സിക്കിമിലെ സാഹിത്യത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും
വിവരണം തയ്യാറാക്കുക.
Answers
Answer:
ഉത്തരാധുനിക സാഹിത്യധാരയുടെ ഭാഗമായാണ് മലയാളത്തിൽ സ്‌ത്രീവാദ സാഹിത്യം( feminist litarature) ഒരു പ്രസ്‌ഥാനമായി രൂപപ്പെട്ടത്. സ്‌ത്രീവാദികളുടെ പ്രവർത്തനങ്ങൾക്ക് നയരൂപീകരണവും ആശയപരമായ പിന്തുണയും നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. നിയതമായ നിയമാവലികളോടും പ്രത്യയശാസ്‌ത്ര പിന്തുണയോടും കൂടി മലയാളത്തില്‍ ഫെമിനിസ്റ്റ് സാഹിത്യം ആരംഭിച്ചത് തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. കൃത്യമായി പറഞ്ഞാല്‍ സാറാ ജോസഫിന്റെ പാപത്തറ എന്ന കഥാസമാഹരത്തോടുകൂടി. തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധത്തില്‍ മലയാള ചെറുകഥാ രംഗത്ത് കടന്നുവന്ന യുവകഥാകാരിയാണ് സിതാര. എസ്. മലയാള സാഹിത്യം ഇനിയും പഠന വിധേയമാക്കിയിട്ടില്ലാത്ത കഥാകാരി കൂടിയാണവര്‍. ഉശിരും ചുണയുമുള്ള ഇന്നിന്റെ പെൺകുട്ടികളെ തന്റെ കഥകളിലൂടെ ആവിഷ്‌ക്കരിക്കുന്ന കഥാകാരി തന്റെ ഫെമിനിസ്റ്റ് ആഭിമുഖ്യം തുറന്ന് പ്രകടിപ്പിച്ചിട്ടുള്ളതാണ്.
ഫെമിനിസം- ഫെമിനിസ്റ്റ് സാഹിത്യം ഒരു അവലോകനം
ഫെമിനിസം ചരിത്രപരമായ അന്വേഷണം
ജീവശാസ്‌ത്രപരമായ ചില വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ജനനം കൊണ്ട് സ്‌ത്രീയും പുരുഷനും തുല്യരാണ്. പക്ഷേ സഹസ്രാബ്‌ദങ്ങളായി സ്‌ത്രീകള്‍ നിന്ദിതരും പീഡിതരുമായി പുരുഷ മേല്‍ക്കോയ്‌മയ്‌ക്ക് അധീനരായി കഴിയുന്നു. സമൂഹത്തില്‍ സ്‌ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന അസമത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ സ്‌ത്രീകള്‍ നടത്തുന്ന സമരങ്ങള്‍ക്കും ആശയ പ്രചരണങ്ങള്‍ക്കും ഫെമിനിസം എന്ന് പൊതുവില്‍ പറയാം.
പുരാതന കാലം മുതല്‍ തന്നെ സ്‌ത്രീകള്‍ പുരുഷാധിപത്യ വ്യവസ്ഥിതിക്കു കീഴ്‌പെടേണ്ടിവന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന് കുടുംബം എന്ന വ്യവസ്ഥിതിയുടെ ഉല്‍ഭവം. മറ്റൊന്ന് മനുഷ്യശിശുക്കളുടെ നീണ്ട ശൈശവം. കുടുംബം എന്ന സ്ഥാപനത്തോടൊപ്പം വികസിച്ചുവന്ന ഒന്നാണ് സ്വകാര്യ സ്വത്തെന്ന സങ്കല്‌പം. താതവഴി സമൂഹത്തില്‍ താനുണ്ടാക്കിയ സ്വകാര്യസ്വത്തുകള്‍ തന്റെ സന്തതികള്‍ക്ക് ലഭിക്കണമെന്ന് പുരുഷൻ ആഗ്രഹിക്കുന്നു. സന്തതികള്‍ തന്റെ തന്നെയെന്ന് ഉറപ്പുവരുത്തണമെങ്കില്‍ സ്‌ത്രീക്ക് പരപുരുഷ സമ്പര്‍ക്കമില്ലെന്ന് ഉറപ്പുവരുത്തണം. അങ്ങനെയാണ് ഗൃഹത്തിന് പുറത്തുള്ള പ്രവര്‍ത്തന രംഗങ്ങളില്‍ നിന്ന് സ്‌ത്രീകള്‍ അകറ്റിനിര്‍ത്തപ്പെടുകയും വീടിന്റെ അകത്തളങ്ങളിലേയ്‌ക്ക് മാറ്റപ്പെടുകയും ചെയ്‌തത്.
