India Languages, asked by fathiriya382, 1 day ago

നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠത്തിന്റെ ആശയം എഴുതുക​

Answers

Answered by GulabLachman
4

ആറ്റൂർ രവിവർമ്മയുടെ കവിതയാണ് നഗരത്തിലെ ഒരു യക്ഷൻ .

  • പ്രിയതമയുമായി പിരിഞ്ഞിരിക്കുന്ന ഒരു യക്ഷനെ ആണ് കവിതയിൽ നമ്മുക് കാണാൻ കഴിയുക .
  • ഇവിടെ കവി യക്ഷനെ ആധുനിക കേരളീയ പരിസരത്തു പുനർസൃഷ്ഠിച്ചിരിക്കുകയാണ്.
  • തന്റെ പ്രാണനായികയെ പിരിഞ്ഞിരിക്കുമ്പോഴുണ് അവളുടെ സൗന്ദര്യത്തെ  പറ്റി അയാൾ ബോധവാൻ ആകുന്നത് .
  • നഗരത്തിലേക്കു സ്ഥലം മാറ്റം ലഭിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥനെയും അയാളുടെ ഓർമകളും ആത്മസംഭാഷണങ്ങളും ആണ് കവിതയിൽ പരാമര്ശിച്ചിരിക്കുന്നത് .
  • വിവാഹത്തിന് മുന്പും പിൻപുമുള്ള ജീവിതം അയാൾ ഓർത്തെടുക്കുകയാണ് .
  • വിവാഹത്തിന് ശേഷം തന്റെ ഭാര്യയുടെ സൗന്ദര്യം ക്ഷയിച്ചുപോയി എന്നാണ് അയാൾക് തോന്നിയിരുന്നത് .
  • അവളുടെ അധരങ്ങളുടെ നിറം മങ്ങി പോയിരുന്നു .
  • അവൾക് പ്രണയപൂർവം കത്തുകൾ എഴുതിയിരുന്ന പേന ഇപ്പോൾ ഉപയോഗിക്കാറില്ല .
  • അവർക്കു ഇടയിൽ പലപ്പോഴും മൗനം ആണ് തളം കെട്ടിനിന്നിരുന്നത് .
  • ചുമരിൽ തൂക്കിയിട്ടിരിക്കുന്ന വിവാഹചിത്രം പലപ്പോഴും അയാളെ നോക്കി വെറുതെ കിടക്കുന്നപോലെ അയാൾക് തോന്നിയിരുന്നു .
  • എന്നാൽ അവളിൽ നിന്ന് മാറി താമസിച്ചപ്പോഴാണ് അവളുടെ അഭാവം അയാൾക് അനുഭവപെട്ടു തുടങ്ങിയത് .
  • കുട്ടിക്കാലത്തു അമ്മയെ പിരിഞ്ഞിരുന്നപ്പോൾ ഉണ്ടായ നൊമ്പരം അയാൾക് തോന്നിത്തുടങ്ങുന്നു .
  • നഗരത്തിലേക്കു പറിച്ചു നടുന്ന ഏതൊരു മനുഷ്യനും ഈ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്നു എന്ന യാഥാർഥ്യം അയാൾക് ബോധ്യപ്പെടുന്നു
  • ഭാര്യയെ പിരിഞ്ഞതിന്റെ വേദനയിലേക് മനസ് നീങ്ങുകയും അവളുടെ കൊച്ചു കൊച്ചു പിണക്കങ്ങളും സംഭാഷണങ്ങളും അയാളുടെ മനസിലേക്കു വരുകയും ചെയ്യുന്നു .
  • അങ്ങനെ ഭാര്യയോട് മുമ്പത്തേക്കാൾ സ്നേഹവും അടുപ്പവും തോന്നുന്നിടത്തു കവിത അവസാനിക്കുകയാണ്.
Similar questions