1.പ്രാചീന കവിത്രയം ജീവചരിത്രവും ഭാഷാസംഭാവനകളും 2. Mind Map - വിശ്വം ദീപ മയം 3 .പെട്ടെന്നുണ്ടായ ഈ മഹാമാരി നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു.ഇതിനെ കുറിച്ച കഥ, കവിത, സാഹിത്യാംശമുള്ള ലേഖനം, കാർട്ടൂൺ എന്നിവ തയ്യാറാക്കുക
Answers
Answer:
Explanation:
പ്രാചീന കവികളായ ചെറുശ്ശേരി നമ്പൂതിരി( 15- നൂറ്റാണ്ട്), തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (15-16 നൂറ്റാണ്ടുകൾക്കിടയിൽ), കുഞ്ചൻ നമ്പ്യാർ (18 നൂറ്റാണ്ട്) എന്നിവരെയാണ് മലയാളത്തിലെ പ്രാചീന കവിത്രയം എന്നു കണക്കാക്കുന്നത്. 15, 16, 18 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നു എന്നറിയപ്പെടുന്ന ഈ മഹാകവികൾ മലയാളികൾക്ക് സമ്മാനിച്ചത് വിലമതിക്കാനാവാത്ത മനോഹര കവിതാസമാഹാരങ്ങൾ ആണ്.
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.