ഗുരു ശിഷ്യർക്കു മുന്നിലെത്തി. അന്നേരം കിളിവാതിലിലൊരു പക്ഷി വന്നിരുന്നു.
അതു പാടാൻ തുടങ്ങി.
അവർ ആ പാട്ടിൽ ലയിച്ചിരുന്നു. പക്ഷി പറന്നുപോയപ്പോൾ ഗുരു പറഞ്ഞു.
"ഇനി പൊയ്ക്കോളൂ. ഇന്നത്തെ അധ്യയനം കഴിഞ്ഞു.
- ondan
കിളിയുടെ പാട്ടിൽ നിന്ന് എന്തായിരിക്കാം. ശിഷ്യർ ഗ്രഹിച്ചത്. നിഗമനങ്ങൾ അവതരിപ്പിക്കുക.
Answers
Answered by
2
കിളിയുടെ പാട്ടിൽ നിന്ന് ശിഷ്യർ ഗ്രഹിച്ചത് പ്രകൃതിയേക്കാൾ വലിയ ഗുരു വേറെയില്ല എന്ന സത്യമാണ്.
- പ്രകൃതിയാണ് ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ ഗുരു എന്ന ആശയമാണ് ഈ കഥ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്.
- ഏതാനും വാക്യങ്ങൾ മാത്രമടങ്ങിയ കൊച്ചു കൊച്ചു കഥകളിലൂടെ മഹത്തായ ജീവിത ദർശനങ്ങൾ പകർന്നു നൽകുന്ന സെൻ കഥകളിൽ ഒന്നാണ് ചോദ്യത്തിൽ നൽകിയിരിക്കുന്നത്.
- പ്രകൃതിയുടെ പ്രതീകമായ പക്ഷിയുടെ പാട്ട് ശിഷ്യരെ ശ്രദ്ധ, ഏകാഗ്രത, സ്നേഹം മുതലായവ പഠിപ്പിക്കുന്നു.
- നിസാരമെന്നു തോന്നിയേക്കാവുന്ന ഒരു കിളിയിൽ നിന്നു പോലും അധ്യയനം സാധ്യമാകുമെന്ന് പറയുന്നതിലൂടെ, വലുപ്പച്ചെറുപ്പങ്ങൾ കണക്കാക്കാതെ, നമുക്ക് അറിവു പകർന്നു ഏതൊരു വ്യക്തിയും ഗുരു തുല്യനാണെന്ന പാഠം പകർന്നു നൽകുകയാണ് ഗുരു.
- ഒന്നിനെയും നിസ്സാരവൽക്കരിക്കരുതെന്ന ആശയവും ഗുരു ഇവിടെ ശിഷ്യർക്ക് പകർന്നു നൽകുന്നുണ്ട്.
- കിളികൾ പൊതുവെ ഇണകളെ ആകർഷിക്കാനും, അതു വഴി കുഞ്ഞുങ്ങളെ വളർത്തി തങ്ങളുടെ വംശത്തെ നിലനിർത്താനുമായാണ് പാട്ടു പാടുന്നത്.
- ഇത്തരത്തിൽ, പ്രകൃതിയിലെ ഒരു പുൽക്കൊടിക്കു പോലും നിലനിൽപ്പിന്റെയും, അതിജീവനത്തിന്റെയും വിലപ്പെട്ട പാഠങ്ങൾ പകർന്നു നൽകാനാകുമെന്നും ഗുരു സൂചിപ്പിക്കുന്നു.
- സഹജീവികളെയും, പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൂടി ഈ കഥ പറയാതെ പറഞ്ഞു വയ്ക്കുന്നു.
#SPJ1
Similar questions