India Languages, asked by mithrafoods, 2 days ago

"ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം​

Answers

Answered by dmonisha2009
1

Explanation:

മഴക്കെടുതിയുടെ നടുവിൽ മറ്റൊരു കർഷകദിനംകൂടി സമാഗതമാകുകയാണ്. നമ്മെ അന്നമൂട്ടുന്ന കർഷക സഹോദരങ്ങളെ ആദരിക്കുന്നതിനും അവരുടെ മഹത്തായ സേവനത്തെ അനുമോദിക്കുന്നതിനുമുള്ള സുദിനമാണ് ചിങ്ങം ഒന്ന്. മലയാളിയുടെ ആണ്ടുപിറവി ദിനം. കഴിഞ്ഞവർഷം മലപ്പുറത്ത്‌ സംസ്ഥാനതല കർഷകദിനാചരണത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നൂറ്റാണ്ടിലെ മഹാപ്രളയംമൂലം ദിനാചരണം ഉപേക്ഷിച്ചു. കഴിഞ്ഞ വർഷത്തേതുപോലെ ഇക്കുറിയും മഴക്കെടുതിമൂലമുള്ള ദുരിതത്തിലാണ് നമ്മൾ. അതിനാൽ ആലപ്പുഴ ജില്ലയിൽ നടക്കേണ്ടിയിരുന്ന സംസ്ഥാന ഉദ്ഘാടനപരിപാടികൾ വേണ്ടെന്നുവച്ചു. ഒഡിഷയുടെ തീരത്ത് രൂപംകൊണ്ട ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദവുംമൂലം കേരളത്തിൽ ആഗസ്‌ത്‌ എട്ടുമുതൽ അതിതീവ്ര മഴ പെയ്തു. നിരവധി സ്ഥലത്ത്‌ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയും കണ്ണീരുണങ്ങാത്ത മുറിവുകളായി.104 വിലപ്പെട്ട ജീവനാണ് ഇത്തവണത്തെ മഴക്കെടുതിയിൽ പൊലിഞ്ഞുപോയത്. ദുരന്തമുഖത്തുനിന്ന് നമ്മൾ അതിജീവനത്തിന്റെ പാതയിലേക്ക് പതിയെ ചുവടുവയ്ക്കുന്നതിനിടെയാണ് ഇപ്പോൾ പ്രളയസമാനമായ സാഹചര്യം ഉണ്ടായിരിക്കുന്നത്. ഈ സർക്കാർ അധികാരമേറ്റ് മൂന്നുവർഷം പിന്നിടുന്നതിനിടെ മൂന്ന് മഹാദുരന്തങ്ങൾ കടന്നുപോയി. 2016ലെ കൊടുംവരൾച്ചയും 2017ലെ ഓഖി ദുരന്തവും 2018ലെ മഹാപ്രളയവും സമചിത്തതയോടും സംഘടിതമായും നേരിട്ടതിനുശേഷമാണ് ഇപ്പോൾ വീണ്ടും മഴക്കെടുതിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തിയത്. ഏതു പരിസ്ഥിതി ദുരന്തമുണ്ടായാലും ഏറ്റവും കൂടുതൽ പരിക്കേൽക്കുന്നത് കാർഷികമേഖലയ്ക്കാണ്. 15 വരെയുള്ള കണക്കുകൾ അനുസരിച്ച് ഈവർഷത്തെ മഴക്കെടുതിയിൽ 31,015 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. 1,21,675 കർഷകരെ ഇത് ബാധിച്ചു. പ്രാഥമികമായി 1,16,642 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാനദണ്ഡങ്ങൾ പ്രകാരം 196 കോടി രൂപ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുമാത്രം ആവശ്യമാണ്. ദുരിതത്തിലായ കർഷകർക്ക് മാനസികവും സാമ്പത്തികവും സാമൂഹികവുമായ സഹായവും പിന്തുണയുമായി സംസ്ഥാന സർക്കാരും കൃഷി വകുപ്പും ഒപ്പുമുണ്ടാകും.

Similar questions