മലയാളം ആശയവിപൂലനം 'സ്നേഹമാണഖിലസാരമൂഴിയിൽ'
Answers
'ഭൂമിയിൽ ഏറ്റവും വിലപ്പെട്ടത് സ്നേഹമാണ്, സ്നേഹത്തിന്റെ അന്തസത്ത സത്യം മാത്രവുമാണ്' എന്ന അർദ്ധം വരുന്ന മഹാകവി കുമാരനാശാന്റെ 'ചണ്ടാലഭിക്ഷുകിയിലെ' ഈ വരികൾ കാലദേശ ഭേദമില്ലാത്ത ഒരു സത്യമാണ്. ആർക്കും മാറ്റി മറിക്കാനാവാത്ത മഹത്തായ ഒരു യാഥാർഥ്യം!
സ്നേഹമാണ് എല്ലാവിധ ബന്ധങ്ങളേയും ചേർത്തിണക്കി നിർത്തുന്നത്. സ്നേഹത്തിന്റെ അല്ലെങ്കിൽ സത്യത്തിൻെറയും ആൽമാർത്ഥതയുടേയും കുറവ് ബന്ധങ്ങളുടെ നിലനില്പിനെ തന്നെ ബാധിക്കും. നമ്മുടെ സമുദായത്തെ ഇന്ന് കാർന്നുതിന്നുന്നത് അതുതന്നെയാണ്.
കുടുംബബന്ധങ്ങളെ, ദാമ്പത്യബന്ധങ്ങളെ, സാഹോദര്യബന്ധങ്ങളെ, മത-സാമുദായിക ബന്ധങ്ങളെ, വ്യക്തി-സുഹൃത്ബന്ധങ്ങളെ, ബിസിനസ് ബന്ധങ്ങളെ, എല്ലാം കോർത്തിണക്കി നിർത്തുന്നത് സ്നേഹമാണ്. ആ സ്നേഹത്തിനും വിശ്വാസത്തിനും കോട്ടം സംഭവിക്കുമ്പോൾ, സ്നേഹത്തിന്റെയും സത്യത്തിന്റെയും സ്ഥാനത്തു അസത്യം മുളയെടുക്കുമ്പോൾ, അവിടെ അത്യാഗ്രഹവും അഹങ്കാരവും വേരുപിടിക്കുമ്പോൾ നമ്മുടെ ബന്ധങ്ങളുടെ പശപിടിപ്പ് നഷ്ട്ടപ്പെട്ടു ശക്തി ക്ഷയിക്കുന്നു. ഒരിക്കൽ സ്നേഹത്താൽ ബന്ധിക്കപ്പെട്ടിരുന്ന ബന്ധങ്ങൾ ഒരു ബന്ധനമായി തീരുന്നു. പിന്നീടുള്ള നമ്മുടെ ഊർജ്ജവും, മനസ്സും, ജീവിതവും ആ ബന്ധനങ്ങളിൽ നിന്ന് മുക്തിനേടുവാനുള്ള ഒരു നെട്ടോട്ടമായി തീരുന്നു. അതാണ് ഇന്ന് നമ്മുടെ സമുദായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
HOPE ITS HELPFUL TO YOU.
-ASHIK