകയാണ് ഈ കവിതയിൽ. എന്നാൽ കവിതയിലെങ്ങും ആ പേർ പറയുന്നുമില്ല.
വസുധൈവ കുടുംബകം
ലോകത്തെ മുഴുവൻ ഒറ്റത്തറവാടായി കണ്ട മഹാത്മാവാണ് ഗാന്ധിജി. ചെടികളെയും പുല്ലിനെയും പുഴുക്കളെയും പൂമ്പാറ്റയേയുമെല്ലാം തന്റെ കുടുംബക്കാരായി ഗാന്ധിജി കണ്ടു. വസുധൈവ കുടുംബകം എന്ന ആശയക്കാരനായി അദ്ദേഹത്തെക്കാണാം.ത്യാഗം ഏറ്റവും വലിയ നേട്ടം
ജീവിതത്തിലെ എല്ലാ സുഖങ്ങളും സന്തോഷങ്ങളും ഉപേക്ഷിച്ച് സന്ന്യാസിക്കുതുല്യം ആശ്രമജീവിതം നയിച്ച വ്യക്തിയാണ് ഗാന്ധിജി. ത്യാഗത്തിൽ അദ്ദേഹം മാതൃകയായിക്കണ്ടത് രാമനെയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലെ ആദർശരാഷ്ട്രം രാമരാജ്യവും. ശാന്തിയും സമാധാനവും കളിയാടുന്ന, പ്രജകളുടെ ഹിതം നോക്കി മാത്രം ഭരണം നടത്തുന്ന ഒരു ഭരണാധികാരിയുള്ള രാജ്യമായിരുന്നു ഗാന്ധിജിയുടെ സ്വപ്നം.
താഴ്മതന്നെ ഉയർച്ച
വിനയത്തോടുകൂടി പെരുമാറിയാൽ ഉയർച്ച ഉറപ്പ്. അത് ഗാന്ധിജിയുെട ജീവിതം തെളിയിക്കുന്നു. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പെരുമാറ്റത്തിലും വിനയവാനായിരുന്നു അദ്ദേഹം. എളിമയും വിനയവുമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്.
Explanation:
വള്ളത്തോള്‍ എഴുതിയ എന്‍റെ ഗുരുനാഥന് എന്ന കവിതയില്‍ ഗാന്ധിജിയെ അദ്ദേഹത്തിന്‍റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹത്തിന്‍റെ വ്യക്തി സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കവിതയില്‍ ഒരു ഭാഗത്തും ഗാന്ധിജിയുടെ പേര് സൂചിപ്പിക്കുന്നില്ല എങ്കില്‍ തന്നെയും ഈ കവിത വായിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ രൂപം നമ്മുടെ മനസ്സില്‍ തെളിഞ്ഞു വരുന്നു. ഗാന്ധിജിക്ക് ലോകം സ്വന്തം തറവാടുപോലെയാണ്. ചെടികളും പുല്ലും പുഴുക്കളും എല്ലാം അദ്ദേഹത്തിന് സ്വന്തം കുടുംബക്കാര്‍ ആണ്. ത്യജിക്കുന്നതാണ് അദ്ദേഹം നേട്ടമായി കരുതുന്നത്. നക്ഷത്രമാല അനിയുന്നതിന്‍റെ ആസക്തിയോ കാര്‍മേഘം പേറിയതിന്‍റെ അഴുക്കുപറ്റലോ ആകാശത്തിനില്ല, ഈ വിധം സുഖത്തിലോ ദുഃഖത്തിലോ സ്തുതിയിലോ നിന്ദയിലോ സന്തോഷമോ സന്താപമോയേതും അദ്ദേഹത്തെ ബാധിക്കുന്നില്ല. എല്ലായിപ്പോഴും ഏകാന്ത നിര്‍മ്മല ചിത്തനായി ചാഞ്ചല്യമില്ലാതെ നിലകൊള്ളുന്നു. ആയുധമില്ലാതെ ധര്‍മ്മയുദ്ധം നടത്തുന്നവനാണ് ഗാന്ധിജി. ഈ ഗുരുനാഥന്‍ പുസ്തകം ഇല്ലാതെ പുണ്യം പഠിപ്പിക്കുന്നവനാണ്. ഔഷധമില്ലാതെ രോഗം ശമിപ്പിക്കുന്നു. ഹിംസയില്ലാതെ യജ്ഞം ചെയ്യുന്ന അദ്ദേഹത്തിന്‍റെ വൃതം അഹിംസയാണ്. ശാന്തിയാണ് അദ്ദേഹത്തിന്‍റെ പരദേവത. അഹിംസയാകുന്ന അദ്ദേഹത്തിന്‍റെ പടച്ചട്ട മതി ഏതു കൊടിയ വാളിന്‍റെയും വായ്ത്തല മടക്കുവാന്‍. ഗംഗയൊഴുകുന്ന നാട്ടില്‍ മാത്രമേ ഇതേപോലെ ഒരു നന്മനിറഞ്ഞ കല്പവൃക്ഷം തളിര്‍ത്തുവരികയുള്ളൂ എന്ന് വള്ളത്തോള്‍ എന്‍റെ ഗുരുനാഥന് എന്ന കവിതയിലൂടെ വരച്ചുകാട്ടുന്നു.