India Languages, asked by aksharakaviraj2006, 1 month ago

മൂന്നു പതിറ്റാണ്ടു ആയി നുള് കോർത്തിണക്കി കഴിഞ്ഞു പോയി ആരുടെ വാക്കുകൾ ആണ്​

Answers

Answered by Anonymous
0

Explanation:

ഇക്കഴിഞ്ഞ പെസഹാദിനത്തിലാണ് ഗിരിജ ജീവിതസ്വപ്നങ്ങളുടെ നനുത്ത കുഞ്ഞിക്കവിളുകളിൽ മുത്തമിട്ടത്. അപ്പോൾ മുപ്പതാണ്ടുകളുടെ സങ്കടങ്ങൾ കണ്ണീരായി പെയ്തിറങ്ങി കവിളിലൂടെ ഒഴുകിപ്പോയി. ഇരുകൈകളിലും അവരെ നെഞ്ചോടു ചേർത്തുപിടിച്ച് അതുവരെ മനസ്സിൽ അടക്കിവച്ച ഓമനപ്പേരുകൾ ഗിരിജയുടെ ഭർത്താവ് സോമൻ,ആ കുഞ്ഞിച്ചെവികളിൽ ചൊല്ലി, ആഷ,ആഷിക്ക്...

തൊടുപുഴയിലെ അവരുടെ കൊച്ചു വീടിന്റെ പരിസരം പോലുമിപ്പോൾ കാതോർക്കുന്നത് മത്സരിച്ചുള്ള കുഞ്ഞിക്കരച്ചിലുകളുടെ താളമാണ്. ആരിരാരോയും വാവാവോയും മാറിമാറി ഈണമിടുന്നു. നാട്ടുകാർക്കും പരിചയക്കാർക്കും അത്ഭുതം സമ്മാനിച്ച താരാട്ടുപാട്ട്. അമ്പത്തൊന്നാം വയസ്സിൽ ഗിരിജ ഇരട്ട മക്കളെ പ്രസവിച്ചതിന്റെ അതിശയത്തിലാണ് ഗ്രാമം.

തൊടുപുഴ കൊതകുത്തിയിൽ ഏഴു സെന്റിലെ കുഞ്ഞു വീട്ടിൽ സോമനും ഗിരിജയും കാത്തിരുന്നത് മൂന്നു പതിറ്റാണ്ട് . അടിച്ചുവാരിയിട്ട മുറ്റത്ത് കുഞ്ഞിളം പാദങ്ങൾ ഓടിക്കളിക്കുന്നത് ഗിരിജ സ്വപനം കണ്ട നീണ്ട വർഷങ്ങൾ.

1990-ലായിരുന്നു ഗിരിജയുടെയും സോമന്റെയും വിവാഹം.സോമന് 25ഉം ഗിരിജയ്ക്ക് 21ഉം വയസ്സ്. ഒപ്പം വിവാഹിതരായവരും വയസ്സിനിളയവരും അച്ഛനമ്മമാരായപ്പോഴും മറ്റുള്ളവരുടെ ചോദ്യങ്ങൾ സങ്കടപ്പെടുത്തിയപ്പോഴും തളരാതിരിക്കാൻ അവർ പാടുപെട്ടു. കേട്ടറിവുള്ള ആസ്പത്രികളിലെല്ലാം ചികിത്സ തേടി. മോഹങ്ങൾ അതിമോഹങ്ങളെന്ന് മറ്റുള്ളവർ വിധിയെഴുതിയപ്പോഴും തളർന്നില്ല. പക്ഷേ,വർഷങ്ങൾ പോയ് മറഞ്ഞപ്പോൾ വിഹ്വലത പൂണ്ട മനസ്സുമായി ക്ഷേത്രങ്ങൾ മാത്രമല്ല പള്ളി നടകളിലും അഭയം തേടി. അമ്മയാകാൻ നോമ്പു നോറ്റ വർഷങ്ങൾ. പണിക്ക് പോകുന്ന വഴിയിലുള്ള ദേവാലയനടകളിലെല്ലാം സോമൻ ഒരു നിമിഷം തല കുനിച്ചു വണങ്ങി. പ്രതീക്ഷകൾക്ക് മീതെ കരിനിഴൽ വീഴ്ത്തി ഋതുക്കൾ കടന്നു പോയി. ഗിരിജയുടെ യൗവ്വനവും സ്ത്രീ ജീവിതത്തിലെ വസന്തവും മധ്യവയസ്സിലേക്ക് ചേക്കേറുമ്പോഴും കുത്തിനോവിക്കുന്ന ഡയലോഗുകൾ ഉയർന്നപ്പോഴും പിടിച്ചു നിന്നു.. പ്രതീക്ഷകൾ കൈവിട്ടില്ല.

Answered by xXTwinkleNightXx
3

Answer:

മൂന്നു പതിറ്റാണ്ടു ആയി നുള് കോർത്തിണക്കി കഴിഞ്ഞു പോയി ആരുടെ വാക്കുകൾ ആണ്

Similar questions