India Languages, asked by kezz643, 1 month ago

കാളകൾ എന്ന കവിതയിൽ കരളിനെ നടുക്കിയ കാഴ്ച എന്ത്? നടുങ്ങാനുള്ള കാരണമെന്ത്?​

Answers

Answered by s1274himendu3564
7

Answer

കാളകൾ' ആസ്വാദനക്കുറിപ്പ് പി.

ഭാസ്കരന്റെ 'ഓർക്കുക വല്ലപ്പോഴും എന്ന കവിതാസമാഹാരത്തിലേതാണ് 'കാളകൾ' എന്ന കവിത.

അതിജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും അനുസ്യൂതമായി തുടരുന്ന മനുഷ്യാധ്വാനത്തിന്റെയും ചരിതമാണ് കാളകളിൽ.

ദൃശ്യവത്കരിക്കുന്നത്. അതോടൊപ്പം ദാരിദ്ര്യവും മനുഷ്യജന്മങ്ങളുടെ നിസ്സാരതയും മരണം സൃഷ്ടിക്കുന്ന അമൂർത്തമായ മരവിപ്പും ഈ കവിതയുടെ പശ്ചാത്തലമാണ്.

തോളത്ത് ഘനമുള്ള വണ്ടിയുടെ നുകംപേറിക്കൊണ്ട് വണ്ടിക്കാളകൾ ഇഴഞ്ഞിഴഞ്ഞുനീങ്ങുന്നു. വണ്ടിക്കൈയിൽ മനുഷ്യരൂപം പൂണ്ട മറ്റൊരു വണ്ടിക്കാള

കൂനിക്കൂടിയിരിക്കുകയാണ്.

വണ്ടിവലിക്കുന്ന കാളയെപ്പോലെത്തന്നെ

ജീവിതമാകുന്ന വണ്ടിയുടെ

നുകംപേറി അവന്റെ തോളുകളും

തേഞ്ഞിട്ടുണ്ട്. ജീവിതഭാരംപേറി

ദൗർഭാഗ്യം അവന്റെ കണ്ണീരൂറ്റിക്കുടിച്ചതുകൊണ്ടാകാം ആ കണ്ണുകൾ നിർവികാരങ്ങളും നിർജ്ജീവങ്ങളുമായത്. കണ്ണിന്റെ നിർവികാരത മനസ്സിന്റേതുതന്നെയല്ലേ? ജീവിതത്തിന്റെ നിരന്തരമായ പ്രഹരമേറ്റ് അയാളുടെ മനസ്സിൽ മുറിവുകളനവധിയുണ്ട്. നിരന്തരമായി ചാട്ടവാറടിയേൽക്കുന്ന കാളയ്ക്കുമുണ്ട് തൊലിപ്പുറത്ത് മുറിവുകളേറെ.

കാളകളെപ്പോലെത്തന്നെ

അവന്റെ നട്ടെല്ല് വളഞ്ഞിട്ടുമുണ്ട്.

Similar questions