പണയം )ചെബു മത്തായിയുടെ കഥാപാത്ര നിരുപണം
Answers
Answer:
വൈദ്യരെ കാണിച്ചിട്ടും അസുഖം ഭേദമായിരുന്നില്ല. അങ്ങനെ ചാക്കുണ്ണി കുട്ടിയെ പട്ടണത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർ കുറിച്ചു തന്ന മരുന്നുകൾ വാങ്ങാനുള്ള പണമൊന്നും ചാക്കുണ്ണിയുടെ കയ്യിൽ ഉണ്ടായിരുന്നില്ല.
ചാക്കുണ്ണി കൂടുതൽ നേരം കടയിൽ ജോലി ചെയ്തു .മരുന്നുവാങ്ങാനായി പലരിൽ നിന്നും ചാക്കുണ്ണി പണം കടം വാങ്ങി .കടം വാങ്ങുന്നതിന് ഒരു പരിധി ഉണ്ടായിരുന്നു .പതിയെ പതിയെ ആളുകൾ ചാക്കുണ്ണിയെ കാണുമ്പോൾ അകന്ന് നടക്കാൻ തുടങ്ങിയിരുന്നു. അവസാനം മരുന്നു വാങ്ങാൻ വേണ്ടി ചാക്കുണ്ണി തന്റെ റേഡിയോ പണയം വയ്ക്കാനായി മത്തായിയുടെ വിട്ടിലെത്തുന്നു. മത്തായി റേഡിയോ പണയമെടുത്തിനുശേഷം ചാക്കുണ്ണിക്ക് അമ്പത് രൂപ നൽകിയിരുന്നു. ചാക്കുണ്ണി ആ പണം കൊണ്ട് കുട്ടിക്ക് മരുന്നു വാങ്ങിച്ചു. മത്തായി തന്റെ റേഡിയോ സൂക്ഷിക്കുമോ എന്നുള്ള സംശയം ചാക്കുണ്ണിക്ക് ഉണ്ടായിരുന്നു. റേഡിയോയുടെ പിന്നിൽ ഒരു കുട്ടിയുടെ പടം ഉണ്ടായിരുന്നു.ഒരു കുട്ടിയെ നോക്കുന്നത് പോലെ റേഡിയോ സൂക്ഷിച്ചു വയ്ക്കണം എന്ന് പറയാനായി ചാക്കുണ്ണി വീണ്ടും മത്തായിയുടെവീട്ടിലെത്തുന്നു.തനിക്ക് റേഡിയോ നോക്കാനൊന്നും സമയം ഇല്ലെന്നും ,താൻ അത് ഒരു നമ്പർ ഇട്ട് മാറ്റി വച്ചിട്ടുണ്ടെന്നും മത്തായി പറഞ്ഞു.
മത്തായി തന്റെ കുട്ടികളെ ലാളിച്ചിട്ടുണ്ടായിരുന്നില്ല . നല്ല അടി കൊടുത്താണ് മത്തായി തന്റെ കുട്ടികളെ വളർത്തിയത് .റേഡിയോ സൂക്ഷിക്കണമെന്ന് ചാക്കുണ്ണി പറയുമ്പോൾ, ഇവിടെ ആരും റേഡിയോ കേൾക്കില്ലെന്നും , കടയിൽ ചെന്ന് എതെങ്കിലും ഷർട്ടിന്റെ വക്ക് അടിക്കാനും മത്തായി പറയുന്നു .റേഡിയോ ഇവിടെ ഇരുന്നാൽ ചാക്കുണ്ണിയുടെ പണി നടക്കുമെന്നും മത്തായി പറയുന്നു .
