CBSE BOARD X, asked by smithamurali807, 1 month ago

വിശ്വം ദീപമയം എന്ന ശീർഷകം ഉള്ളൂരിന്റെ ഏത് കവിതയിലെ വരികളാണ് എടുത്തിട്ടുള്ളതാണ്

Answers

Answered by krishnenduvs2007
1

Answer:

നവയുഗോദയം

Explanation:

ഉള്ളുരിന്റെ കല്പശാഖി എന്ന കൃതിയിൽ നിന്നും

Answered by GulabLachman
3

ഉള്ളൂരിന്റെ കൽപ്പശാഖി എന്ന കവിതാ സമാഹാരത്തിലെ കവിതയാണ് വിശ്വം ദീപമയം

  • ഈ പ്രപഞ്ചത്തിൽ നമ്മളാൽ കഴിയുന്ന വിധം പ്രകാശം പരത്താൻ ആണ് കവി ഉദ്ഘോഷിക്കുന്നത് .
  • നമ്മുടെ തന്നെ ചിന്തകളും കാഴ്ചപ്പാടുകളും ആണ് നമ്മുടെ ജീവിതത്തിലെ  സുഖദുഃഖങ്ങൾക് കാരണം .
  • ഈ ഭൂമി ദുഃഖപൂർണമാണ് എന്നാൽ ഈ ദുഖവും ദൈവ സൃഷ്ടി ആണെന്ന് കവി നമ്മെ ഓർമിപ്പിക്കുന്നു .
  • ദുഖത്തിനും അർഹിക്കുന്ന സ്ഥാനം നൽകേണ്ടതാണ് ധർമം .
  • പകൽ കൈവിട്ടുപോയി എന്ന് വിഷമിച്ചു രാത്രിയെ പഴിക്കേണ്ട കാര്യമില്ലെന്നു കവി ഓർമിപ്പിക്കുന്നു
  • നമ്മുക് എപ്പോഴാണ് വെളിച്ചം വേണ്ടതെന്ന് ദൈവത്തിനു അറിയുകയും  അതിനനുസരിച്ചു അദ്ദേഹം പ്രവൃത്തിക്കുകയും ചെയ്യുന്നു.
  • മനുഷ്യന് മാത്രമാണ് സത്പ്രവർത്തികൾ ചെയ്യാൻ മടി .
  • ഓരോ മനുഷ്യനും കഴിവുകളും നന്മകളും ഉണ്ടെന്നും അവനവന്റെ കഴിവ് അനുസരിച്ചു ലോകം പ്രകാശിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോരുത്തർക്കും ഉണ്ടെന്നും കവി പറയുന്നു .
  • മിന്നാമിനുങ്ങിന്റെ പ്രവൃത്തിയെ ഓരോ മനുഷ്യനും മാതൃക ആകേണ്ടതാണ്‌ .
  • നമ്മുടെ പ്രവൃത്തിയിലും ചിന്തയിലും പ്രതീക്ഷ വേണമെന്ന് കവി ഓർമിപ്പിക്കുന്നു
  • നമ്മുടെ മനോഭാവമാണ് കാഴ്ചകൾക്കടിസ്ഥാനം .
  • ശുഭപ്രതീക്ഷയാർന്ന ചിന്തകളും നന്മകളും മനസ്സിൽ നിറച്ചു സ്നേഹവും പ്രത്യാശയും മാറ്റുള്ളവരിലേക് പകർത്താൻ നമ്മുക്കു സാധിക്കട്ടെ എന്ന് കവി പറയുന്നു.
Similar questions