വണ്ടിക്കാള പിരിച്ചെഴുതു
Answers
ഉച്ചാരണസൗകര്യത്തിനായി പദങ്ങളെ തമ്മിൽ ചേർത്തുച്ചരിക്കുന്ന പതിവ് എല്ലാഭാഷകളിലുമുണ്ട്. അങ്ങനെ പദങ്ങളെ ചേർത്തുച്ചരിക്കുമ്പോൾ, ചേരുന്ന പദങ്ങളിൽ ചില മാറ്റങ്ങൾ സംഭവിക്കും. ആദ്യത്തെ പദത്തിന്റെ ഒടുവിലിരിക്കുന്ന വർണത്തിനോ രണ്ടാമത്തെ പദത്തിന്റെ ആദ്യമിരിക്കുന്ന വർണത്തിനോ ആണ് മിക്കപ്പോഴും മാറ്റംവരുക ഇത്തരത്തിൽ വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നുപറയാം. രണ്ടുപദങ്ങൾ കൂടിച്ചേരുമ്പോൾ അതിലെ വർണങ്ങൾക്കുണ്ടാകുന്ന മാറ്റമാണ് സന്ധി.
എന്റമ്മേടെ ജിമിക്കിക്കമ്മൽ...' എന്ന ഗാനത്തിന്റെ ആദ്യവരിയിൽ എന്റെ, അമ്മ, ജിമിക്കി, കമ്മൽ എന്നു നാലുപദങ്ങളുണ്ട്. എന്റെ, അമ്മ എന്നീ പദങ്ങൾ ചേർന്ന് 'എന്റമ്മ' എന്നാകുമ്പോൾ 'എന്റെ' എന്ന പദത്തിന്റെ ഒടുവിലിരിക്കുന്ന വർണമായ 'എ' ലോപിച്ചുപോകും. അതുപോലെ ജിമിക്കി, കമ്മൽ എന്നിവ ചേരുമ്പോൾ കമ്മൽ എന്ന പദത്തിലെ ആദ്യ വർണമായ ക ഇരട്ടിച്ച് 'ക്ക' ആയിമാറും. വർണങ്ങൾക്കുണ്ടാകുന്ന ഇത്തരം മാറ്റമാണ് സന്ധി.