അവഗണിക്കപ്പെടുന്ന മാതൃത്വം എന്ന വിഷയത്തിൽ മുഖപ്രസംഗം തയാറാകുക
Answers
Answered by
6
Answer:
please mark me brainlist bro
Explanation:
അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ ഓർക്കുന്ന ദിനം. ആ ഓർമയ്ക്കുമുന്നിൽ ആദരമർപ്പിക്കാനൊരു ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും അനുഭവിപ്പിക്കാനൊരു ദിനം. മേയ് മാസത്തിലെ രണ്ടാമത്തെ ഞായർ മാതൃദിനമായി ആഘോഷിച്ചുതുടങ്ങിയപ്പോൾ അതിനുപിന്നിൽ പ്രവർത്തിച്ചവർ ലക്ഷ്യമിട്ടത് ഇതൊക്കെയാണ്. അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്കൊതുക്കുന്നുവെന്ന വിമർശനം ഇതിനൊപ്പം ഉയരുക സ്വാഭാവികം. എന്നാൽ, അമ്മയെന്ന സത്യത്തെ പതിവിലുംകൂടുതൽ ഓർക്കാനൊരു ദിവസമെന്ന് ഈ വിമർശനത്തിന് മറുപടിനൽകാം. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന സ്നേഹവായ്പിനെ കൂടുതൽ ചേർത്തുനിർത്താൻ കുറച്ചധികം സമയം നീക്കിവെക്കാനൊരുദിനം എന്നുതിരുത്താം.
അമ്മയുടെ സ്നേഹത്തിന് പകരംവെക്കാനൊന്നിനുമാവില്ലെന്ന് നൂറുവട്ടം നമ്മൾ പറയാറുണ്ട്. എന്നാൽ, മക്കളുടെ സ്നേഹത്തിനും സാന്ത്വനത്തിനും പകരംവെക്കാനും മറ്റാർക്കുമാവില്ലെന്ന് പലരും ഓർക്കാറില്ല. നൊന്തുപെറ്റ് വളർത്തിവലുതാക്കിയ അമ്മയെ ജീവിതസായന്തനത്തിൽ വഴിയിലുപേക്ഷിക്കുന്നതും വൃദ്ധസദനത്തിൽ തള്ളുന്നതും കേരളത്തിലും പുതിയ വാർത്തയല്ല. പുഴുവരിച്ചും മലമൂത്രവിസർജ്യത്തിൽ നരകിച്ചും പട്ടിണികിടന്നും മരണംകാത്തുകിടക്കുന്ന അമ്മമാർ പലപ്പോഴായി നമ്മുടെ കണ്ണുനനച്ച് വാർത്തകളിൽ നിറയാറുണ്ട്. കുഞ്ഞുങ്ങളെ സ്നേഹവും നന്ദിയും ഉള്ളവരായി വളർത്തുകയെന്നതുമാത്രമാണ് ഈ സങ്കടങ്ങൾ അവസാനിപ്പിക്കാനുള്ള ഏകവഴി. മനുഷ്യത്വമുള്ള, സാമൂഹികബോധമുള്ള മക്കളെ വളർത്തിയെടുക്കാനുള്ള ഉത്തരവാദിത്വം അച്ഛനമ്മമാർക്കുണ്ടാകണം. കുഞ്ഞിന്റെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്താൻകഴിയുന്ന അമ്മമാർക്ക് ഇക്കാര്യത്തിൽ കൂടുതൽ ചെയ്യാൻ കഴിയും. സ്വാർഥതയുടെയും കരിയറിസത്തിന്റെയും പാഠങ്ങൾക്കപ്പുറം നന്മയുടെ, മനുഷ്യത്വത്തിന്റെ ബാലപാഠങ്ങളും പകർന്നുനൽകാൻ അമ്മമാർക്കാവണം. ഈ ലോകത്ത് സ്നേഹംകൊണ്ടുജയിച്ച എല്ലാ മഹാത്മാക്കളും തങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരിൽ അമ്മയുടെ പേര് ആദ്യംപറയുന്നത് യാദൃച്ഛികമല്ല.
