Computer Science, asked by navaneethchandrabose, 1 month ago

1. സന്ധ്യയുടെ വരവിനെ കവി എങ്ങനെയാണ് വർണിച്ചിരിക്കുന്നത് (1)​

Answers

Answered by ronasararenji
6

Explanation:

പ്രഭാതത്തിന്റെയും പ്രദോഷത്തിന്റെയും രാത്രിയുടെയും പൂഞ്ചോലയുടെയും വള്ളികളുടെ നൃത്തത്തിന്റെയും വർണന വരുന്ന ഓരോ സന്ദർഭവും കവിയുടെ ഭാവനകൊണ്ട് സമ്പന്നമാണ്. കിഴക്കേദിക്കിൽ അരുണാഭ ചൊരിഞ്ഞ്, പൂക്കളെ പുഞ്ചിരിപ്പിച്ചുകൊണ്ടുവരുന്ന പുലരിയും ആകാശവീഥിയിൽ മുല്ലമൊട്ടുകൾ വാരിവിതറി ഉല്ലാസഭരിതയായി വന്നണയുന്ന സന്ധ്യയും വാർമതിയൊഴുക്കുന്ന പൂനിലാച്ചോലയിൽ നീരാടിയെത്തുന്ന രജനിയും (രാത്രി) എല്ലാം നമ്മുടെ മുന്നിൽ വരിവരിയായി കടന്നുപോകുന്ന അനുഭവമാണ് കവിത വായിക്കുമ്പോൾ ഉണ്ടാവുക.

ആകാശത്തെ ഉള്ളിലൊതുക്കി തിരക്കൈകളാൽ താളംപിടിച്ചു പാടി പാറക്കെട്ടുകളിൽ തട്ടിത്തടഞ്ഞ് ചിന്നിച്ചിതറി ഒഴുകുന്ന കാട്ടരുവിയും തളിരുനിറഞ്ഞ ചില്ലകളാകുന്ന കൈകൾ ആട്ടിക്കൊണ്ട് നർത്തനം ചെയ്യുന്ന വള്ളികളാകുന്ന നടികളുമെല്ലാം ചേർന്ന് സൗന്ദര്യം ചൊരിയുന്നതും നമുക്കു കവിതയിൽ കാണാം. പ്രകൃതി പ്രതിഭാസങ്ങളിലും പ്രകൃതി വസ്തുക്കളിലും മാനുഷികഭാവം ആരോപിച്ച് കവി നടത്തുന്ന വർണന വളരെ ശ്രദ്ധേയമാണ്.

HOPE YOU ARE IN 9TH STANDARD AND HAVE A GREAT DAY!

Similar questions