ഗോത്രജീവിതം നയിച്ചിരുന്ന പ്രാചീനയുഗങ്ങളില്‍ തായ്‌വഴികളായിരുന്നു ഗോത്രസീമ നിശ്ചയിച്ചിരുന്നത്. തായ്‌വഴി സമൂഹത്തില്‍ സ്‌ത്രീകളുടെ അവസ്ഥ താരതമ്യേനെ മെച്ചപ്പെട്ടതായിരുന്നു. പിന്നീട് ഭൂരിപക്ഷം ജനവര്‍ഗ്ഗങ്ങളിലും തായ്‌വഴിവ്യവസ്ഥ താതവഴി വ്യവസ്ഥയിലേക്ക് മാറ്റപ്പെട്ടു. മനുഷ്യശിശുക്കളുടെ ശാരീരിക പ്രക്രിയകളുടേയും ബൗദ്ധികസിദ്ധികളുടേയും വികാസം ഒരു പരിധിവരെ പൂര്‍ണ്ണത എത്തുന്നതുവരെ മറ്റൊരാളുടെ സഹായം കൂടിയേതീരു. ആ ചുമതല സ്‌ത്രീകളില്‍ നിഷിപ്‌തമായി. കൂടുതല്‍ സന്താനങ്ങള്‍ ഉണ്ടാകുന്നതിനനുസരിച്ച് സ്‌ത്രീകള്‍ വളരെ നാളുകള്‍ ഗര്‍ഭാവസ്ഥയും കുഞ്ഞുങ്ങളുടെ പരിചരണവുമായി
കഴിയേണ്ടിവരുന്നു. സ്‌ത്രീകളുടെ ഈ പരാധീനതയെ ചൂഷണം ചെയ്‌ത പുരുഷവര്‍ഗ്ഗം സ്‌ത്രീവര്‍ഗ്ഗത്തിന്റെമേല്‍ തന്ത്രപ്രധാനമായ ആധിപത്യം പുലര്‍ത്തി. സ്‌ത്രീകള്‍ തങ്ങളുടെ സന്താനങ്ങളെ പ്രസവിക്കാനുള്ള ഉപകരണവും തങ്ങളുടെ സുഖജീവിതത്തിന് സഹായകരമായ വസ്‌തു എന്ന നിലയിലും കണ്ടുതുടങ്ങി.
സാംസ്‌കാരികമായി വികാസം പ്രാപിച്ച മനുഷ്യസമൂഹത്തില്‍ ഉടലെടുത്ത സംഘടിതമതങ്ങളും വൈദീക പാരമ്പര്യങ്ങളും സ്‌ത്രീകളുടെമേല്‍ പുരുഷന്മാര്‍ക്കുള്ള ആധിപത്യത്തെ ഉറപ്പിച്ചു. സ്‌ത്രീകളെ പര്‍ദ്ദയ്‌ക്കുള്ളില്‍ ഒതുക്കിയ ഇസ്ലാംമതം സ്‌ത്രീകള്‍ വക്രബുദ്ധികളാണെന്നും അവര്‍ക്ക് ബുദ്ധിയും ദീനും കുറവാണെന്നും പുരുഷനോട് അനുസരണക്കേടുക്കാട്ടിയാല്‍ നരകത്തില്‍ പോകുമെന്നും അനുശാസിച്ചു.
ക്രൈസ്‌തവ മതം സ്‌ത്രീകള്‍ പുരുഷന്മാര്‍ക്ക് കീഴടങ്ങിയിരിക്കുവാന്‍ കല്‌പിക്കുന്നു. ഈ ലോകത്ത് പാപം ഉത്ഭവിച്ചത് സ്‌ത്രീയുടെ അനുസരണക്കേടു മുഖാന്തിരമാണത്രേ?. ഭാരതീയ വൈദിക പാരമ്പര്യവും പുരാണങ്ങളും സ്‌ത്രീകളെ പതിവ്രതയും, ശാലീനയും, സഹനത്തിന്റെയും ക്ഷമയുടേയും മൂര്‍ത്തിഭാവമായുമൊക്കെ സങ്കല്‌പിച്ച് സ്‌ത്രീകളെ അകത്തളങ്ങളില്‍ ഒതുക്കുന്നു. മനുസ്‌മൃതിയിലെ പ്രസിദ്ധമായ ഈ ശ്ലോകം
പിതാരക്ഷതികൗമാരേ
ഭര്‍ത്താരക്ഷതിയൗവ്വനേ
പുത്രോരക്ഷതിവാര്‍ദ്ധക്യേ
സ്‌ത്രീ ന സ്വതന്ത്ര്യമര്‍ഹതി-