ചിരുത എന്ന കഥാപാത്രത്തെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക
Answers
Answer:
മലയാള സാഹിത്യത്തിന്റെ മഹത്ത്വം വിശ്വസാഹിത്യത്തിന്റെ പടിവാതിൽക്കൽ എത്തിച്ചവരിൽ പ്രമുഖനാണ് തകഴി. താൻ ജനിച്ചുവളർന്ന കുട്ടനാടും അവിടുത്തെ കർഷകത്തൊഴിലാളികളും സാധാരണ മനുഷ്യരുമായിരുന്നു പശ്ചാത്തലവും കഥാപാത്രങ്ങളും.
ആലപ്പുഴ ജില്ലയിലെ തോട്ടിത്തൊഴിലാളികളുടെ കഥപറയുന്ന തോട്ടിയുടെ മകൻ, അധ്വാനശീലരും അതേസമയം ജന്മിമാരുടെ അടിമകളുമായ കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ ജീവിതകഥ പറയുന്ന രണ്ടിടങ്ങഴി, പുറക്കാട് തൃക്കുന്നപ്പുഴ കടലോരത്തെ മുക്കുവരുടെ ജീവിതം വിവരിക്കുന്ന ചെമ്മീൻ, കർഷകത്തൊഴിലാളികളും കയർത്തൊഴിലാളികളുമടങ്ങിയ ആയിരത്തോളം കഥാപാത്രങ്ങളുള്ളതും ആറുതലമുറകളുടെ ജീവിതം ചിത്രീകരിക്കുന്നതുമായ തകഴിയുടെ ഏറ്റവും വലിയ നോവലായ കയർ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ഏണിപ്പടികൾ എന്നിവ പ്രധാന കൃതികളാണ്.
തലയോട്, അനുഭവങ്ങൾ പാളിച്ചകൾ, പതിതപങ്കജം, തെണ്ടിവർഗം, പെണ്ണ്, ചുക്ക്, നുരയും പതയും, ബലൂൺ എന്നിവയും തകഴിയുടെ നോവലുകളാണ്. നിരവധി ചെറുകഥകൾ എഴുതിയിട്ടുണ്ട്.
ജ്ഞാനപീഠവും, പത്മഭൂഷണും ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ തകഴി സ്വന്തമാക്കിയിട്ടുണ്ട്. 'കുട്ടനാടിന്റെ ഇതിഹാസകാരൻ' 'കേരള മോപ്പസാങ്' എന്നീ അപരനാമങ്ങളിൽ അദ്ദേഹം അറിയപ്പെട്ടു.
രണ്ടിടങ്ങഴി
വിവാഹത്തോടുകൂടി കഥാനായകനായ കോരൻ അച്ഛനുമായി പിണക്കത്തിലായി. പുഷ്പവേലിൽ ഔസേപ്പ് എന്ന ജന്മിയുടെ അടുത്തു ചെന്ന് ഓണപ്പണിക്കു കൂടി. നെല്ലും പണവും കടമായി വാങ്ങി
യാണ് പണിക്കാരനാവുന്നത്. ഓണപ്പണിക്കു കൂടുക എന്നു പറഞ്ഞാൽ ജന്മിയുടെ മുമ്പിൽ തൊഴിലാളി തന്റെ ജീവിതം അടിയറവു വെക്കുന്നു എന്നർഥം.
അവരുടെ അത്യധ്വാനത്തിന് കിട്ടുന്ന കൂലിയാണ് രണ്ടിടങ്ങഴി നെല്ല്. അതുതന്നെ കടമായി വാങ്ങിയ പൈസയുടെ പേരിൽ ജന്മി എടുക്കുന്നു. നെല്ല് കഴിച്ചാണ് കിട്ടുക. നെല്ലിന്റെ വില പലിശയിനത്തിലാണ് കൂട്ടുന്നത്. ചിലപ്പോൾ നെല്ലിനു പകരം പണമാണ് നൽകുന്നത്. തങ്ങൾക്കെതിരെയുള്ള ചൂഷണം ബോധ്യപ്പെട്ട കോരൻ തൊഴിലാളികളെ സംഘടിപ്പിച്ചു. കോരനെ കള്ളക്കേസിൽ കുടുക്കാനായി ജന്മിയുടെ ശ്രമം. കോരൻ ഒളിവിൽ പോയി. ആസമയത്ത് ജന്മിയുടെ മകനായ ചാക്കോ, കോരന്റെ ഭാര്യയായ ചിരുതയുടെ മാനം കവരാൻ ശ്രമിച്ചു.
ഇതറിഞ്ഞ കോരൻ ചാക്കോയെ കൊന്നു തടവറയിലായി. ജയിൽവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കോരൻ ചിരുതയെയും മകനെയും സ്വീകരിക്കുന്നു. കോരന്റെ മകൻ 'വെളുത്ത' 'കൃഷിഭൂമി കർഷകന്' എന്ന മുദ്രാവാക്യം മുഴക്കുന്നതോടെ നോവലിന് തിരശ്ശീല വീഴുന്നു. കർഷകത്തൊഴിലാളികളുടെ ജീവിതം ശക്തമായി ആഖ്യാനം ചെയ്യുന്ന ആദ്യ മലയാള നോവലാണ് രണ്ടിടങ്ങഴിയെന്നു പറയ