മേയിലെ രണ്ടാമത്തെ ഞായർ മാതൃദിനമായി ആചരിച്ചുതുടങ്ങിയത് അമേരിക്കയിലാണ്. അന്ന ജർവിസ് എന്ന സാമൂഹികപ്രവർത്തക തന്റെ അമ്മ ആൻ ജർവിസിന്റെ ഓർമയിൽ വെസ്റ്റ് വെർജീനിയയിലെ സെയ്ന്റ് ആൻഡ്രൂസ് പള്ളിയിൽ 1908-ലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. അമ്മമാർക്കായി ഒരുദിനം വേണമെന്നും അന്ന് ദേശീയ അവധിദിനമായി പ്രഖ്യാപിക്കണമെന്നും ആദ്യമായി ആവശ്യമുയർത്തിയ ആനിന്റെ ഓർമദിനം എല്ലാ അമ്മമാരുടെയും ദിനമായി ആഘോഷിക്കണമെന്നായിരുന്നു അന്നയുടെ ആഗ്രഹം. അന്ന ജർവിസിന്റെ നീണ്ടനാളത്തെ പ്രവർത്തനഫലമായി 1914-ൽ പ്രസിഡന്റ് വുഡ്രോ വിൽസൺ മേയ് രണ്ടാം ഞായർ യു.എസിൽ ദേശീയ അവധിദിനമായി പ്രഖ്യാപിച്ചു. എന്നാൽ, ഈ ദിനം വാണിജ്യവത്കരണത്തിന് വഴിമാറുന്നതുകണ്ട് ഏറെ വേദനിച്ച അന്ന ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കമിട്ടതിന് പിന്നീട് പശ്ചാത്തപിച്ചു. താൻ ആഗ്രഹിച്ചതെന്തോ അതല്ല ഈ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്നതെന്നും അത് സമ്മാനങ്ങൾ നൽകുന്നതിൽ ഒതുങ്ങിപ്പോയെന്നും അന്ന പരിതപിച്ചു. ഇന്ന് യു.എസിൽമാത്രം മാതൃദിനത്തോടനുബന്ധിച്ച് 2500 കോടി ഡോളറിന്റെ കച്ചവടം നടക്കുന്നുവെന്നാണ് യു.എസ്. നാഷണൽ റീട്ടെയിൽ ഫെഡറേഷൻ പറയുന്നത്.
മക്കളുടെ സ്നേഹസമ്മാനങ്ങൾ ഏതൊരമ്മയ്ക്കും സന്തോഷമാണ്. എന്നാൽ, വൃദ്ധസദനങ്ങളിൽ തള്ളിയ അമ്മമാർക്ക് വർഷത്തിലൊരുദിവസം ലഭിക്കേണ്ടുന്ന സമ്മാനപ്പൊതികൾ മാത്രമല്ല മക്കളുടെ സ്നേഹം. സ്നേഹത്തിന്റെ, സഹനത്തിന്റെ, കാരുണ്യത്തിന്റെ, വാത്സല്യത്തിന്റെ വറ്റാത്ത ഉറവയായി വാഴ്ത്തപ്പെടുന്ന അമ്മ ഓരോദിനവും ഓരോനിമിഷവും നന്ദിയോടെ മനസ്സിലുണ്ടാവണം. ജീവിക്കാനുള്ള മത്സരപ്പാച്ചിലിനിടെ സമയക്കുറവ് ആരുടെയും കുറ്റമല്ല. എന്നാൽ, 'അല്പമാത്രം ലഭിക്കും നിമിഷങ്ങൾക്കർഥം കൊടുത്തു പൊലിപ്പിച്ചെടുക്കാ'ൻ നമ്മൾ മക്കൾ മനസ്സുവെച്ചാൽ അമ്മമാരുടെ മുഖത്ത് പാൽപ്പുഞ്ചിരി വിടരും. ഈ പുഞ്ചിരിയിൽ എല്ലാ അമ്മമാരുടെയും മുഖംവിടരുന്ന സുന്ദരകാലം എന്ന സ്വപ്നത്തിന് ഊർജംപകരാൻ ഓരോ മാതൃദിനത്തിനും കഴിയട്ടെ. സമ്മാനങ്ങൾക്കൊപ്പം സ്നേഹവും കരുതലും അവരുടെ മനസ്സ് നനയ്ക്കട്ടെ.
Similar questions