India Languages, asked by shajireshmya, 1 month ago

മനസ്സിലെ വെളിച്ചത്താൽ ലോകത്തെ പ്രകാശ പൂർണമാകാൻ കഴിയുമോ​

Answers

Answered by sujaajikumar85
5

Answer:

കഴിയും.

Explanation:

ഓരോരുത്തരുടെയും മനസ്സിലെ പ്രകാശനം വളർത്തി വളർത്തി മറ്റുള്ളവരിലേക്ക് ഉള്ള അറിവ് പകർത്തി അവരും വെളിച്ചം പകരുമ്പോൾ നമ്മുടെ ലോകത്തിൽ നമുക്ക് വെളിച്ചം പകരാൻ കഴിയും.

Answered by fatimahzohra6
1

Answer:

മനസ്സിലെ വെളിച്ചത്താൽ ലോകത്തെ പ്രകാശ പൂർണമാകാൻ കഴിയും, ആ വെളിച്ചം പകർന്ന് കൊടുക്കുകയാണെങ്കിൽ.

Explanation:

മനസ്സിലെ വെളിച്ചം എന്നത് ഒരു വ്യക്തിയുടെ ഉള്ളിലെ നമ്മയും, സ്നേഹവും, അറിവും ആണ്. ഇന്ന് നാം ജീവിക്കുന്ന ലോകം പ്രകാശപൂരിതമാക്കാൻ ഈ നന്മയ്ക്കും, അറിവിനും, സ്നേഹത്തിനും കഴിയും.


ഇന്നത്തെ സമൂഹത്തിൽ ഇല്ലാതായി എന്ന് പറയുവാൻ കഴിയുന്ന ഒന്നാണ് നന്മ. കൊള്ളയും, കൊലയും, ചതിയും , വഞ്ചനയും അടക്കി വാഴുന്ന ഇന്ന്, സ്വാർത്ഥതയും, കുടിലതയും, പകയും, വെറുപ്പും ഉള്ളിൽ നിറച്ചവരാണ് നമുക്ക് ചുറ്റിലും. വളരെ ചുരുക്കമെങ്കിലും കുറച്ചുപേരുടെ എങ്കിലും മനസ്സിൽ ഇന്നും അവശേഷിക്കുന്ന നന്മയാകുന്ന പ്രകാശം, ഈ ലോകത്തെ ഒരൽപ്പമെങ്കിലും മെച്ചപ്പെടുത്തുന്നു.


അത് തന്നെ ആണ് അറിവാകുന്ന പ്രകാശവും. ഞാൻ, നീ, നമ്മൾ, മരണം, ജനനം, ഈ ലോകം….ഇത്തരം അറിവുകളും ചിന്തകളുമാണ് മനുഷ്യൻ എത്ര നിസ്സാരനാണെന്നും, എത്രത്തോളം പരസ്പരം ആശ്രയിക്കുന്നുവെന്നും നമ്മെ ബോധ്യപ്പെടുത്തുന്നത്. ഞാൻ എന്ന അഹങ്കാരവും ഗർവ്വും ഉപേക്ഷിക്കാൻ ഈ അറിവ് അത്യന്താപേക്ഷിതം ആണ്. മനസ്സിലെ ഇത്തരം അറിവ് പകർന്നു കൊടുക്കുക വഴി ഈ ലോകത്തെ സുന്ദരമാക്കുവാൻ നമുക്ക് കഴിയും.

പുരോഗമനത്തിലേയ്ക്കും നാഗരികതയിലേയ്‌കും കുതിക്കുന്ന നമ്മൾ പല സൗകര്യങ്ങൾക്കും നടുവിൽ ഇന്ന് ജീവിക്കുമ്പോഴും സ്നേഹത്തിൽ ദരിദ്രരാണ്. കൂടി വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ആത്മഹത്യകളും ഇന്നത്തെ തലമുറ കടന്നുപോകുന്ന ഏകാന്തതയുടെയും സ്നേഹരാഹിത്യത്തിൻ്ൻ്റേയും തെളിവുകൾ ആണ്. ഒരു വ്യക്തിയെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ, സ്നേഹത്തോടെ ഉള്ള ഒരു വാക്കിനോ, സാമീപ്യത്തിനോ സാധിക്കും. മനസ്സിലെ സ്നേഹമാകുന്ന വെളിച്ചം പകർന്ന് കൊടുത്താൽ ഈ ലോകവും കൂടുതൽ പ്രകാശിതമാക്കാം.




മലയാളത്തിൽ കൂടുതൽ വായിക്കുവാൻ:
https://brainly.in/question/11689432

https://brainly.in/question/46932063




#SPJ2

Similar questions