'ഹരിതമാഹനം 'എന്ന ഥ ഹരിത മനാഹരമായ ഭൂമിയെ വീണ്ടെടുക്കാനുള്ള ഒരു സ്വപ്നം കൂടിയാണ്. ഥയ്ക്ക് ആസ്വാദനം തയ്യാറാക്കു?
Answers
Answer:
1. "ഹരിതമോഹനം" എന്ന ശീർഷകത്തിന്റെ ഔചിത്യം വിലയിരുത്തുക?
2.കേവലം മനുഷ്യർ മാത്രമല്ല പ്രകൃതിയിലെ ജീവജാലങ്ങളും കൂടി ഒരു കഥയായി മാറുന്നതിനു ഉത്തമോദാഹരണമാണ് 'ഹരിതമോഹനം' എന്ന കഥ. നിങ്ങളുടെ സ്വാഭിപ്രായം കുറിക്കുക?
3. മാതൃഭാഷയും സാമൂഹിക സാംസ്കാരിക ജീവിതവും പരസ്പര പൂരകങ്ങളാണ് - ഈ പ്രസ്താവന തൻമയ,പീലി എന്നീ കുട്ടികളെ കഥയിൽ അവതരിപ്പിച്ചിരിക്കുന്നതിന്നെ അടിസ്ഥാനമാക്കി വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
4."പത്തു വർഷമായി ഒരു പൂച്ചെടി പോലുമില്ലാതിരുന്ന വീട്ടിലേക്ക് ഇലഞ്ഞി കടന്നു വന്നതോടെ ദിവസങ്ങളുടെ താളക്രമം തന്നെ മാറി " ഇലഞ്ഞിയുടെ വരവോടെ അരവിന്ദാക്ഷനും കുടുംബത്തിനുണ്ടായ മാറ്റം എങ്ങനെയൊക്കെയാണ് കഥയിൽ ആവിഷ്കരിക്കുന്നത് കുറിപ്പ് തയാറാക്കുക
5.ഫ്ലാറ്റിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന വ്യക്തിയാണ് ഫ്ലാറ്റ് നോക്കി നടത്തിപ്പുകാരനായ രാജൻ പിള്ള അയാൾക്ക് മുന്നിൽ പല സന്ദർഭങ്ങളിലും അപരാധിയെ പോലെ ചൂളി പോവുകയാണ് ആണ് അരവിന്ദാക്ഷൻ. ഹരിതമോഹനം എന്ന കഥയിലെ രണ്ടു കഥാപാത്രങ്ങളുടെയും പ്രകൃതിയോടുള്ള സമീപനങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക
6.'ചില്ലു ഭരണിയിലെ മീൻ കുഞ്ഞുങ്ങളെ നോക്കിക്കണ്ടു രസിക്കുന്ന കുട്ടികൾ.'
'ലിഫ്റ്റിനുള്ളിൽ രക്തം കണ്ടാൽ പ്രശ്നമില്ലാത്ത രാജൻ പിള്ളയ്ക്ക് മണ്ണ് കാണുമ്പോഴുള്ള എതിർപ്പ് ' - ഈ കഥയിൽ ഇത്തരം സന്ദർഭങ്ങൾ ചില സവിശേഷമാനങ്ങൾ നിർമ്മിക്കുന്നുണ്ട്.
ഇത്തരം സാഹചര്യങ്ങൾ / പ്രസ്താവനകൾ കണ്ടെത്തി പ്രതികരണം തയ്യാറാക്കുക.
7. " എവിടെയാ അച്ഛന്‍ സോയിൽ സൂക്ഷിച്ചിരിക്കുന്നത്?"
" ഷൈനാന്റിയാണോ അച്ഛന് പ്ളാന്റ്തന്നത്?"
"അച്ഛനെങ്ങനെയാ ട്രീയൊക്കെ പിക്ക് ചെയ്തത് ? "
_ ' ഹരിതമോഹനം' എന്ന കഥയിലെ കുട്ടികളുടെ ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ' മാതൃഭാഷയിൽ നിന്നകലുന്ന പുതുതലമുറ ' എന്ന വിഷയത്തില്‍ മുഖപ്രസംഗം (എഡിറ്റോറിയല്‍) തയ്യാറാക്കുക.
8. ''അരവിന്ദാക്ഷൻ 'എന്ന കഥാപാത്രത്തിന്റെ കഥാപാത്രനിരൂപണം തയ്യാറാക്കുക?
സൂചനകൾ :-
▪️കഥാപാത്രത്തിന്റെ കഥയിലെ സ്ഥാനം.
▪️രൂപം, വേഷം.
▪️ജീവിതപശ്ചാത്തലം.
▪️മൂല്യങ്ങൾ
▪️മറ്റുള്ളവരോടുള്ള ഇടപെടൽ.
▪️കഥാപാത്രത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാട്.
9. "സുമന" എന്ന കഥാപാത്രത്തിന്റെ കഥാപാത്രനിരൂപണം തയ്യാറാക്കുക?
