(പവർത്തനം - 1
- (പ്രകൃതിയെ കൂടുതൽ അടുത്തറിയാനും ആസ്വദിക്കാനുമുള്ള അവസരം കൂടിയാണ് കോവിഡാലം
നമുക്ക് നൽകിയത്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ നമുക്ക് അനിർവചനീയമായ അനുഭൂതി
പകർന്നുതരാറുണ്ട്.
ഈ ചിത്രം നിങ്ങളുടെ മനസ്സിൽ ഉണർത്തിയ വികാരവിചാരങ്ങൾ മനോഹരമായ ഭാഷയിൽ എഴുതൂ.
Answers
Answer:
ശുദ്ധമായ വായുവും നിര്‍മ്മല പ്രകൃതിയും നഗരപ്രദേശങ്ങളിലേയ്ക്കുപോലും മടങ്ങിവന്നു തുടങ്ങി എന്നതാണ് ലോക്ഡൗണ്‍ സൃഷ്ടിച്ച നന്മകളിലൊന്ന്. കൊവിഡ് 19 എന്ന മഹാവ്യാധി പരോക്ഷമായി സൃഷ്ടിച്ച ഒരു ഫലം പ്രകൃതിയില്‍ മനുഷ്യന്‍ ഇടപെടുന്നതു നിമിത്തമുള്ള പ്രത്യാഘാതങ്ങള്‍ താല്‍ക്കാലികമായിട്ടാണെങ്കിലും ലഘൂകരിക്കപ്പെട്ടതാണ്.
സാധാരണയായി കാറുകള്‍, ട്രക്കുകള്‍, ബസുകള്‍, വൈദ്യുതനിലയങ്ങള്‍ എന്നിവയില്‍നിന്നും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന നൈട്രജന്‍ ഡൈ ഓക്‌സൈഡ് സൃഷ്ടിക്കുന്ന വായു മലിനീകരണ സാന്ദ്രതയില്‍ ഗണ്യമായ കുറവുണ്ടെന്ന് സാറ്റലൈറ്റുകളില്‍നിന്നുള്ള ചിത്രങ്ങളും ഡാറ്റയും വ്യക്തമാക്കി. ചൈനയിലും യൂറോപ്പിലുമാണ് ഈ ഇടിവ് ഗണ്യമായി നിരീക്ഷിക്കപ്പെട്ടത്. ലോക്ഡൗണിനെത്തുടര്‍ന്ന് വാഹനഗതാഗതം പൂര്‍ണ്ണമായും നിലച്ചതോടെ ഫോസില്‍ ഫ്യുവല്‍ മുഖാന്തരമുള്ള മലിനീകരണം മാത്രമല്ല, നഗരപ്രദേശങ്ങളിലെ ശബ്ദമലിനീകരണവും വന്‍തോതില്‍ കുറഞ്ഞു. സമുദ്രാന്തരഗതാഗതം നിലച്ചതും കാര്യങ്ങള്‍ കുറേയേറെ മെച്ചപ്പെടുത്തി എന്നാണ് വിദഗ്ദ്ധമതം. കപ്പലുകളില്‍നിന്നുള്ള ശബ്ദമടക്കമുള്ള സമുദ്ര ഗതാഗതത്തിന്റെ വിപരീതഫലമായി സമുദ്രജീവികളില്‍ സ്‌ട്രെസ്-ഹോര്‍മോണ്‍ അളവ് വര്‍ദ്ധിക്കുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഇത് അവയുടെ പ്രത്യുല്പാദന ശേഷിയെവരെ ബാധിക്കുന്ന ഒന്നാണ്.
എന്നാല്‍, ലോക്ഡൗണുകള്‍ അവസാനിക്കുകയും കൊവിഡ് 19 എന്ന മഹാവ്യാധി പതിയെ പിന്‍വാങ്ങുകയും ചെയ്യുമ്പോള്‍ പ്രകൃതിക്ക് എന്തുമാറ്റമാണ് സംഭവിക്കാന്‍ സാധ്യത എന്നതാണ് ഇന്നു ലോകം ഉറ്റുനോക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണ്. എക്കാലത്തേയും മോശമായ സാമ്പത്തിക മാന്ദ്യത്തെയാണ് ഇപ്പോഴത് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള ദ്രുതഗതിയിലൊരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഗവണ്‍മെന്റുകള്‍ ആദ്യം ചെയ്യുകയെന്ന് സ്വാഭാവികമായി പ്രതീക്ഷിക്കാവുന്നതാണ്. അതായത്, സാമ്പത്തിക വളര്‍ച്ചയിലേക്കു മടങ്ങിവരാന്‍ ഗവണ്‍മെന്റുകള്‍ നടത്തുന്ന വിറളിപൂണ്ട നീക്കങ്ങളുടെ ആദ്യ രക്തസാക്ഷി പരിസ്ഥിതി സംരക്ഷിക്കുന്നതിന് അവ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അഥവാ 'ഗ്രീന്‍ ടേപ്പ്' ആയിരിക്കുമെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനായി വിഭവചൂഷണത്തിനുവേണ്ടി മൂലധനത്തിനു വാതിലുകള്‍ മലര്‍ക്കേ തുറന്നിട്ടു കൊടുക്കുന്നതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്നുള്ളതും സ്പഷ്ടം.