ഇന്നത്തെ സമൂഹത്തില് വൃദ്ധസദനങ്ങള് അനുവാര്യമാണോ എന്നതിനെ കുറിച്ച് ഉപന്യാസം എഴുതുക
Answers
Answered by
2
Answer:
ആധുനിക കാലഘട്ടത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയും അണുകുടുംബങ്ങളുടെ ആവിർഭാവവും നിമിത്തം വൃദ്ധരുടെ ശുശ്രൂഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കുടുംബംഗങ്ങൾക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങൾ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയത്. ആതുര ശുശ്രൂഷാ രംഗത്ത് വന്ന അഭൂതപൂർവ്വമായ വളർച്ചനിമിത്തം വൃദ്ധജനങ്ങളുടെ എണ്ണത്തിൽ വന്ന വർദ്ധന മറ്റൊരു കാരണമാണ്.
മതസംഘടനകൾ, സന്നദ്ധ സംഘങ്ങൾ, സർക്കാർ തുടങ്ങിയവരാണ് സാധാരണയായി വൃദ്ധസദനങ്ങൾ നടത്തുന്നത്. സർക്കാർ നടത്തുന്ന വൃദ്ധസദനങ്ങളിൽ 55 വയസിനുമേൽ പ്രായമുള്ളവർക്കാണ് പ്രവേശനം നൽകുന്നത്. കേരളത്തിൽ സർക്കാർ നടത്തുന്ന 11 വൃദ്ധസദനങ്ങളാണുള്ളത്.
Similar questions