India Languages, asked by athulyatk98, 1 month ago

.സുഖം ഒരു മാരക ലഹരിയാണെന്നു മിസ്സിസ് നായർക്ക് താന്നി ( ലാത്തിയും വെടിയുണ്ടയും )ഇവിടെ സുഖം എന്നത്കാണ്ട് അർത്ഥമാക്കുന്നത് എന്ത് ?​

Answers

Answered by ArunSivaPrakash
2

ശരിയായ ചോദ്യം - "സുഖം ഒരു മാരകമായ ലഹരിയാണെന്ന് മിസിസ് നായർക്ക് തോന്നി" (ലാത്തിയും വെടിയുണ്ടയും). ഇവിടെ സുഖം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?​

ശരിയായ ഉത്തരം -

  • ലളിതാംബിക അന്തർജനത്തിന്റെ "അഗ്നിസാക്ഷി" എന്ന നോവലിലെ ഒരേടായ "ലാത്തിയും വെടിയുണ്ടയും" എന്ന പാഠഭാഗത്തിൽ നിന്നെടുത്ത ഒരു വരിയാണ് ചോദ്യത്തിൽ നൽകിയിരിക്കുന്നത്.
  • ഈ വരിയിൽ, സുഖം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് തങ്കം നായരുടെ ജീവിതത്തിലെ ലൗകിക സുഖങ്ങളെയും സന്തോഷങ്ങളെയുമാണ്.
  • തനിക്കു ചുറ്റും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ പ്രക്ഷോഭങ്ങളും സംഘട്ടനങ്ങളും അലയടിക്കുമ്പോഴും, സിറ്റിയുടെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിൽ വസിക്കുന്ന, ബ്രിട്ടീഷിന്റെ കീഴിൽ ജോലി ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥന്റെ ഭാര്യയും, സർവ്വോപരി ഒരു ഇന്ത്യക്കാരിയുമായ തങ്കത്തിന്, ജീവിതത്തിലെ സുഖസൗകര്യങ്ങളെ ഉപേക്ഷിച്ച് സമരത്തിൽ പങ്കു ചേരാൻ സാധിക്കുന്നില്ല.
  • ക്ലോക്ക് ടവറിനു മുകളിൽ ത്രിവർണ പതാക സ്ഥാപിച്ചതിന് രക്തസാക്ഷിത്വം വരിച്ച വീരകുമാരനെ മാറോടണച്ച സ്ത്രീയെ പോലീസുകാർ വലിച്ചിഴയ്ക്കുന്ന സന്ദർഭത്തിലാണ്, സുഖകരമായ ജീവിതമുപേക്ഷിച്ച് ജന്മനാടിന്റെ മോചനത്തിനായി പോരാടാത്ത താൻ എത്ര നീചയും, ഹീനയുമാണെന്നും, സുഖം ഒരു മാരകമായ ലഹരിയാണെന്നും തങ്കം ചിന്തിക്കുന്നത്.
  • മനുഷ്യജീവിതത്തിലെ ഏറ്റം പരമമായ ഒരു സത്യത്തെയാണ് ലളിതാംബിക അന്തർജനം തങ്കം എന്ന കഥാപാത്രത്തിലൂടെ ഇവിടെ പറഞ്ഞു വയ്ക്കുന്നത്.
  • ജീവിതത്തിലെ സുഖങ്ങൾ നമ്മെ ഒരു ലഹരിയിലെന്ന പോലെ അടിമകളാക്കി മാറ്റുന്നു. ആ ലഹരിയിൽ നിന്ന് മോചനം നേടുന്നവർക്കു മാത്രമേ സ്വാതന്ത്ര്യം നേടാനാകൂ. എന്നാൽ ആ സ്വാതന്ത്ര്യത്തിലേക്കുള്ള എത്തിപ്പെടൽ അത്യന്തം ദുഷ്കരമാണ്.
  • ലഹരിയോടുള്ള അടിമത്വം ഒരു വ്യക്തിയെ സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും മരണത്തിലേക്കും കൊണ്ടെത്തിക്കുന്നതു പോലെ, സുഖമാകുന്ന ലഹരിയോടുള്ള അടിമത്വവും ഒരു വ്യക്തിയെ നാശത്തിലേക്ക് നയനയിക്കുന്നു.
  • ഇവിടെ തങ്കം എന്ന കഥാപാത്രം ജീവിത സുഖത്തിനടിമപ്പെട്ട മനുഷ്യരുടേയും, സ്വാതന്ത്ര്യ സമരം എന്നത് ജീവിതത്തിലെ സുഖം എന്ന ലഹരിയിൽ നിന്നുള്ള മോചനത്തിന്റെയും പ്രതീകങ്ങളാണ്.

#SPJ1

Similar questions