സൂചനകൾ :-
▪️കുടുംബിനി, അമ്മ.
▪️വിദ്യാഭ്യാസമുള്ള സ്ത്രീ.
▪️പുരോഗമന ചിന്തയുള്ളവൾ.
▪️സാഹചര്യത്തിനനുസരിച്ചു കഥാപാത്രത്തിന്റെ വളർച്ച.
▪️ഭർത്താവിന് നൽകുന്ന പിന്തുണ.
10.“ ഇവിടെനിന്നൊരു പതിനെട്ടുകിലോമീറ്റർ ദൂരെ ആ കോൾപ്പാടത്തിന്റെ വടക്കുമാറി ഒരു പ്ലോട്ട് കിടപ്പുണ്ട് . ബ്രോക്കറില്ലാത്ത കച്ചവടമാ . അമേരിക്കേലാ അതിന്റെ ഉടമസ്ഥ രൊക്കെ . നമുക്കതൊന്നു നോക്കാം . വിലയൊക്കെ നിങ്ങൾക്ക് താങ്ങാൻ പറ്റും . അതൊക്കെ ഞാനന്വേഷിച്ചു വെച്ചിട്ടുണ്ട്." -കഥാവസാനം രാജൻപിള്ള പറയുന്ന വാക്കുകളാണിത്.
മേൽക്കൊടുത്ത വാക്യത്തിൽ നിന്നും സൂചനകൾ ഉൾക്കൊണ്ട് രാജൻപിള്ളയെക്കുറിച്ച് ഒരു കഥാപാത്ര നിരൂപണം തയ്യാറാക്കുക.
സൂചനകൾ :
▪️കഥയിലെ കഥാപാത്രത്തിൻ്റെ സ്ഥാനം
▪️ അദ്ദേഹം പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങൾ
▪️ കഥാപാത്രത്തിൻ്റെ സ്വഭാവസവിശേഷത രൂപം- ഭാഷാശൈലി -പദവി
▪️അരവിന്ദനെ വിചാരണ ചെയ്യുന്നത് - നഗരജീവിതത്തിലെ പ്രതിനിധി
▪️ വിവിധ സന്ദർഭങ്ങളിലെ ഇടപെടൽ - തിരിച്ചറിവ്
11.ഹരിതമനോഹരമായ ഒരു ഭൂമിയെ വീണ്ടെടുക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങളും ആകുലതകളുമാണ് ഹരിത മോഹനം എന്ന കഥ നമ്മളുമായി പങ്ക് വെക്കുന്നത് " . സാമൂഹ്യ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക.
കഥാ നിരൂപണം:
സൂചനകൾ :
▪️ചെറുകഥയാണ്.
▪️പരിസ്ഥിതി ദർശനം
▪️വർത്തമാനകാല കഥാപരിസരം
▪️ലളിത ഭാഷയിലെ വിവരണം
▪️ എഴുത്തുകാരൻ കഥാപാത്രത്തിൽ പ്രകടമാവുന്നു.
▪️ കഥാരചനയിലുള്ള സമഗ്ര വിശകലന രീതി.
▪️നഗരജീവിതം,ഭാഷ,ജീവിതരീതിയിലെ മാറ്റം
▪️ അരവിന്ദൻ എന്ന കഥാപാത്രം നൽകുന്ന ചിന്തകൾ
▪️സാമൂഹികബോധമുള്ള കഥാപാത്രമായുള്ള സുമനയുടെ മാറ്റം.
▪️പുതിയകാല കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ
▪️തളച്ചിടപ്പെടുന്ന ബാല്യം,കൗതുകം
▪️മലയാളം അപരിചിതമാവുന്നു
▪️ചുറ്റുപാടിനെ അറിയാത്ത വളർച്ച.
ചുറ്റും നടക്കുന്നതും മണ്ണും പ്രകൃതിയും അറിയാത്ത പുതു തലമുറ
▪️നഗരത്തിൻ്റെ ചിത്രണം രാജൻ പിളളയിൽ
▪️ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യ രീതികളുടെയും കടന്നുകയറ്റം.
▪️ അരവിന്ദൻ ഉപയോഗിക്കുന്ന മലയാള പദങ്ങൾ
▪️ കുട്ടികളും നഗരവാസികളും ഉപയോഗിക്കുന്ന പദങ്ങൾ.
▪️ സംഭാഷണങ്ങളിൽ വ്യക്തമാവുന്ന സംസ്കാര മാറ്റം.
▪️അരവിന്ദൻ്റ പരിസ്ഥിതി പ്രേമം
▪️പൂമരങ്ങൾ കഥയിൽ
▪️ശുഭപര്യവസായിയായ കഥ
▪️രാജൻ പിള്ളയിൽ പോലും ഉണ്ടാകുന്ന മാറ്റം.
▪️സമാന കൃതികൾ
▪️സാമൂഹിക പ്രസക്തി
Step-by-step explanation: