താഴെ കൊടുത്തിരിക്കുന്ന പദ്യഭാഗത്തിന് ഒരു പരാവർത്തനം തയ്യാറാക്കുക.
ചോര തുടിക്കും ചെറുകെയുകളേ
പേറുക വന്നീപ്പന്തങ്ങൾ.
ഏറിയ തലമുറയേന്തിയ പാരിൻ വാരൊളിമംഗളകനങ്ങൾ
പണ്ടു പിതാമഹർ കാട്ടിൻ നടുവിൽ ച്ചിന്തകളുരസിടുമക്കാലം,
Answers
Answer:
ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ
ഏറിയ തലമുറയേന്തിയ പാരിൻ വാരൊളി മംഗള കന്ദങ്ങൾ
പണ്ടു പിതാമഹർ കാട്ടിൻ നടുവിൽ ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും വാളു കണക്കൊരു തീനാളം
സഞ്ചിതമാകുമിരുട്ടുകളെല്ലാം സംഭ്രമമാർന്നോരന്നേരം
മാനവർ കണ്ടാരഗ്നിസ്മിതമതിൽ മന്നിലെ വിണ്ണിൻ വാഗ്ദാനം
ആയിരമായിരമാത്തീ ചുംബിച്ചാളി വിടർന്നൊരു പന്തങ്ങൾ
പാണിയിലേന്തി പാടിപ്പാടിപ്പാരിലെ യുവജന വൃന്ദങ്ങൾ
കാലപ്പെരുവഴിയൂടെ പോന്നിതു കാണെക്കാണെ കമനീയം
കാടും പടലും വെണ്ണീറാക്കി കനകക്കതിരിനു വളമേകി
കഠിന മിരുമ്പു കുഴമ്പാക്കിപ്പല കരുനിര വാർത്തു പണിക്കേകി
അറിവിൻ തിരികൾ കൊളുത്തിക്കലകൾക്കാവേശത്തിൻ ചൂടേകി
മാലോടിഴയും മർത്ത്യാത്മാവിനു മേലോട്ടുയരാൻ ചിറകുതകി
പാരിൽ മനുഷ്യ പുരോഗമനക്കൊടി പാറിച്ചവയീ പന്തങ്ങൾ
മെത്തിടു മിരുളിലിതിലെത്ര ചമച്ചു പുത്തൻ പുലരിച്ചന്തങ്ങൾ
ധൃഷ്ടത കൂടുമധർമ്മ ശതത്തിൻ പട്ടട തീർത്തു പന്തങ്ങൾ
പാവനമംഗളഭാവി പഥത്തിൽ പട്ടു വിരിച്ചു പന്തങ്ങൾ
മർത്ത്യ ചരിത്രം മിന്നലിലെഴുതീയിത്തുടു നാരാചന്തങ്ങൾ
പോയ്മറവാർന്നവർ ഞങ്ങൾക്കേകി കൈമുതലായീപ്പന്തങ്ങൾ
ഹൃദയനിണത്താൽ തൈലം നൽകി പ്രാണമരുത്താൽ തെളിവേകി
മാനികൾ ഞങ്ങളെടുത്തു നടന്നു വാനിനെ മുകരും പന്തങ്ങൾ