India Languages, asked by sanafmuhammed222, 4 days ago

“അത്രയ്ക്കു പെരുകുന്ന സങ്കടങ്ങളുടെ അർഥം പിന്നീടാണെനിക്ക് മനസ്സിലായത്.” അമ്മമ്മയുടെ സങ്കടങ്ങളുടെ കാരണമെന്താവാം? അമ്മമ്മയുടെ സവിശേഷതകൾ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഒട്ടേറെ പ്രയോഗങ്ങൾ​

Answers

Answered by praseethanerthethil
26

Question :-

“അത്രയ്ക്കു പെരുകുന്ന സങ്കടങ്ങളുടെ അർഥം പിന്നീടാണെനിക്ക് മനസ്സിലായത്.” അമ്മമ്മയുടെ സങ്കടങ്ങളുടെ കാരണമെന്താവാം?

Answer :-

അമ്മമ്മ വിധവയാണ്. മൂന്നാമത്തെ പേരകുട്ടിക്ക് രണ്ടു വയസുള്ളപോളാണ് മകൾ മരണപ്പെടുന്നത്. അത് സാധാരണമരണമോ ദുർമരണമോ ആയിരുന്നില്ല. മകളുടെ ഭർത്താവ് തികഞ്ഞമദ്യപാനിയാണ്. മകളെ അമ്മ ഒരിക്കലും ജോലിക്ക് വിട്ടിട്ടില്ല. പകരം അമ്മമ്മ ജോലി ചെയ്തു കൊണ്ടുവരുന്ന പണം കൊണ്ടാണെങ്കിലും അവന്റെ മുഖം തെളിയട്ടെയെന്നും അമ്മമ്മ ആഗ്രഹിച്ചു. പക്ഷെ ഒരു മാറ്റവും ഉണ്ടായില്ല. അമ്മവിളക്ക് ഊതികെടുത്തി മൂന്നു മക്കളെയും ഇരുട്ടിലേക്കു തള്ളി അവൻ എങ്ങോട്ടോ ഓടിപ്പോയി. മൂന്ന് പേരക്കുട്ടികളെയും പോറ്റി വളർത്താൻ വൃദ്ധയായ അമ്മമ്മ തന്നെ അധ്വാനിക്കണം.ഹോസ്റ്റലിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്. മൂന്നുമക്കളെയും കൊണ്ടുവിട്ടതോടെ അമ്മമ്മക്ക് ഏകാന്തത അസ്സഹനീയമായി. എല്ലാ ദുഃഖങ്ങളും പേറി ആ വൃദ്ധയായ അമ്മമ്മ തനിച്ചാണ് താമസിക്കുന്നത്.

Hope it helps

Details about your question

8th class (kerala syllabus)

Unit :- 1 ['Ini Njanunarnnirikkaam']

Chapter :- 2 ('Ammamma')

Question No :- 1

Similar questions