അത്യധ്വാനം കൊണ്ട് ചുവടുപിടിപ്പിച്ച കുറേ വാഴയാണ് ആ പുരയിടത്തിന്റെ പച്ച; ആ കർഷക കുടുംബത്തിന്റെ തണൽ. ?? മണ്ണിനോടും കൃഷിയോടുമുള്ള മർക്കോസിന്റെയും റാഹേലിന്റെയും ആഭിമുഖ്യം ഈ വരികളിൽ തെളിയുന്നുണ്ട്. വിശകലനം ചെയ്യുക
Answers
Question :-
''അത്യധ്വാനം കൊണ്ട് ചുവടുപിടിപ്പിച്ച കുറേ വാഴയാണ് ആ പുരയിടത്തിന്റെ പച്ച. ആ കർഷക കുടുംബത്തിന്റെ തണൽ".
മണ്ണിനോടും കൃഷിയോടുമുള്ള മർക്കോസിന്റെയും റാഹേലിന്റെയും ആഭിമുഖ്യം ഈ വരികളിൽ തെളിയുന്നുണ്ട്. വിശകലനം ചെയ്യുക
Answer :-
കൃഷിയെകുറിച്ച് പാരമ്പര്യമായി ലഭിച്ച അറിവുള്ളയാളാണ് മർക്കോസ്. കുലച്ചതും കുലയ്ക്കാറായതുമായ വാഴയെ സ്വന്തം മക്കളെ പോലെ കരുതി വളർത്തിയതാണ്.
തന്റെ പുരയിടത്തിൽ വന്ന ഉദ്യോഗിസ്ഥന്മാർ വാഴ വെട്ടാൻ വന്നവരാണെന്ന് അറിഞ്ഞപ്പോൾ കർഷകന്റെ ഉള്ളിൽ തീ പിടിച്ചു. ആ കുടുംബത്തിന്റെ പട്ടിണി അകറ്റിയിരുന്നത് വാഴയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ്. ഓരോ വാഴയുടെ ചുവട്ടിലും ഹൃദയഭാരത്തോട് കൂടി അയാൾ നോക്കി നിന്നു. മനസിലാമനസ്സോടെ മർക്കോസ് വാഴകൾ വെട്ടി മാറ്റി. മകൾ റാഹേൽ കൃഷിയേയും പിതാവിനേയും അതിരറ്റ് സ്നേഹിക്കുന്നു. വാഴ വെട്ടിയപ്പോൾ അരിവാൾചുണ്ടുകൊണ്ട് ആ കർഷകന്റെ ഇടത്തേകാൽ മുറിഞ്ഞ് ആശുപത്രിയിലായി. പിതാവിന് കുടിക്കാൻ ഒരു കരിക്കിനുവേണ്ടി റാഹേൽ വീട്ടിൽ എത്തിയപ്പോൾ, വാഴ വെട്ടിയത് മൂലം തരിശായിത്തീർന്ന പുരയിടം കണ്ട് അവൾ നെഞ്ചിൽ തല്ലി അലറി. "എന്റെ പിതാവിന് രോഗമുണ്ട്. അദ്ദേഹത്തെ കൂടി നിങ്ങൾ വെട്ടി മൂടുക". ഉള്ളിൽ തീപിടിച്ച ഹൃദയഭാരം എന്നീ പ്രയോഗങ്ങൾ മണ്ണിനോടും കൃഷിയോടുമുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നു.
Hope it helps!
1111¹11111111¹111111¹11111⅛1111