1) ഇന്ത്ര്യയെ കണ്ടെത്തൽ ആരുടെ ആത്മകഥയാണ്?
2) ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം
3) കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
4) സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 1930 നുള്ള പ്രാധാന്യം എന്ത്?
5) സ്വാതന്ത്ര്യ സമര കാലത്ത് ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് എവിടെ?
6) 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൻ്റെ നായിക ആരായിരുന്നു ?
7) ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ?
8) പഞ്ചാബ് കേസരി എന്നറിയപ്പെടുന്ന മഹാൻ ?
9) ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ഏതാണ് ?
10) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രഥമ വനിതാ പ്രസിഡൻറ് ആര്?
11) 1905 ലെ ബംഗാൾ വിഭജനത്തിനെതിരെ ഉയർത്തിയ മുദ്രാവാക്യം ?
12) ഡൽഹിക്കു മുൻപ് ഇന്ത്യയുടെ തലസ്ഥാനം ഏതായിരുന്നു ?
13) രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയതാര് ?
14) ഏത് രാഗത്തിലാണ് 'ജനഗണമന ' ചിട്ടപ്പെടുത്തിയിട്ടുള്ളത് ?
15) സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ?
16) നീൽ ദർപ്പൺ എന്ന ബംഗാളി നാടകത്തിൻ്റെ രചയിതാവ് ആര്?
17) 'വരിക വരിക സഹജരേ' എന്ന ഗാനം എത് സമരവുമായി ബന്ധപ്പെട്ടതാണ്?
18) ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
19) ആനന്ദമഠം രചിച്ചതാര്?
20) ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ യൂണിറ്റ് എവിടെയാണ്?
Answers
Answer:
1.Jawaharlal Nehru
21857
3.k.kelappan
4.Dandi March
8.lala lajput Roy
9.Champaram satyagraha
12.Alahabad
13.Subash Chandra Bose
15.Shyam saran Negi
16.Dinabandhu Mithra
17.Amsi Narayana Pillai
19.Bankim Chandra Chatterjee
20.Karnataka Khadi Gramodhoga Samyukta Sangha(KKGSS)
Hope it helps you a lot.
Mark my answer Brainlist+Thanks
1. "ഇന്ത്യയെ കണ്ടെത്തൽ" എന്ന കൃതി ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥയാണ്.
- 1942-1945 കാലഘട്ടത്തിൽ, ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബ്രിട്ടീഷ് തടവുകാരനായിരിക്കെ, ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും നെഹ്‌റു എഴുതിയ കൃതിയാണ് "ഇന്ത്യയെ കണ്ടെത്തൽ".
2. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷമാണ് 1857.
- 1857 മേയ് 10 ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ കമ്പനി സൈന്യത്തിലെ ശിപായിമാർ ആരംഭിച്ചതും ശിപായി ലഹള, മഹാവിപ്ലവം, ഇന്ത്യൻ ലഹള എന്നീ പേരുകളിൽ അറിയപ്പെടുന്നതുമായ 1857ലെ കലാപത്തെ, ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് കാൾ മാർക്സാണ്.
3. കേരള ഗാന്ധി എന്നറിയപ്പെടുന്നത് കെ.കേളപ്പൻ എന്ന സ്വാതന്ത്ര സമര സേനാനിയാണ്.
- എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിനു കാരണമായ 1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു കെ.കേളപ്പൻ.
4. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 1930 എന്ന വർഷത്തിന് പ്രാധാന്യം ലഭിക്കുന്നത്, 1930 മാർച്ച് 12 ന് നടന്ന ഉപ്പു സത്യാഗ്രഹത്തിനും, ദണ്ഡിയാത്രയ്ക്കും ശേഷമാണ്.
- ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് ചുമത്തിയ അമിത നികുതിയിൽ പ്രതിഷേധിച്ച്, 1930 മാർച്ച് 12 ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡി കടപ്പുറത്ത് നടത്തിയ ഉപ്പു കുറുക്കൽ സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം എന്ന് അറിയപ്പെടുന്നത്.
5. സ്വാതന്ത്ര്യ സമര കാലത്ത് ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ഡൽഹിയിലെ ചെങ്കോട്ടയിലാണ്.
- 1947 ഓഗസ്റ്റ് 16 ന്, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവാണ് ചെങ്കോട്ടയിൽ ആദ്യമായി ദേശീയ പതാക ഉയർത്തിയത്.
- ത്രിവർണ പതാക രൂപകല്പന ചെയ്തത് പിംഗലി വെങ്കയ്യയാണ്.
6. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൻ്റെ നായികയായി അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനിയാണ് അരുണാ ആസഫ് അലി.
- ക്വിറ്റ് ഇന്ത്യ സമര സമ്മേളനത്തിനിടയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാക ഉയർത്തിയതിനെ തുടർന്നാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൻ്റെ നായികയായി അരുണാ ആസഫ് അലി വിശേഷിപ്പിക്കപ്പെട്ടത്.
7. ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയാണ് "സമഗ്ര നയി താലിം" അഥവാ "സമഗ്ര അടിസ്ഥാന വിദ്യാഭ്യാസ പരിശീലനം".
- കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ ലക്ഷ്യമിടുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് "സമഗ്ര നയി താലിം".
8. പഞ്ചാബ് കേസരി എന്നറിയപ്പെടുന്ന മഹാനാണ് ലാലാ ലജ്പത് റായ്.
- പ്രശസ്ത സാഹിത്യകാരനും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും, സ്വാതന്ത്ര്യ സമര സേനാനിയുമായ ലാലാ ലജ്പത് റായ്, പഞ്ചാബ് കേസരി, പഞ്ചാബിന്റെ സിംഹം എന്നീ പേരുകളിലും അറിയപ്പെടുന്നു.
9. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം എന്നറിയപ്പെടുന്നത് 1917 ലെ ചമ്പാരൻ സത്യാഗ്രഹമാണ്.
- കർഷകർക്കു മേൽ നിർബന്ധിത നീലം കൃഷി അടിച്ചേൽപ്പിച്ച ബ്രിട്ടീഷ് അധികാരത്തിനെതിരെ, ബിഹാറിലെ ചമ്പാരൻ ജില്ലയിൽ ആരംഭിച്ച കർഷക പ്രക്ഷോഭമാണ് രാജ് കുമാർ ശുക്ലയുടെയും സന്ത് റൗത്തിന്റെയും ക്ഷണപ്രകാരമുള്ള മഹാത്മാഗാന്ധിയുടെ കടന്നു വരവോടെ ചമ്പാരൻ സത്യാഗ്രഹമായി പരിണമിച്ചത്.
10. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രഥമ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആനി ബെസന്റ് ആണ്.
- ലോകമാന്യ ബാലഗംഗാധര തിലകിനൊപ്പം ചേര്‍ന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സ്വാധീനം ചെലുത്തിയ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ ആനി ബെസന്റ് ഓൾ-ഇന്ത്യ ഹോം റൂൾ ലീഗ് പ്രസ്ഥാനത്തിന്റെ സ്ഥാപകയാണ്.
11. 1905 ലെ ബംഗാൾ വിഭജനത്തിനെതിരെ ഉയർത്തിയ മുദ്രാവാക്യമാണ് "വന്ദേ മാതരം."
- ബംഗാൾ വിഭജനത്തിനെതിരായി രൂപം കൊണ്ട സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് ഉയര്‍ന്നു വന്നതാണ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലിൽ നിന്നെടുത്ത "വന്ദേ മാതരം" എന്ന മുദ്രാവാക്യം.
12. ഡൽഹിക്കു മുൻപ് ഇന്ത്യയുടെ തലസ്ഥാനം ആയിരുന്നത് കൊൽക്കത്ത നഗരമാണ്.
- 1772 ൽ കൊൽക്കത്തയെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി അംഗീകരിച്ചുവെങ്കിലും, പിന്നീട് 1911ൽ ബ്രിട്ടനിലെ ജോർജ്ജ് അഞ്ചാമൻ രാജാവ് ഡൽഹിയെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ആക്കിക്കൊണ്ടുള്ള ഉത്തരവിറക്കുകയായിരുന്നു.
13. രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയത് സുഭാഷ് ചന്ദ്രബോസാണ്.
- 1944 ജൂലൈ 6 ന്, സിംഗപ്പൂർ റേഡിയോയ്ക്ക് നൽകിയ പ്രസംഗത്തിനിടെയാണ് സുഭാഷ് ചന്ദ്രബോസ് മഹാത്മാഗാന്ധിയെ "ഇന്ത്യയുടെ രാഷ്ട്രപിതാവ്" എന്ന് ആദ്യമായി അഭിസംബോധന ചെയ്തത്.
14. "ജനഗണമന" ചിട്ടപ്പെടുത്തിയിട്ടുള്ളത് "അൽഹയ്യ ബിലാവൽ" എന്ന രാഗത്തിലാണ്.
- രവീന്ദ്രനാഥ ടാഗോർ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച "ജന ഗണമന" എന്ന ഗാനം 1950 ജനുവരി 24ന് ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു.
15. ശ്യാം ശരൺ നേഗി എന്ന വ്യക്തിയാണ് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ.
- 1951 ഒക്‌ടോബർ 25 ന് നടന്ന വോട്ടെടുപ്പിലെ ആദ്യ വോട്ട് ചെയ്തത് ഹിമാചൽ പ്രദേശിലെ കൽപ ബൂത്തിൽ പോളിംഗ് ഓഫീസർ ആയിരുന്ന ശ്യാം നേഗിയാണ്.
16. "നീൽ ദർപ്പൺ" എന്ന ബംഗാളി നാടകത്തിൻ്റെ രചയിതാവാണ് ബംഗാളി സാഹിത്യകാരനായ ദീനബന്ധു മിത്ര.
- 1858-1859 കാലഘട്ടത്തിൽ ബംഗാളിൽ നടന്ന നീലം വിപ്ലവത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട നാടകമാണ് "നീൽ ദർപ്പൺ".
17. "വരിക വരിക സഹജരേ" എന്ന ഗാനം പയ്യന്നൂർ ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- "പടയാളിയുടെ പാട്ടുകൾ" എന്ന കൃതിയിൽ ഉൾപ്പെട്ട ഈ ഗാനത്തിന്റെ രചയിതാവ്, കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അംശി നാരായണ പിള്ള എന്ന കേരളീയനാണ്.
18. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയായി സേവനമനുഷ്ഠിച്ചത് ലൂയി മൗണ്ട്ബാറ്റൻ പ്രഭുവാണ്.
- ഭാരതത്തിന്റെ വിഭജനത്തിൽ നിർണ്ണായക പങ്കു വഹിച്ച മൗണ്ട്ബാറ്റൻ പ്രഭു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായും സേവനമനുഷ്ഠിച്ചു.
19. "ആനന്ദമഠം" രചിച്ചത് ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജിയാണ്.
- പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതിയാണ് "ആനന്ദമഠം".
20. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് കർണ്ണാടകയിലെ ഹുബ്ലിയിലാണ്.
- ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ഹുബ്ലിയിലാണ്.
#SPJ2