അർത്ഥവ്യത്യാസം വ,ാതെ ,ണ്ടു വാക്യമായി എഴുതുക.
മനുഷ്യൻ പ്രകൃതിയിൽ നിന്നുവിഭിന്നനാണെന്നുള്ള സങ്കല്പമാണ് പ്രകൃതി സൗന്ദ,്യവും കലാസൗന്ദ,്യവും
തമ്മിലുള്ള വിവേചനത്തിന് നിദാനം.
Answers
Explanation:
സമാന്യമായി ദൈവം, ദേവത, ബ്രഹ്മം, സ്വർഗം, നരകം, ആത്മാവ്, സാത്താൻ തുടങ്ങിയ കാര്യങ്ങൾ നിരാകരിക്കുന്ന വിശ്വാസമോ, ദർശനമോ (Philosophy) ആണ് നിരീശ്വരവാദം (Atheism). [1]
പാശ്ചാത്യദർശനശാസ്ത്രം (Western Philosophy) അനുസരിച്ചുള്ള ഒരു വിഭാഗമാണ് ഇത്. ആധുനിക ശാസ്ത്രം, സ്വതന്ത്രചിന്ത, ലിംഗനീതി എന്നിവയും ഇതിൽ പ്രാധാന്യമർഹിക്കുന്നു. ഭാരതീയ ദർശനമനുസരിച്ചുള്ള (Indian Philosophy), നാസ്തികവാദം (Heterodoxy), മേല്പറഞ്ഞ നിർവചനമനുസരിച്ചുള്ളതല്ല. വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്നുവോ ഇല്ലയോ എന്നുള്ളതാണ്, ഭാരതീയ ദർശനപ്രകാരമുള്ള ആസ്തിക-നാസ്തിക വിഭജനത്തിന് അടിസ്ഥാനം. ഇതിനെ ചാർവാകദർശനം എന്ന് അറിയപ്പെടുന്നു. വേദം പ്രമാണമായി അംഗീകരിക്കുന്ന, ആസ്തികദർശനമായ, സാംഖ്യദർശനം ദൈവത്തെ അംഗീകരിക്കുന്നില്ല. നാസ്തികങ്ങളായ, ബുദ്ധ-ജൈനമതങ്ങളും ചർവാകരും ഇപ്രകാരം ഒരു ദൈവത്തെയോ വേദങ്ങളേയോ അംഗീകരിക്കുന്നില്ല. [2]
നിരീശ്വരവാദികൾ, വ്യവസ്ഥാപിത മതങ്ങളുടെ തത്ത്വങ്ങളെ അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ അസ്തിത്വത്തിന് മതിയായ പ്രത്യക്ഷത്തെളിവുകൾ (Empirical evidence) ഇല്ല എന്ന് നിരീശ്വരർ വാദിക്കുന്നു. എന്നാൽ അജ്ഞേയതാവാദത്തിൽ (Agnosticism) നിന്നും വിഭിന്നമാണ് ഈ വാദം. ദൈവത്തെപ്പറ്റിയോ പ്രപഞ്ചകാര്യങ്ങൾ മുഴുവനുമോ, മനുഷ്യബുദ്ധിക്ക്, അതിന്റെ പരിമിതികൾ കൊണ്ട് അറിയുവാൻ കഴിയില്ല എന്ന തത്ത്വശാസ്ത്രപരമായ നിലപാടാണ് അജ്ഞേയവാദം. [3]
ലോകത്തിൽ 85 കോടിയോളം ജനങ്ങൾ വ്യവസ്ഥാപിത മതങ്ങളിൽ വിശ്വാസമില്ലാത്തവരാണ്. [4]