മരമാണ് ആഗോളതാപത്തിന്റെ മറുപടി - എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക ?
Answers
Answer:
'ആഗോളതാപനം: മരമാണ് മറുപടി' എന്നത് ഒത്തിരി പതിരുകളുള്ള പുതുമൊഴിയാണ്. അന്തരീക്ഷതാപത്തിലെ ഉയര്‍ച്ചയെ നേരിടാന്‍ നമുക്ക് വേണ്ടത് ഒറ്റയ്‌ക്കൊറ്റയ്ക്ക് നില്‍ക്കുന്ന മരങ്ങളല്ല മറിച്ച് മരക്കൂട്ടങ്ങളാണ്. പലതരത്തിലുള്ള മരങ്ങള്‍ ഇടകലര്‍ന്ന് വളരുന്ന, വള്ളിപ്പടര്‍പ്പുകളുള്ള മണ്ണില്‍നിന്ന് നിറയെ പുതുനാമ്പുകള്‍ ഉയര്‍ന്നുവരുന്ന മരക്കൂട്ടങ്ങള്‍ക്കാണ് ഈ പ്രദേശത്തെ സൂഷ്മകാലാവസ്ഥയെ സ്വാധീനിക്കാനാവുക. മരത്തൈ നടുന്നയാളുടെ മനസില്‍ ആ മരം പൂര്‍ണ വളര്‍ച്ചയെത്തുമ്പോഴുള്ള അതിന്റെ ആര്‍ക്കിടെക്ച്ചര്‍ സങ്കല്പിക്കാനാകണം. ശിഖരങ്ങളുടെയും തായ്‌വേരിന്റെയും പാര്‍ശ്വവേരുകളുടെയും വിന്യാസം മനസില്‍ തെളിയണം. അങ്ങനെയായാല്‍ മുകളില്‍ വൈദ്യുത കമ്പികളുണ്ടോ എന്നതും താഴെ പൈപ്പുകള്‍ പോകുന്നുണ്ടോ എന്നതുമൊക്കെ കണക്കാക്കപ്പെടും. പൊതുനിരത്തുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നുമുള്ള അകലവും ശ്രദ്ധിക്കപ്പെടും. ഏതു മരമാണ് നടുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
ഒരുകോടി മരങ്ങള്‍ നടുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഡോ ടി വി സജീവന്റെ ലേഖനം..