സീതയെപോലും സ്ത്രീപക്ഷത്തു നിർത്താൻ ശൂർപ്പണഖക്കു കഴിയുന്നു എന്തുകൊണ്ട്?
Answers
കഥകൾ ഓർക്കുമ്പോൾ വിസ്മയം തോന്നും. രാമായണ കഥ നടന്നത് അയോധ്യയിലാണെന്നാണ് പുരാണ സങ്കൽപം. എങ്കിലും, സീതാദേവിയുടെ ജീവിതത്തിലെ മുഹൂർത്തങ്ങളുമായി പല തരത്തിൽ ബന്ധപ്പെട്ട കഥകളാണ് കർണാടകയോട് ചേർന്നു കിടക്കുന്ന വയനാടൻ ഗ്രാമമായ പുൽപ്പളളിയിലെങ്ങും പരന്നു കിടക്കുന്നത്. ശ്രീരാമനാൽ പരിത്യജിക്കപ്പെട്ട ശേഷമുളള സീതയുടെ ജീവിതകാലം ഇവിടുത്തെ ഐതിഹ്യങ്ങളിൽ നിറയുന്നു. ഏകാകിനിയും ദുഃഖിതയുമായി തീർന്ന, തന്റെ ജന്മത്തിലെ ഏറ്റവും ദുഃഖകരമായ കാലഘട്ടത്തിലെ സീതയെ ഈ ഗ്രാമീണർ അമ്മയായും ദേവിയായും സ്വീകരിച്ചു പൂജിക്കുകയായിരുന്നു. രാമനാൽ പരിത്യജിക്കപ്പെട്ടതു മുതൽ ഭൂമിയിൽ അന്തർധാനം ചെയ്തതു വരെയുളള സീതാദേവിയുടെ കഥകൾ ഇവിടുത്തെ മണ്ണിന്റെ ഗാഥകളാകുന്നു. സീതയുമായി ബന്ധപ്പെട്ട ഒരു പാട് പുണ്യസ്ഥലങ്ങളുണ്ടിവിടെ. വാല്മീകി ആശ്രമം, സീതയുടെ കണ്ണീരെന്ന് കരുതുന്ന പൊൻകുഴി തീർഥം, കണ്ണാരം പുഴ, സീതാദേവി ഒടുവിൽ ഭൂമിയിലേക്ക് അന്തർധാനം ചെയ്തുവെന്ന് കരുതുന്ന കാടിന്റെ നടുവിലെ കാവ്, ലവകുശന്മാർ കളിച്ചു വളർന്നതെന്നു കരുതുന്ന ശിശുമല, വാൽമീകി തപസ്സു ചെയ്തെന്ന് വിശ്വസിക്കപ്പെടുന്ന മുനിപ്പാറ....അങ്ങനെ അനവധി ഇടങ്ങൾ. വലിയ ചിതൽ പുറ്റുകൾ (വാൽമീകങ്ങൾ) ഇവിടുത്തെ കാടിന്റെ പരിസരത്തെ പതിവു കാഴ്ചകളാണ്.