മത്തായി അങ്ങനെ പറഞ്ഞെങ്കിലും റേഡിയോ ചാക്കുണ്ണിയുടെ കടയിൽ നിന്നും മാറിയപ്പോൾ , ചാക്കുണ്ണിയുടെ ശ്രദ്ധ മുഴുവൻ മാറിയിരുന്നു. ഉടുപ്പുകൾ തയ്ക്കുമ്പോൾ അളവുകൾ തെറ്റിപ്പോയി, തുണി വെട്ടുമ്പോൾ അളവ് മാറി, ഒരു പാട്ട് കേൾക്കാൻ ചാക്കുണ്ണി ആഗ്രഹിച്ചു .ഒരുപാടുപേർ അടുത്തുണ്ടായിട്ടും പാട്ടു കേൾക്കാൻ കഴിയാത്തതിലൂടെ ചാക്കുണ്ണിക്ക് ഏകാന്തത തോന്നിയിരുന്നു .റേഡിയോ പോയതോടെ ചാക്കുണ്ണിയുടെ ജീവിതത്തിന്റെ താളം തെറ്റിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ചാക്കുണ്ണിക്ക് റേഡിയോ തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചാക്കുണ്ണിയുടെ മകന്റെ അസുഖവും മാറിയിരുന്നില്ല .മരുന്നു വാങ്ങാൻ പണം ആവശ്യമുണ്ടായിരുന്നു. അതിനായി ചാക്കുണ്ണി കൂടുതൽ നേരം കടയിൽ ജോലി ചെയ്തു. മത്തായി സ്വർണം പണയമെടുത്തുകൊണ്ടേയിരുന്നു .ചാക്കുണ്ണിയുടെ റേഡിയോയെ കുറിച്ച് മത്തായി മറന്നിരുന്നു. അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച മത്തായി പള്ളിയിൽ പോയിട്ട് തിരിച്ചു വരുമ്പോൾ , വളരെ ക്ഷീണിതനായി ചാക്കുണ്ണി മത്തായിയുടെ വീടിന്റെ മുന്നിൽ നിൽക്കുകയായിരുന്നു. ചാക്കുണ്ണിയുടെ കയ്യിൽ റേഡിയോയിലെ ബാറ്ററികളുണ്ടായിരുന്നു .
ചാക്കുണ്ണി തന്റെ കയ്യിലിരുന്ന ബാറ്ററികൾ റേഡിയോയിലിട്ട് അത് പ്രവർത്തിക്കുമോ എന്നറിയാൻ വന്നതായിരുന്നു. ഞായറാഴ്ച ആയതുകൊണ്ട് കടതുറക്കിലെന്ന് മത്തായി പറഞ്ഞു .റേഡിയോ പ്രവർത്തിക്കുമോ എന്നറിഞ്ഞിട്ട് പൊയ്ക്കോളാം എന്ന് പറഞ്ഞപ്പോൾ മത്തായി തന്റെ കണക്കു പുസ്തകം തുറന്നു. ചാക്കുണ്ണിയുടെ പണയത്തിന്റെ നമ്പർ നോക്കി റേഡിയോ പുറത്തെടുത്തു. ചാക്കുണ്ണി റേഡിയോയുടെ പലിശ അടച്ചിട്ടുണ്ടായിരുന്നില്ല. പലിശ അടച്ചില്ലെങ്കിൽ കിട്ടുന്ന കാശിന് മറിച്ച് വിൽക്കുന്നതായിരുന്നു മത്തായിയുടെ രീതി. റേഡിയോയുടെ പലിശ അടച്ചില്ലെങ്കിൽ സിനിമയാണോ, റേഡിയോ ആണോ എന്ന് നോക്കാതെ വിൽക്കുമെന്ന് ചാക്കുണ്ണിയോടും മത്തായി പറഞ്ഞു.
