India Languages, asked by dasm07884, 4 days ago

ടി പത്മനാഭന് ജീവചരിത്രം കുറിപ്പ്​

Answers

Answered by Sandra001
1

Explanation:

ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ്[1] ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം.[2] ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു.[2] 1974-ൽ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും[3] 1996-ൽ 'ഗൗരി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിഷേധിച്ചു[4].മലയാള ചെറുകഥാ ലോകത്തെ അപൂർവസാന്നിധ്യമാണ് ടി പത്മനാഭൻ. നക്ഷത്രശോഭ കലർന്ന വാക്കുകൾ കൊണ്ട് ആർദ്രവും തീക്ഷ്ണവുമായ കഥകൾ രചിച്ച് ചെറുകഥാസാഹിത്യത്തിന് സാർവലൌകിക മാനം നൽകിയ എഴുത്തുകാരൻ. ലളിതകൽപ്പനകളിലൂടെ, അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെ കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും സൃഷ്ടിച്ചു അദ്ദേഹം. നോവുകളും സങ്കടങ്ങളും ചാലിച്ച് ഹൃദയത്തിൽതൊട്ടെഴുതിയ കഥകൾ. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം തുടങ്ങിയ മാനവിക മൂല്യങ്ങൾ ഉണർത്തുന്നവയാണ് പത്മനാഭൻ കഥകളെല്ലാം.

Similar questions