ഒരു കുട്ടത്തിലെ 10 കുട്ടികളുടെ ശരാശരി ഭാരം 35 കിലോ ഗ്രാം ആണ്. സോനുവും കൂടി പുതുതായി ചേർന്നപ്പോൾ അവരുടെ ശരാശരി ഭാരം 36 കിലോ ഗ്രാം ആയി മാറി. സോനുവിന്റെ ഭാരം എത്രയാണ്?
Answers
Answered by
7
ഉത്തരം :
സോനുവിന്റെ ഭാരം = 46 കിലോ ഗ്രാം
തന്നിരിക്കുന്നത് :
- 10 കുട്ടികളുടെ ശരാശരി ഭാരം = 35 കിലോ ഗ്രാം
- സോനുവും കൂടി ചേർന്നപ്പോൾ ഉള്ള ശരാശരി ഭാരം =36 കിലോ ഗ്രാം
കണ്ടുപിടിക്കേണ്ടത് :
- സോനുവിന്റെ ഭാരം
പരിഹാരം :
→ ആദ്യം എല്ലാ കുട്ടികളുടെയും ഭാരം കണ്ടെത്തണം
→ ആകെ 10 കുട്ടികളുടെ ഭാരം = 35 × 10
ആകെ 10 കുട്ടികളുടെ ഭാരം = 350 കിലോ ഗ്രാം
→ സോനു ഉൾപ്പെടെയുള്ള കുട്ടികളുടെ ആകെ ഭാരം = 36 × 11
സോനു ഉൾപ്പെടെയുള്ള കുട്ടികളുടെ ആകെ ഭാരം = 396 കിലോ ഗ്രാം
→ സോനുവിന്റെ ഭാരം = സോനു ഉൾപ്പെടെയുള്ള കുട്ടികളുടെ ആകെ ഭാരം - ആകെ 10 കുട്ടികളുടെ ഭാരം
→ മൂല്യങ്ങൾ ഇതിൽ വെച്ചു നമുക്ക് കിട്ടും
→സോനുവിന്റെ ഭാരം = 396 - 350
സോനുവിന്റെ ഭാരം = 46 കിലോ ഗ്രാം
→അതിനാൽ സോനുവിന്റെ ഭാരം = 46 കിലോ ഗ്രാം
കൂടുതൽ അറിവിനായി:
ശരാശരി കണ്ടെത്താൻ = എല്ലാ മൂല്യങ്ങളുടേയും ആകെത്തുക /മൂല്യങ്ങളുടെ എണ്ണം
Similar questions
English,
4 months ago
Math,
8 months ago
Business Studies,
8 months ago
Science,
1 year ago
Science,
1 year ago