ചാക്കുണ്ണി തന്റെ കയ്യിലുണ്ടായിരുന്ന ബാറ്ററി റേഡിയോയിലേക്ക് ഇട്ടു. എന്നിട്ട് റേഡിയോ ഓൺ ചെയ്തു .ഞായറാഴ്ച സ്പെഷ്യലായിരുന്ന 'ബാലമണ്ഡലം' ആയിരുന്നു അപ്പോഴത്തെ പരിപാടി. ചാക്കുണ്ണി പാട്ടിൽ മുഴുകിയിരുന്നു. മത്തായി ഇടയ്ക്ക് പാട്ട് കേൾക്കാൻ ശ്രമിച്ചെങ്കിലും , മത്തായിയ്ക്ക് പാട്ട് ഇഷ്ടമായില്ല. മനുഷ്യർ പാട്ടുകൾ കേട്ട് സമയം കളയുന്നതെന്തിനാണ് എന്ന് മത്തായി ചിന്തിച്ചു. ചാക്കുണ്ണി അന്ന് പള്ളിയിൽ പോയിട്ടുണ്ടായിരുന്നില്ല. മത്തായി "പള്ളിയിൽ പോയോ" എന്ന് ചോദിക്കുമ്പോൾ ഇല്ല എന്ന് ചാക്കുണ്ണി തലയാട്ടുന്നു.റേഡിയോ കേൾക്കുന്ന സമയത്ത് പള്ളിയിൽ പോകണമെന്നും , കുർബ്ബാന കേൾക്കണമെന്നും മത്തായി ഉപദേശിക്കുന്നു .പക്ഷേ ചാക്കുണ്ണി കേട്ടതായി നടിച്ചില്ല . പാട്ടു കഴിഞ്ഞപ്പോൾ ചാക്കുണ്ണി എഴുന്നേറ്റിട്ട്, റേഡിയോയിലെ ബാറ്ററികൾ തിരിച്ചെടുത്തു. ബാറ്ററികൾ ഇവിടെ ഇരിക്കട്ടെ എന്ന് മത്തായി പറയുന്നു. ഇവിടെ ഇരുന്നാൽ ബാറ്ററി ഇല്ലാതാക്കുമെന്നും അതിൽ നിന്ന് ഒരുതരം വെള്ളം വരുമെന്നും ചാക്കുണ്ണി പറഞ്ഞു. അപ്പോ ഇപ്പോഴൊന്നും ചാക്കുണ്ണി റേഡിയോ തിരിച്ചെടുക്കാൻ സാധ്യത ഇല്ലെന്ന് മത്തായിയ്ക്ക് മനസ്സിലാവുന്നു. റേഡിയോയുടെ പലിശയ്ക്ക് പകരമായി ഒരു കുപ്പായം , തയ്ക്കണമെന്നും തുണി താൻ എടുത്തു തരാം എന്നും മത്തായി ചാക്കുണ്ണിയോട് പറഞ്ഞു . കുറച്ചു ദിവസത്തേക്ക് താൻ കടയിലേക്ക് വരില്ലെന്ന് ചാക്കുണ്ണി പറഞ്ഞു .ചാക്കുണ്ണി കടയിൽ വരാത്തതിന്റെ കാരണം മത്തായി ചാക്കുണ്ണിയോട് ചോദിച്ചു. ചാക്കുണ്ണിയുടെ കുട്ടി മരിച്ചെന്നും, ചെയ്യാവുന്ന ചികിത്സകൾ ഒക്കെ ചെയ്തെന്നും, രക്ഷിക്കാനായില്ല എന്നും ചാക്കുണ്ണി പറഞ്ഞു.
ചാക്കുണ്ണിയുടെ മകന് റേഡിയോയിലെ "ബാല മണ്ഡലം" എന്ന പരിപാടി ഇഷ്ടമായിരുന്നു .രാത്രി കിടന്നിട്ട് ചാക്കുണ്ണിക്ക് ഉറക്കം വന്നിരുന്നില്ല. ബാലമണ്ഡലം കേൾക്കാനായിരുന്നു ചാക്കുണ്ണി മത്തായിയുടെ വീട്ടിൽ വന്നിരുന്നത് .പരുപാടി കേട്ടു കഴിഞ്ഞപ്പോൾ ചാക്കുണ്ണിയ്ക്ക് ആശ്വാസമായി.
ചാക്കുണ്ണി യുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിയിരുന്നു.
മത്തായിയെ തിരിഞ്ഞു നോക്കാതെ ദ്രവിച്ച റബ്ബർ ചെറുപ്പിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇരച്ചുകൊണ്ട് ചാക്കുണ്ണി നടന്നു.
I'm too a malayali.