പൊൻകുന്നം വർക്കിയെക്കുറിച്ച് കുറിപ്പെഴുതുക
Answers
Answered by
0
Answer:
പൊൻകുന്നം വർക്കി (1910 - 2004)
ആലപ്പുഴ ജില്ലയിലെ എടത്വായിൽ ജനനം. നോവലിസ്റ്റ്, കഥാകൃത്ത്, നാടകകൃത്ത്, തിരക്കഥാകൃത്ത്. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ശബ്ദിക്കുന്ന കലപ്പ, സ്വർഗം നാണിക്കുന്നു, കതിരുകാണാക്കിളി, എന്റെ വഴിത്തിരിവ് (ആത്മകഥ) തുടങ്ങിയവ പ്രധാന കൃതികൾ. എഴുത്തച്ഛൻ പുരസ്കാരം, സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, വള്ളത്തോൾ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Similar questions