India Languages, asked by TittuSona, 1 day ago

പെണ്ണുകാണാൻ പോകുമ്പോൾ കണ്ണു മാത്രം പോരാ കണ്ണാടി യും കൂടി കൊണ്ടുപോകണം കണ്ണാടിയും കൺമോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുമേതവും വിരൂപന്മാർ ഇതു കാവ്യ ഭാഗങ്ങളിലെയും ആശയങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക plus two malayalam​

Answers

Answered by FFkaBAAP
1

Answer:

भैया जी ये कोनसी भाषा लिख रहे हो

Answered by sanchitay868
2

Answer:

കണ്ണാടി കാണ്മോളവും

തന്നുടെ മുഖമേറ്റം

നന്നെന്നു നിരൂപിക്കു

മെത്രയോ വിരൂപന്മാര്‍”

തിരിച്ചറിവിന്‍ടെ മാനദണ്ഡം ബോധമാണ്. ബോധമെന്നാല്‍ മനുഷ്യന് പ്രകൃതിയും ഈശ്വരനുമായുള്ള ബന്ധം.

നാം നമ്മിലേയ്ക്ക് ചുരുങ്ങി നില്‍ക്കുമ്പോള്‍ നമ്മുടെ ചുറ്റും നിറങ്ങളായിരിക്കും. നാം ഈശ്വരനിലേയ്ക്ക് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ നമ്മുടെ ചുറ്റും ചൈതന്യരശ്മികളായിരിക്കും.

രൂപം എപ്പോഴും അല്പബോധത്തില്‍ മാത്രം തെളിയുന്ന ദൃശ്യമാണ്.

ആഴത്തിലാഴത്തില്‍ ചെല്ലുന്തോറും ബോധമണ്ടലം ദൃശ്യപ്രപഞ്ചത്തില്‍ നിന്നും അകന്നകന്നു പോവുന്നു.

വളരെക്കൂടുതല്‍ പ്രകൃ തിയിലെ രൂപ-ഭാവ-ലയ-താളങ്ങളില്‍ ലയിച്ചു പോവുന്നുവെന്നാല്‍ ബോധമണ്ടലത്തില്‍ നാം വളരെ താഴെത്തട്ടിലാണെന്നര്‍ത്ഥം. അപ്പോള്‍ നമ്മള്‍ കാണുന്നതും അറിയുന്നതുമൊക്കെ പഞ്ചഭൂതനിര്‍മ്മിതമായ ഈ ശരീരത്തിന്‍ടെ പരിമിതമായ കാഴ്ചപ്പാടിലൂടെയാണ്.

മായ നമ്മെ മോഹവലയത്തിന്‍ടെ പൊന്‍കൂട്ടില്‍ ബന്ധിച്ചിരിക്കുകയാണെന്ന് സാധാരണക്കാര്‍ക്ക് തിരിച്ചറിയാനാവില്ല.

മനുഷ്യജീവിതത്തില്‍ ബോധം പരമപ്രധാനമാണെന്ന് ഞാന്‍ മുന്നെ പറഞ്ഞതിന്‍ടെ പൊരുള്‍ അതാണ്.

ഇവിടെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാവണമെങ്കില്‍ ബോധമണ്ടലത്തിനു വകാസം വേണം.

ഒരാളെ അഥവാ ഒരു ജീവസ്വരൂപത്തെ സരൂപനെന്നും വിരൂപനെന്നും നാമറിയുന്നത് നമ്മുടെ ബോധമണ്ഡലത്തിന്‍ടെ ഏറ്റക്കുറച്ചിലനുസരിച്ചാണ്.

ഞാന്‍ എന്നയവസ്ഥയില്‍ എന്‍ടെയറിവ് എന്നോളമേയുണ്ടാവൂ.

എന്നു വച്ചാല്‍ എന്‍ടെ ശാരീരികമായ ആവശ്യങ്ങളുടെ ബോധത്തോളം.

അതിനപ്പുറം പ്രകൃതി എന്നതോളം ബോധമണ്ടലത്തിനു വികാസം സംഭവിക്കുമ്പോള്‍ മറ്റു ചരാചരങ്ങള്‍ കൂടിയുള്‍പ്പെട്ട ബോധമണ്ടലത്തിലേയ്ക്കു നാം ഉയര്‍ന്നു ചിന്തിക്കുന്നു.

അല്പം കൂടിയുയര്‍ന്ന് പ്രപഞ്ചമെന്ന തലത്തിലേയ്ക്കുയരുന്ന ബോധമണ്ടലത്തില്‍ നമ്മുടെ കാഴ്ചകള്‍ ഏകദേശ സത്യക്കാഴ്ചകളിലേക്ക് കടക്കുന്നു.

ഇവിടെ സത്യവും മിഥ്യയും തരംതിരിക്കപ്പെടുന്ന അനുഭവം നമ്മിലുണ്ടാവുന്നു.

ഇനി ബ്രഹ്മജ്ഞാനത്തിന്‍ടെ അവസ്ഥയിലേയ്ക്ക് ബോധമണ്ടലം ഉയരുമ്പോഴാണ് മനുഷ്യന്‍ ബ്രഹ്മചാരിയെന്ന അവസ്ഥയെ പ്രാപിക്കുന്നത്.

അവിടെ സത്യക്കാഴ്ചകള്‍ മാത്രമേ നാം കാണുന്നുള്ളൂ.

ഈ സത്യക്കാഴ്ചകളിലുള്ള ആനന്ദമാണ് യഥാര്‍ത്ഥ ആനന്ദം.

പ്രകൃതിയോളം ബോധവലയം വികസിച്ച ഒരാള്‍ക്ക് പോലും ഒരിക്കലും ഒരു രൂപത്തെ സരൂപമെന്നോ വിരൂപമെന്നോ തരംതിരിക്കാനാവില്ല

സാക്ഷാല്‍ ഈശ്വരദര്‍ശനത്തിന് ഈ ബോധങ്ങളെയെല്ലാം മറി കടക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ ഈശ്വരസൃഷ്ടിയുടെ സൗന്ദര്യവും അതിലെ യഥാര്‍ത്ഥ ആനന്ദവും ഓരോതുടിപ്പിലും ദര്‍ശിക്കുവാനാവുകയുള്ളൂ.

തുടര്‍ന്നു പറയാം

-ദേവ്.

Explanation:

I don't know Malayan

it is helpful

than mark me branlist

Similar questions